HOME
DETAILS

ലഹരിക്കടത്ത്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

  
May 23 2025 | 06:05 AM

Kuwait Court Sentences 2 Police Officers  Customs Inspector to 10 Years Jail in Drug Smuggling Case

കെയ്‌റോ: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് പൊലിസുകാര്‍ക്കും ഒരു കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്കും പത്ത് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. അതേസമയം, കുവൈത്ത് വിമാനത്താവളത്തിലൂടെ 10 ലക്ഷം നിരോധിത ലിറിക്ക ഗുളികകള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ ഒരു അഗ്‌നിശമന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ശിക്ഷ രാജ്യത്തെ അപ്പീല്‍ കോടതി ശരിവച്ചു.

ഏഴ് സ്യൂട്ട്‌കേസുകളിലായി മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കുവൈത്ത് മയക്കുമരുന്ന് വിരുദ്ധ പൊലിസാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് അറസ്റ്റ് ചെയ്ത തീയതി വ്യക്തമാക്കാതെ അല്‍ ഖബാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ദുരുപയോഗത്തിനും ആസക്തിക്കും സാധ്യതയുള്ളതിനാല്‍ ലിറിക്ക ഗുളികകളുടെ വില്‍പ്പന നിരവധി രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്. സമീപ കാലത്തായി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങളാണ് കുവൈത്ത് അധികൃതര്‍ പരാജയപ്പെടുത്തിയത്. ഈ മാസം ആദ്യം, കുവൈത്തിലെ ഷുവൈഖ് തുറമുഖത്ത് എത്തിയ ഒരു കപ്പലില്‍ മാര്‍ബിള്‍ സ്ലാബുകള്‍ക്കുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയില്‍ 110 കിലോഗ്രാം ഹാഷിഷ് കണ്ടെത്തിയിരുന്നു.

ഈ കുറ്റ കൃത്യവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  ഒരു സിറിയന്‍ പൗരനും എറിട്രിയന്‍ പൗരത്വമുള്ള ഒരു നിയമവിരുദ്ധ താമസക്കാരനുമാണ് അറസ്റ്റിലായത്. കുവൈത്തിന് പുറത്തുള്ള ഒരു ഗള്‍ഫ് പൗരനുമായി സഹകരിച്ചാണ് ഇവര്‍ ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്. 

മയക്കുമരുന്നിന് പുറമേ, 6,000 കാപ്റ്റഗണ്‍ ഗുളികകള്‍, മയക്കുമരുന്ന് തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഒരു ഡിജിറ്റല്‍ സ്‌കെയില്‍ എന്നിവയും സംശയിക്കപ്പെടുന്നയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. അതേസമയം, മയക്കു മരുന്നിന്റെ ഉറവിടം വ്യക്തമാക്കിയിട്ടില്ല.

A Kuwaiti court has sentenced two police officers and a customs inspector to 10 years imprisonment each for attempting to smuggle drugs. Meanwhile, the appeals court upheld convictions of three individuals, including a fire department official, in a separate case involving smuggling of 1 million banned Lyrica pills through Kuwait airport. Latest updates on these high-profile narcotics cases.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ നിമിഷത്തിനായി കാത്തിരുന്നത് എട്ട് വർഷം; 2016ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചവൻ വീണ്ടും ഇന്ത്യൻ ടീമിൽ

Cricket
  •  19 hours ago
No Image

2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  20 hours ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ഗിൽ നയിക്കും, ടീമിൽ മലയാളിയും; ഇതാ ഇംഗ്ലണ്ടിനെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം 

Cricket
  •  20 hours ago
No Image

അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Kerala
  •  21 hours ago
No Image

രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍

Cricket
  •  21 hours ago
No Image

'ഫലസ്തീന്‍ ജനതയോട് ചെയ്യുന്നത് പാപം, അവിടുത്തേത് ഹൃദയം തകര്‍ക്കുന്ന സാഹചര്യം' ഗസ്സക്കായി 40 ദിവസത്തെ ഉപവാസ സമരവുമായി യു.എസിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍ 

International
  •  21 hours ago
No Image

കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്

Kerala
  •  21 hours ago
No Image

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ അറസ്റ്റ് വാറന്റ്; ജൂൺ 26ന് മുമ്പ്  കോടതിയിൽ ഹാജരാകാൻ നിർദേശം 

National
  •  21 hours ago
No Image

ഇന്നും വന്‍കുതിപ്പ്; വീണ്ടും റെക്കോര്‍ഡിലേക്കോ സ്വര്‍ണവില 

Business
  •  a day ago
No Image

കേരളത്തിൽ മെയ് മാസത്തിൽ 273 കോവിഡ് കേസുകൾ; ജാഗ്രതാ നടപടികൾ ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

Kerala
  •  a day ago