
ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല

ന്യൂയോര്‍ക്ക്: ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. നിലവില്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ മറ്റ് സര്‍വകലാശാലകളിലേക്ക് മാറണമെന്നും, അല്ലാത്തപക്ഷം അവരുടെ വിദ്യാര്‍ഥി വിസ റദ്ദാക്കപ്പെടുമെന്നും ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹാര്‍വഡ് സര്‍വകലാശാലയിലെ ആകെ വിദ്യാര്‍ത്ഥികളില്‍ 27% വും വിദേശികളാണ്. 140ലധികം രാജ്യങ്ങളില്‍ നിന്നുള്ള 6,800 വിദ്യാര്‍ഥികളെ ഈ നടപടി ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഹാര്‍വഡില്‍ പഠിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 6,700 വിദേശ വിദ്യാര്‍ഥികള്‍ ഹാര്‍വഡില്‍ പ്രവേശനം നേടിയിരുന്നു.
ഈ നടപടി നിയമവിരുദ്ധമാണെന്നാണ് ഹാര്‍വഡ് സര്‍വകലാശാല വ്യക്തമാക്കുന്നത്. മുന്‍പ് ഹാര്‍വഡിന് നല്‍കിയിരുന്ന സര്‍ക്കാര്‍ ധനസഹായം ട്രംപ് നിര്‍ത്തിവെച്ചിരുന്നു. സര്‍വകലാശാലയുടെ പ്രവേശന നടപടിക്രമങ്ങളില്‍ ഇടപെടാന്‍ ട്രംപ് ശ്രമിച്ചെങ്കിലും ഹാര്‍വഡ് ഇത് തള്ളിക്കളഞ്ഞതോടെയാണ് ഈ പ്രതികാര നടപടി എടുത്തത്.
ഹാര്‍വഡില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ വിശദമായ വിവരങ്ങള്‍ 72 മണിക്കൂറിനകം സമര്‍പ്പിക്കാന്‍ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ട്രംപിന്റെ ഈ നടപടിക്കെതിരെ രംഗത്തു വന്ന ഫെഡറല്‍ കോടതി വിദേശ വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കല്‍, അറസ്റ്റ് എന്നിവ താല്‍ക്കാലികമായി തടഞ്ഞു. യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി ജെഫ്രി വൈറ്റ് ആണ് ഈ ഉത്തരവിറക്കിയത്.
The Trump administration has imposed restrictions on foreign students at Harvard University, requiring current international students to transfer to other institutions or face visa cancellation. This move affects over 6,800 students from 140+ countries, including many from India. Harvard has condemned the policy as unlawful, while a federal court has temporarily blocked the order.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഈ നിമിഷത്തിനായി കാത്തിരുന്നത് എട്ട് വർഷം; 2016ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചവൻ വീണ്ടും ഇന്ത്യൻ ടീമിൽ
Cricket
• 19 hours ago
2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 19 hours ago
ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ഗിൽ നയിക്കും, ടീമിൽ മലയാളിയും; ഇതാ ഇംഗ്ലണ്ടിനെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം
Cricket
• 19 hours ago
അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Kerala
• 20 hours ago
രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍
Cricket
• 21 hours ago
'ഫലസ്തീന്‍ ജനതയോട് ചെയ്യുന്നത് പാപം, അവിടുത്തേത് ഹൃദയം തകര്‍ക്കുന്ന സാഹചര്യം' ഗസ്സക്കായി 40 ദിവസത്തെ ഉപവാസ സമരവുമായി യു.എസിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍
International
• 21 hours ago
കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്
Kerala
• 21 hours ago
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ അറസ്റ്റ് വാറന്റ്; ജൂൺ 26ന് മുമ്പ് കോടതിയിൽ ഹാജരാകാൻ നിർദേശം
National
• 21 hours ago
ഇന്നും വന്‍കുതിപ്പ്; വീണ്ടും റെക്കോര്‍ഡിലേക്കോ സ്വര്‍ണവില
Business
• 21 hours ago.png?w=200&q=75)
കേരളത്തിൽ മെയ് മാസത്തിൽ 273 കോവിഡ് കേസുകൾ; ജാഗ്രതാ നടപടികൾ ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
Kerala
• 21 hours ago
സാമ്പത്തിക തർക്കത്തിൽ അറസ്റ്റിലായ റാപ്പർ ഡബ്സിക്കും സുഹൃത്തുക്കൾക്കും ജാമ്യം
Kerala
• a day ago
അബൂദബിയിലെ വീടുകളില്‍ ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധമാക്കി
latest
• a day ago
കാലവര്‍ഷം രണ്ട് ദിവസത്തിനുള്ളില്‍, അതിതീവ്ര മഴ, വ്യാപക നാശനഷ്ടം
Weather
• a day ago
ഹർവാർഡിനെ മനപ്പൂർവ്വം തകർക്കാൻ ട്രംപിന്റെ തന്ത്രം; ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യൂണിവേഴ്സിറ്റിയുടെ പോരാട്ടം
International
• a day ago
അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്ട്, കാലവര്‍ഷം രണ്ടു ദിവസത്തിനുള്ളില്‍
Kerala
• a day ago
'കൊല്ലുന്നത് ഹരമാണ് അവര്‍ക്ക്' ഗസ്സന്‍ ജനത പറയുന്നു; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 76 ലേറെ മനുഷ്യരെ, പട്ടിണിയിലും മരണം, എങ്ങുമെത്താതെ സഹായവിതരണം
International
• a day ago
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് പോര്‍ട്ടല്‍ ആരംഭിച്ച് മക്ക, മദീന ഹറം കാര്യാലയ വിഭാഗം
Saudi-arabia
• a day ago
ചുട്ടുപൊള്ളി യുഎഇ, ഇന്നലെ രേഖപ്പെടുത്തിയത് റെക്കോഡ് 50 സെല്‍ഷ്യസ്, ദുബൈയിലെ പള്ളികള്‍ക്ക് സമീപവും പൊതുഇടങ്ങളിലും തണലൊരുക്കുന്നു | UAE record temperatures
uae
• a day ago
വടക്കുകിഴക്കൻ യുവാക്കൾ അക്രമം ഉപേക്ഷിച്ചു? ; യാഥാർഥ്യവും രാഷ്ട്രീയ പശ്ചാത്തലവും
National
• a day ago
മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; മാതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്
Kuwait
• a day ago
പ്ലസ് വണ്‍ ട്രയല്‍ അലോട്മെന്റ് ഇന്ന്
Domestic-Education
• a day ago