
തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തി സഊദി മാനവ വിഭവശേഷി മന്ത്രാലയം, മാറ്റങ്ങള്‍ ഇവ

റിയാദ്: തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്കരിച്ച് സഊദി അറേബ്യ. സഊദി മാനവ വിഭവശേഷി, സാമൂഹിക വിസന മന്ത്രാലയമാണ് നിയമലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തിയത്.
തൊഴില്‍ നിയമത്തിലെ പുതിയ ഭേദഗതികളെയും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളെയും അടിസ്ഥാനമാക്കി, ലംഘനങ്ങളുടെയും പിഴകളുടെയും പട്ടിക പുതുക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍രാജ്ഹി തീരുമാനിച്ചു. പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇസ്തിത്ല പബ്ലിക് സര്‍വേ പ്ലാറ്റ്ഫോമില്‍ മന്ത്രാലയം ലംഘനങ്ങളുടെയും പിഴകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു.
വിവിധ വിഭാഗത്തിലുള്ള കമ്പനികളിലും സ്ഥാപനങ്ങളിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ വിവേചനാധികാരത്തിന്റെയും വ്യക്തിപരമായ വിധിന്യായത്തിന്റെയും ആവശ്യകത കുറയ്ക്കുന്നതിലൂടെ, സ്ഥാപനങ്ങള്‍ക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കും ലംഘനങ്ങള്‍ വ്യക്തമായും കൃത്യമായും നിര്‍വചിക്കുക എന്നതാണ് പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഫ്ലെക്സിബിള്‍ ജോലി, റിമോട്ട് വര്‍ക്ക് തുടങ്ങിയ തൊഴില്‍ അന്തരീക്ഷത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അഭിസംബോധന ചെയ്യാന്‍ പരിഷ്കാരം സഹായിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ഉറപ്പാക്കികൊണ്ടാണ് പിഴകളുടെ പട്ടിക പുതുക്കിയിരിക്കുന്നത്.
ഗുരുതരമായ വിവിധ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍:
- ലൈസന്‍സില്ലാതെ റിക്രൂട്ട്മെന്റ് നടത്തിയാലോ പുറത്തുനിന്നും ആളുകളെ ജോലിക്കെടുക്കുകയോ ചെയ്യുന്നതിന് 2 ലക്ഷം മുതല്‍ രണ്ടര ലക്ഷം സഊദി റിയാല്‍ വരെ പിഴ.
- ലൈസന്‍സില്ലാതെ സഊദികളെ നിയമിച്ചാല്‍ 2 ലക്ഷം സഊദി റിയാല്‍.
- വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതത്ത സഊദി അല്ലാത്ത ഒരാളെ നിയമിച്ചാല്‍ തൊഴിലുടമയ്ക്ക് 10,000 സഊദി റിയാല്‍. തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴത്തുകയും കൂടും.
- സഊദി സ്വദേശി അല്ലാത്ത തൊഴിലാളികളെ സഊദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളിലോ പ്രവര്‍ത്തനങ്ങളിലോ നിയമിച്ചതിനോ സാധുവായ തൊഴില്‍ ബന്ധമില്ലാതെ സഊദി തൊഴിലാളിയെ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്താല്‍ തൊഴിലുടമയ്ക്ക് 8,000 സഊദി റിയാല്‍.
- ഒരു തൊഴിലുടമ തന്റെ ജീവനക്കാരനെ മൂന്നാം കക്ഷിക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവദിച്ചാല്‍ 10,000-20,000 സഊദി റിയാല്‍.
- തൊഴില്‍ സുരക്ഷ, ആരോഗ്യ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന തൊഴിലുടമക്ക് 5,000 സഊദി റിയാല്‍.
- യാതൊരുതരത്തിലുള്ള മുന്‍കരുതലുകളും എടുക്കാതെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലത്തോ പ്രതികൂല കാലാവസ്ഥയിലോ ജോലിയെടുപ്പിച്ചാല്‍ 1,000 റിയാല്‍ പിഴ.
- തൊഴിലാളികളുടെ ഫീസും മറ്റു ചെലവുകളും വഹിക്കാതിരുന്നാല്‍ ആളൊന്നിന് 1,000 മുതല്‍ 3,000 റിയാല്‍ വരെ പിഴ.
