HOME
DETAILS

ഓടുന്ന കാറിന്റെ ഗിയര്‍ ബോക്‌സ് ഊരിപ്പോയി.... നീതിക്കായുള്ള നീണ്ട പോരാട്ടത്തിന്റെ ഒടുവില്‍ സംഭവിച്ചതോ...

  
October 30, 2025 | 10:45 AM

retired sub-inspector wins consumer case over faulty car

 


തിരുവനന്തപുരം: നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കാസര്‍കോട്ടെ റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നീതി ലഭിച്ചു. കാറിന്റെ തകരാര്‍ പരിഹരിക്കാന്‍ അംഗീകൃത സര്‍വീസ് പ്രൊവൈഡര്‍ കൂടിയായ ഡീലര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2013 മാര്‍ച്ചിലാണ് പരാതിക്കാരന്‍ കാസര്‍കോടുള്ള ഒരു ഡീലറുടെ പക്കല്‍ നിന്നും ഹ്യുണ്ടായി കാര്‍ വാങ്ങുന്നത്. കേസിനാസ്പദമായ സംഭവം ഉണ്ടായത് 2015 ഏപ്രില്‍ 14നും.

പരാതിക്കാരന്‍ കുടുംബവുമൊത്ത് യാത്ര ചെയ്യുമ്പോള്‍ കാറിന്റെ ഗിയര്‍ സിസ്റ്റം എന്‍ജിനില്‍ നിന്ന് വേര്‍പെട്ട് റോഡില്‍ വീണു. വണ്ടി നന്നാക്കാന്‍ 30,000 രൂപ വേണമെന്ന് ഡീലര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പരാതിക്കാരന്‍ ഇത് അംഗീകരിച്ചില്ല. തന്റെ കുറ്റം കൊണ്ട് സംഭവിച്ചതല്ലാത്തതുകൊണ്ട് സൗജന്യമായി നന്നാക്കി കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു.

 ഡീലര്‍ ആവശ്യം അംഗീകരിക്കാതെ വന്നതോടെ പരാതിക്കാരന്‍ കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയും ചെയ്തു. ഡീലറും കാറിന്റെ നിര്‍മാതാവായ ഹ്യുണ്ടായി മോട്ടോഴ്‌സുമായിരുന്നു എതിര്‍ കക്ഷികള്‍. വാദത്തിനൊടുവില്‍ പരാതിക്കാരന്റെ ഭാഗത്താണ് ന്യായമെന്ന് കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.

ഡീലറും നിര്‍മാതാവും ചേര്‍ന്ന് കാറിന്റെ വിലയായ 3,34,000 രൂപ തിരികെ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ 25000 രൂപ നഷ്ടപരിഹാരമായും 5000 രൂപ ചെലവായും നല്‍കാനും. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഡീലര്‍ തയ്യാറായില്ല. അദ്ദേഹം ഉത്തരവിനെതിരെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു.

സംസ്ഥാന കമ്മീഷനില്‍ കേസ് പരിഗണിച്ചത് കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍, ജുഡീഷ്യല്‍ മെമ്പര്‍ ഡി. അജിത് കുമാര്‍, മെമ്പര്‍ കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് എന്‍ ജി മഹേഷ്, അഡ്വക്കേറ്റ് ഷീബ ശിവദാസന്‍ എന്നിവരും ഹാജരായു.

വണ്ടിക്ക് മാനുഫാക്ചറിംഗ് ഡിഫക്ട് ഉണ്ടെന്നും കൂടാതെ സര്‍വീസ് ചെയ്തതില്‍ പോരായ്മകള്‍ ഉണ്ടെന്നുമായിരുന്നു പരാതിക്കാരന്റെ പ്രധാന ആരോപണങ്ങള്‍. എന്നാല്‍ മാനുഫാക്ച്ചറിങ് ഡിഫെക്ട് എന്ന വാദം ഡീലര്‍ നിഷേധിക്കുകയായിരുന്നു. പരാതിക്കാരന്‍ ശരിയായി വണ്ടി കൈകാര്യം ചെയ്യാത്തതും അശ്രദ്ധമായി ഓടിച്ചതുമാണ് ഗിയര്‍ ബോക്‌സ് ഇളകിപ്പോകാനുണ്ടായ കാരണങ്ങളെന്നായിരുന്നു ഡീലറുടെ വാദം. മാത്രമല്ല ഇത്രയും നാള്‍ വണ്ടി തന്റെ സര്‍വീസ് സ്റ്റേഷനില്‍ സൂക്ഷിച്ചതിന് പരാതിക്കാരന്‍ നഷ്ടപരിഹാരവും തരണം.

വിശദമായി വാദം കേട്ട സംസ്ഥാന കമ്മീഷന്‍ ഡീലറുടെ ആരോപണങ്ങളില്‍ പിഴവുകള്‍ കണ്ടെത്തി. ശരിയായി വണ്ടി കൈകാര്യം ചെയ്യാത്തതും അശ്രദ്ധമായി ഓടിച്ചതുമാണ് ഗിയര്‍ ബോക്‌സ് ഇളകിപ്പോകാനുണ്ടായ കാരണങ്ങളെന്ന് വാദിച്ച ഡീലര്‍ക്ക് അതിന്റെ തെളിവുകള്‍ ഹാജരാക്കാനായില്ല. എവിടെയെങ്കിലും വണ്ടി ഇടിച്ചത് കൊണ്ടുണ്ടായ തകരാര്‍ ആണെന്നും തെളിയിക്കാന്‍ കഴിഞ്ഞില്ല.

