HOME
DETAILS

ഇവൻ ടീമിലുണ്ടെങ്കിൽ കിരീടമുറപ്പ്; കളിച്ച അഞ്ച് ഫൈനലിലും വീഴാതെ ടോട്ടൻഹാം താരം

  
May 22 2025 | 13:05 PM

cristian romero Record Title wins in recent years in football

ലണ്ടൻ: യൂറോപ്പാ ലീഗ് ചാംപ്യൻമാരായി ടോട്ടൻഹാം യുനൈറ്റഡ്. ഫൈനലിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരാജയപ്പെടുത്തി. സ്‌പെയിനിലെ ബിൽബാവോയിലെ സാൻ മാമെസ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ​ഗോളിനായിരുന്നു ടോട്ടൻ ഹാമിന്റെ വിജയം. മത്സരത്തിന്റെ 42ാം മിനിറ്റിൽ ബ്രണ്ണൻ ജോൺസണായിരുന്നു ടോടൻഹാമിന്റെ വിജയ ​ഗോൾ നേടിയത്. മത്സരത്തിന്റെ 74 ശതമാനവും പന്ത് കൈവശം വെച്ച യുനൈറ്റഡ് ആറ് ഷോട്ടുകളാണ് ടാർ​ഗറ്റിലേക്ക് ഉതിർത്തത്. എന്നാൽ മികച്ച സേവുകളുമായി കളം നിറഞ്ഞ ​ഗോൾകീപ്പർ വികാരിയോയുടെ പ്രകടനം ടോട്ടൻഹാമിന് കിരീടം നേടിക്കൊടുക്കുന്നതിൽ ഏറെ നിർണായകമായി. 

ഇതോടെ ടോടൻഹാമിന്റെ 17 വർഷത്തെ കിരീടവരൾ‌ച്ചക്കാണ് അവസനമാകുന്നത്. 2008ൽ ഇം​ഗ്ലീഷ് ഫുട്ബോൾ ലീ​ഗ് കിരീടമാണ് ടോട്ടനം അവസാനമായി നേടിയ ചാംപ്യൻഷിപ്പ്. അതേസമയം, 41 വർഷത്തിന് ശേഷമാണ് ഒരു യൂറോപ്പ്യൻ ഫുട്ബോൾ കിരീടം എന്ന ടോടൻഹാമിന്റെ സ്വപ്നവും ഇതോടെ സഫലമായി. 1984ലെ യുവേഫ കപ്പ് കിരീടമായിരുന്നു ടോട്ടൻഹാം അവസാനമായി നേടിയത്.

ഈ കിരീടം സ്വന്തമാക്കിയതോടെ സ്പർസിന്റെ അർജന്റൈൻ ഡിഫൻഡർ ക്രിസ്റ്റ്യാൻ റൊമേറോ തന്റെ കരിയറിൽ സമീപകാലങ്ങളിൽ നേടിയ കിരീടങ്ങളുടെ എണ്ണം അഞ്ചാക്കി ഉയർത്തിയിരിക്കുകയാണ്. കളിച്ച അഞ്ചു ഫൈനലിലും താരം ചാമ്പ്യനായിട്ടുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. 2021, 2024 കോപ്പ അമേരിക്ക, 2022 ലോകകപ്പ്, 2022 ഫൈനൽ സീമ എന്നീ കിരീടങ്ങൾ അർജന്റീനക്കൊപ്പം താരം നേടിയിട്ടുണ്ട്. ഇപ്പോൾ ടോട്ടൻഹാമിനൊപ്പം മറ്റൊരു ഫൈനലിൽ കൂടി താരം കിരീടവേട്ട തുടർന്നിരിക്കുകയാണ്. 

ഇരു ടീമുകളും പ്രീമിയർ ലീഗിൽ ഇത്തവണ മോശം ഫോമിൽ ആണെങ്കിലും യൂറോപ്പാ ലീഗിൽ ഫൈനൽവരെ എത്തിയിരുന്നു. സീസണിൽ 37 മത്സരം പൂർത്തിയാക്കിയ മാഞ്ചസ്റ്റർ യുനൈറ്റഡ് 39 പോയിന്റുമായി പട്ടികയിൽ പതിനാറാം സ്ഥാനത്താണ്. 10 വിജയം, ഒൻപത് സമനില, 18 തോൽവി എന്നിവയാണ് യുനൈറ്റഡ് നേടിയത്.

37 മത്സരം പൂർത്തിയാക്കിയ ടോട്ടനം യുനൈറ്റഡ് തൊട്ടുതാഴെ 17ാം സ്ഥാനത്താണുള്ളത്. 38 പോയിന്റ് നേടിയ ടോട്ടനം 11 മത്സരത്തിൽ ജയിച്ചപ്പോൾ 21 മത്സരത്തിൽ തോൽവി വഴങ്ങുകയും ചെയ്തു. അഞ്ച് മത്സരത്തിൽ സമനില വഴങ്ങി. പ്രീമിയർ ലീഗിൽ മോശം ഫോം തുടർന്നപ്പോഴും ഇരു ടീമുകളും യൂറോപ്പാ ലീഗിൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. 

ഈ സീസണിൽ ഇരു ടീമുകളും നേർക്കുനേർ വന്ന മൂന്ന് മത്സരത്തിലും ജയം ടോട്ടനത്തിനൊപ്പമായിരുന്നു. ഒരു മത്സരം ലീഗ് കപ്പിൽ ജയിച്ചപ്പോൾ പ്രീമിയർ ലീഗിൽ രണ്ട് തവണയും ജയം ടോട്ടനത്തിനൊപ്പമായിരുന്നു. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് യുനൈറ്റഡിനെ തോൽപ്പിച്ച ടോട്ടനം സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. 

cristian romero Record Title wins in recent years in football



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറേഞ്ച്ഡ് വിവാഹം തകർന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബ്രോക്കറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

Kerala
  •  12 hours ago
No Image

കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!

Football
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ച ബന്ധുവിന് 33 വര്‍ഷം കഠിനതടവും, മൂന്നരലക്ഷം രൂപ പിഴയും

Kerala
  •  12 hours ago
No Image

ഭീകര പ്രവർത്തനങ്ങളിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യൻ സർവ കക്ഷി സംഘത്തിന്റെ യു.എ.ഇ പര്യടനത്തിന് സമാപനം

uae
  •  12 hours ago
No Image

ഖത്തറിന്റെ ബോയിങ് 747 ഏറ്റുവാങ്ങി പെന്റഗണ്‍; ഇനി മുതല്‍ ട്രംപിന്റെ ആഡംബര കൊട്ടാരം

qatar
  •  12 hours ago
No Image

തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  13 hours ago
No Image

കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ

National
  •  13 hours ago
No Image

അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്‌കോ

uae
  •  13 hours ago
No Image

പഴയ ടീമിനെതിരെ നേടിയ ഒറ്റ വിക്കറ്റ് ഇനി ചരിത്രം; 250ന്റെ തിളക്കത്തിൽ ഭുവി 

Cricket
  •  13 hours ago
No Image

2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു

National
  •  14 hours ago