- തൊഴിലാളികളുടെ വേതനവും അവകാശങ്ങളും കൃത്യസമയത്ത് നല്കാതിരിക്കുകയോ വേതനം തടഞ്ഞുവയ്ക്കുകയോ ചെയ്താല്‍ 10 റിയാല്‍ 300 റിയാല്‍.
- തൊഴിലുടമ വിവേചനപരമായി ഇടപെട്ടാല്‍ 1000-3000 റിയാല്‍.
- തൊഴിലാളികളുടെ പെരുമാറ്റ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിച്ചില്ലെങ്കില്‍ 3000 റിയാല്‍.
- 15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്കെടുത്താല്‍ 1,000 മുതല്‍ 2,000 റിയാല്‍ വരെ
- മേല്‍നോട്ടത്തിനായി നിയോഗിച്ചിട്ടുള്ള സൂപ്പര്‍വൈസര്‍മാരുടെയും ജീവനക്കാരുടെയും ചുമതലകള്‍ സുഗമമാക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് 3000-5000 റിയാല്‍ വരെ.
- ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്തുന്നതിനും അഭിമുഖങ്ങള്‍ നടത്തുന്നതിനുമുള്ള ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ 1000-3000 റിയാല്‍ വരെ.
- ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവാവധി നല്‍കിയില്ലെങ്കില്‍ 1000-3000 റിയാല്‍ വരെ.
- സേവനങ്ങള്‍ നല്‍കുന്നതിലും വികലാംഗര്‍ക്ക് അവരുടെ ജോലി നിര്‍വഹിക്കാന്‍ പ്രാപ്തമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സുഗമമാക്കുന്നതിലും പരാജയപ്പെട്ടാല്‍ 500 റിയാല്‍.
The Saudi Ministry of Human Resources has updated penalties for labor law violations. Learn what’s changed and how it affects employers and workers across the Kingdom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്
International
• a day ago
അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ
National
• a day ago
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം
Cricket
• a day ago
ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം
International
• a day ago
5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി
qatar
• a day agoഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി
National
• a day ago
ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍
Kerala
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി
bahrain
• a day ago
'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു
uae
• a day ago
90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ
National
• a day ago
കുഞ്ഞുങ്ങളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിനെതിരെ 'നരകത്തിന്റെ കവാടങ്ങൾ' ഉടൻ തുറക്കുമെന്ന് പുതിയ ഇറാൻ സൈനിക മേധാവി
International
• a day ago
ഇസ്റഈൽ തുടങ്ങിവെച്ച കഥ ഇറാൻ അവസാനിപ്പിക്കും: ഇറാൻ പാർലമെന്റ് സ്പീക്കർ
International
• a day ago
വീണ്ടും എൽക്ലാസിക്കോ; 'ചെന്നൈ-മുംബൈ' ത്രില്ലർ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു
Cricket
• a day ago
ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ പത്ത് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍; വേനല്‍ക്കാലത്തിന് മുന്നേ സ്വര്‍ണം വാങ്ങാന്‍ കരുതിയവര്‍ക്ക് തിരിച്ചടി
uae
• a day ago
കല്യാണം കഴിഞ്ഞ് അഞ്ച് മാസം; ഭർത്താവിനെ കാണാൻ ലണ്ടനിലേക്കുള്ള യാത്രയിൽ ദുരന്തം; നോവായി പിതാവിനൊപ്പമുള്ള അവസാന സെൽഫി
National
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം: പക്ഷിയിടി മുതൽ അട്ടിമറി സാധ്യതകൾ വരെ നീണ്ട് നിൽക്കുന്ന കാരണങ്ങൾ; അന്വേഷിക്കാൻ സമഗ്ര പരിശോധന ആവശ്യം
National
• a day ago
ഇസ്റാഈല്‍-ഇറാന് ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍
International
• a day ago
മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്
Kerala
• a day ago
അടി, തിരിച്ചടി; കണക്ക് പറഞ്ഞ് ലോക ശക്തർ
International
• a day ago
സ്ത്രീകളുടെ ബാഗ് തട്ടിപ്പിറക്കുന്ന സംഘത്തെ പിടികൂടി റിയാദ് പൊലിസ്
Saudi-arabia
• a day ago
ഇറാനിൽ ഇസ്റഈൽ നടത്തിയ ആക്രമണത്തിൽ 78 സാധാരണക്കാർ കൊല്ലപ്പെട്ടു, 300-ലധികം പേർക്ക് പരുക്ക്; മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു
International
• a day ago