പരാതിക്കാരന്‍ കൃത്യമായി വാഹനം സര്‍വീസ് ചെയ്യാറുണ്ടായിരുന്നു. ഇത് അദ്ദേഹത്തിന് കേസ് ജയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞു. മറ്റൊരു സംഗതി ഡീലര്‍ തന്നെ നിര്‍മ്മാണ തകരാര്‍ ഇല്ലെന്നു വാദിച്ചതാണ്, പരാതിക്കാരന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് മഹേഷ് പറഞ്ഞു. 'പരാതിക്കാരന്‍ ഡീലറുടെ പക്കല്‍ വണ്ടി സര്‍വീസിനായി കൃത്യമായ ഇടവേളകളില്‍ ഏല്‍പിക്കാറുണ്ടായിരുന്നു.

ഒടുവില്‍ സര്‍വീസ് നടത്തിയത് 20 ജനുവരി 2015 നാണ്. അതിനാല്‍ ഏപ്രിലില്‍ ഉണ്ടായ അസാധാരണ അപകടത്തിന് ഡീലര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. താന്‍ ചെയ്തു കൊടുക്കാന്‍ ബാധ്യസ്ഥനായ ഫ്രീ സര്‍വീസ് ഡീലര്‍ നല്‍കിയിട്ടുമില്ല.' കമ്മീഷന്‍ ചുണ്ടിക്കാട്ടി

നിര്‍മാണ തകരാര്‍ ഇല്ലെന്ന് ഡീലര്‍ വാദിച്ചതിനാല്‍ റീഫണ്ട് നല്‍കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് കാര്‍ കമ്പനിയെ കമ്മീഷന്‍ ഒഴിവാക്കി. ഡീലര്‍ തന്നെ കാറിന്റെ വിലയായ 3,34,000 രൂപയും, 25000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നല്‍കണമെന്ന്് കോടതി ഉത്തരവുമിട്ടു.

 

 

After a long legal battle, a retired sub-inspector from Kasaragod finally received justice when the Consumer Commission ruled in his favor against a Hyundai car dealer. The issue began in 2015 when the gear system of his car detached from the engine while he was traveling with his family. The dealer demanded ₹30,000 for repairs, which the complainant refused, insisting that the defect was not his fault and should be repaired free of cost. He then approached the Kasaragod District Consumer Disputes Redressal Commission, naming both the dealer and Hyundai Motors as respondents. The commission found merit in his complaint and ordered the dealer and manufacturer to refund ₹3,34,000 (the car’s price), along with ₹25,000 as compensation and ₹5,000 for costs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ അഞ്ചിന് ആരംഭിക്കും; ഫെസ്റ്റിവലിലെത്തുന്ന ഭാ​ഗ്യശാലിക്ക് ലഭിക്കുക 4 ലക്ഷം ദിർഹത്തിന്റെ ​ഗ്രാൻഡ് പ്രൈസ്

uae
  •  5 hours ago
No Image

നവജാതശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസെടുത്തു; കൊലപാതക സാധ്യതയെന്ന് പൊലിസ്

crime
  •  5 hours ago
No Image

ബെംഗളൂരു ബാങ്കിലെ വൈ-ഫൈ നെയിം 'പാകിസ്ഥാൻ സിന്ദാബാദ്'; ടെക്നീഷ്യന്റെ ഫോൺ സ്വിച്ച് ഓഫ്; കേസെടുത്ത് പൊലിസ്

National
  •  5 hours ago
No Image

സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി; ഭക്ഷണ വിതരണ ജീവനക്കാരന്റെ മരണം കൊലപാതകം; കളരിപ്പയറ്റ് പരിശീലകനും ഭാര്യയും പിടിയിൽ

crime
  •  5 hours ago
No Image

മന്ത്രി ജി.ആര്‍ അനില്‍ അപമാനിച്ചു; എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് മുദ്രാവാക്യവും പ്രവര്‍ത്തികളും വേദനിപ്പിച്ചു: വി. ശിവന്‍കുട്ടി

Kerala
  •  5 hours ago
No Image

പ്രണയാഭ്യർഥന നിരസിച്ചു; സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി കെട്ടിയിട്ട് ക്രൂരമായി മർദിച്ചു; പ്രതി അറസ്റ്റിൽ

crime
  •  6 hours ago
No Image

തേനീച്ച അത്ര നിസാരക്കാരനല്ല; തേനീച്ചകളെ സംരക്ഷിക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിട്ട് അബൂദബി

uae
  •  6 hours ago
No Image

മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ ചമക്കുന്നു; ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍, രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് നോട്ടിസ്

Kerala
  •  6 hours ago
No Image

തോൽക്കുമ്പോൾ അവർ ദുർബലർ; സ്ലോട്ടിന്റെ വാദം വൻ കോമഡിയെന്ന് ക്രിസ്റ്റൽ പാലസ് പരിശീലകൻ

Football
  •  6 hours ago
No Image

പുതിയ ജീവകാരുണ്യ പദ്ധതിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്: 4.7 ബില്യൺ ദിർഹമിന്റെ എൻഡോവ്‌മെൻ്റ് ഡിസ്ട്രിക്റ്റിൽ മെഡിക്കൽ സർവകലാശാലയും ആശുപത്രിയും അടക്കം നിരവധി സൗകര്യങ്ങൾ

uae
  •  6 hours ago