HOME
DETAILS

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി

  
Web Desk
May 22 2025 | 11:05 AM

Supreme Court Reserves Verdict on Petitions Against Waqf Amendment Act

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി. വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് വിധി പറയാന്‍ മാറ്റിയത്. 

വഖ്ഫ് ഇസ്‌ലാമിലെ അനിവാര്യമായ ആചാരമല്ലെന്നും വഖ്ഫ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നതില്‍ തെറ്റില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചത്. സുപിംകോടതിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് എ.ജി മസീഹ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഈ വാദമുന്നയിച്ചത്. വഖ്ഫ് ഇസ്‌ലാമിക ആശയമാണ്. പക്ഷേ അത് ഇസ്‌ലാമിന്റെ അനിവാര്യമായ ഭാഗമല്ല, ദാനധര്‍മം മാത്രമാണ്. എല്ലാ മതങ്ങളിലും ദാനധര്‍മം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അത് ഒരു മതത്തിന്റെയും അനിവാര്യമായ തത്വമായി കണക്കാക്കാനാവില്ലെന്നും മേത്ത വാദിച്ചു. വാദത്തിന്റെ രണ്ടാംദിനമായ ഇന്നലെ കേന്ദ്രസര്‍ക്കാറാണ് മൂന്ന് മണിക്കൂറിലധികം വാദിച്ചത്. വാദം ഇന്നും തുടരും.

വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയല്ല നിയമം കൊണ്ടുവന്നതെന്ന് മേത്ത വാദിച്ചു. ഉപയോഗത്തിലൂടെയുള്ള വഖ്ഫ് നിര്‍ത്തലാക്കുന്നത് ഭാവിയില്‍ സംഭവിക്കുന്നതാണ്. നിലവിലുള്ള വഖ്ഫുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് ബാധിക്കില്ല. ഉപയോഗത്തിലൂടെയുള്ള വഖ്ഫ് മൗലികാവകാശമല്ലെന്നും അത് നിയമപരമായ അംഗീകാരം മാത്രമാണെന്നും അത് എടുത്തുകളയാന്‍ കഴിയുമെന്നും മേത്ത വാദിച്ചു. പല രാജ്യങ്ങളിലും വഖ്ഫ് സംവിധാനം ഇല്ല. വഖ്ഫ് ബോര്‍ഡുകള്‍ മതേതര പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനാല്‍ അമുസ്‌ലിംകളെ അതില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. ബോര്‍ഡില്‍ രണ്ട് അമുസ്‌ലിം അംഗങ്ങള്‍ ഉണ്ടായിരിക്കുന്നത് മതപരമായ ആചാരത്തെയും ബാധിക്കില്ലെന്നും കേന്ദ്രം വാദിച്ചു.
ഹിന്ദുമത എന്‍ഡോവ്മെന്റുകള്‍ പൂര്‍ണമായും മതപരമാണ്. വഖ്ഫുകള്‍ അങ്ങനെയല്ല. അമുസ്‌ലിംകള്‍ക്ക് വഖ്ഫുകളുടെ ഗുണഭോക്താക്കളാകുകയും ചെയ്യാം. അതുകൊണ്ടാണ് അമുസ്‌ലിംകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വഖ്ഫ് ബോര്‍ഡുകളെ ഹിന്ദു എന്‍ഡോവ്മെന്റുകള്‍ കൈകാര്യം ചെയ്യുന്ന ബോര്‍ഡുകളുമായി താരതമ്യം ചെയ്യുന്നത് അനുചിതമാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

നിലവിലുള്ള വഖഫ് സ്വത്തുക്കള്‍ക്ക് ഒരു മാറ്റവും വരുത്തരുതെന്ന് വഖഫ് ഭേദഗതി നിയമത്തെ ചോദ്യംചെയ്തുള്ള ഹരജികളില്‍ ഏപ്രില്‍ 17ലെ ഇടക്കാല വിധിയില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. വഖഫ് ഭേദഗതി നിയമം നിയമം സ്റ്റേ ചെയ്തില്ലെങ്കിലും നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം

Kerala
  •  4 hours ago
No Image

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ

National
  •  5 hours ago
No Image

ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്

Cricket
  •  5 hours ago
No Image

വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്

Kerala
  •  5 hours ago
No Image

തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം

National
  •  6 hours ago
No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  7 hours ago
No Image

പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

മൂന്ന് ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളർത്തി, 20 വയസായപ്പോൾ ഞെട്ടിക്കുന്ന ആ സത്യം അധികൃതർ കണ്ടെത്തി; സഊദിയെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിൽ സഊദി വനിതക്കും കൂട്ടാളിക്കും വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  7 hours ago
No Image

ഇംഗ്ലണ്ടിനെ തകർക്കാൻ ഇന്ത്യൻ ടി-20 ലോകകപ്പ് ജേതാവിനെ കളത്തിലിറക്കാൻ ഇന്ത്യ; റിപ്പോർട്ട്

Cricket
  •  7 hours ago