HOME
DETAILS

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍; 55 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം

  
Web Desk
May 23, 2025 | 10:42 AM

KSRTC-SWIFT temporary contract-based recruitment for the post of Driver-Cum-Conductor

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ജോലി നേടാന്‍ അവസരം. സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജൂണ്‍ 10ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ റിക്രൂട്ട്‌മെന്റ്. 

പ്രായം 

24 വയസ് മുതല്‍ 55 വയസ് വരെ പ്രായമുള്ളവരായിരിക്കണം. 

യോഗ്യത

ഉദ്യോഗാര്‍ഥി MV ആക്ട് 1988 പ്രകാരമുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടര്‍ ലൈസന്‍സ് കരസ്ഥമാക്കണം. 

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയിക്കണം. 

മുപ്പതില്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ െൈഡ്രവിങ്ങിലുള്ള പ്രവൃത്തി പരിചയം. 

വാഹനങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിലുണ്ടാവുന്ന ചെറിയ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള അറിവ് ഉണ്ടായിരിക്കണം. 

സ്വന്തം താമസ സ്ഥലത്തുള്ള പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 


ശമ്പളം

സര്‍ക്കാര്‍ അംഗീകൃത ഉത്തരവ് പ്രകാരം 8 മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധിക മണിക്കൂറിന് 130 രൂപ അധിക അലവന്‍സ് ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് നേരിട്ട് അപേക്ഷ നല്‍കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.

അപേക്ഷ: CLICK 

വിജ്ഞാപനം: CLICK 

KSRTC-SWIFT has announced temporary contract-based recruitment for the post of Driver-Cum-Conductor. Interested candidates can apply for this opportunity to work with the KSRTC-SWIFT division.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്: ജൻ സൂരജ് പ്രവർത്തകൻ കൊല്ലപ്പെട്ടു

National
  •  a month ago
No Image

വമ്പൻ പ്രഖ്യാപനം: ജിയോയും ഗൂഗിളും കൈകോർക്കുന്നു; ഉപയോക്താക്കൾക്ക് 35,100 രൂപയുടെ ജെമിനി എഐ ടൂളുകൾ സൗജന്യം

Tech
  •  a month ago
No Image

സിബിഎസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: 10, 12 ക്ലാസുകളിലെ പരീക്ഷകൾക്ക് ഫെബ്രുവരി 17-ന് തുടക്കം

National
  •  a month ago
No Image

ടൂറിസം രം​ഗത്ത് കുതിക്കാൻ ഒരുങ്ങി അബൂദബി: ജിഡിപി സംഭാവന ഇരട്ടിയാക്കും; ലക്ഷ്യമിടുന്നത് 2 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ 

uae
  •  a month ago
No Image

കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

Kerala
  •  a month ago
No Image

പ്രതിഷേധത്തിനിടെ ഫ്രഷ് കട്ട് പ്ലാന്റിന് ഉപാധികളോടെ പ്രവർത്തനാനുമതി; കർശന വ്യവസ്ഥകൾ, വീഴ്ച വരുത്തിയാൽ നടപടി

Kerala
  •  a month ago
No Image

ടെക് ഭീമൻ മുതൽ റീട്ടെയിൽ ചക്രവർത്തി വരെ, യുഎഇയിലെ ടോപ് ടെൻ സമ്പന്നർ ഇവർ

uae
  •  a month ago
No Image

മുൻ മന്ത്രിയുമായി സംസാരിക്കണമെന്ന് ആവശ്യം; 17 കുട്ടികളെ ബന്ദിയാക്കിയ യുവാവ് പൊലിസിന്റെ വെടിയേറ്റ് മരിച്ചു

National
  •  a month ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്: സത്യപ്രതിജ്ഞ നവംബർ 24ന് 

National
  •  a month ago
No Image

ഇനി പഴയ മോഡല്‍ പാസ്‌പോര്‍ട്ട് ലഭിക്കില്ല: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ മാറ്റം; പ്രഖ്യാപനവുമായി ദുബൈ കോൺസുലേറ്റ്

uae
  •  a month ago