HOME
DETAILS

അറഫ സംഗമത്തിൽ ഇത്തവണ നേതൃത്വം ശൈഖ് സ്വാലിഹ് ബിൻ ഹുമൈദ്, മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോടതി ആഹ്വാനം

  
May 25 2025 | 19:05 PM

Sheikh Saleh bin Humaid to lead Arafat gathering this time Saudi Supreme Court calls for moon sighting

മക്ക: ഹജ്ജ് കർമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫ സംഗമത്തിൽ ഇത്തവണ ഖുതുബ നിർവഹിക്കുക ശൈഖ് സ്വാലിഹ് ബിൻ ഹുമൈദ്. ലോക മുസ്‌ലിംകളുടെ പരിച്ഛേദമായി പങ്കെടുക്കുന്ന ഇരുപതു ലക്ഷത്തിലേറെ വരുന്ന തീർഥാടകരെയും ലോകത്തെ 150 കോടിയിലേറെ വരുന്ന മുസ്‌ലിംകളെയും അഭിസംബോധന ചെയ്തു‌ള്ളതാണ് അറഫ ഖുതുബ.

അറഫ സംഗമത്തിനിടെ ഉദ്ബോധന പ്രസംഗം നിർവഹിക്കാൻ ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദിനെ ചുമതലപ്പെടുത്താൻ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് അനുമതി നൽകിയതായി ഹറംമതകാര്യ വകുപ്പ് അറിയിച്ചു. പ്രവാചക മാതൃക പിന്തുടർന്നുള്ള അറഫ പ്രസംഗത്തിലെ സന്ദേശങ്ങൾക്ക് മുസ്‌ലിം ലോകം വലിയ പ്രാധാന്യമാണ് നൽകുന്നത്.

ദുൽഹിജ്ജ മാസപ്പിറവി നിരീഷിക്കാൻ സഊദി സുപ്രീം കോടതി ആഹ്വാനം ചെയ്തിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച വൈകുന്നേരം ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് ആഹ്വാനം. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം സഊദിയിൽ അന്ന് ദുല്‍ഖഅ്ദ 29 ആണ്. മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയെ അറിയിക്കണമെന്നും മാസപ്പിറവി ദര്‍ശിക്കാന്‍ സാധിക്കുന്നവര്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും അതത് പ്രദേശങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികളുമായി സഹകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരക്കിട്ട കൂടിക്കാഴ്ച്ചകൾ; 'കാലാവസ്ഥ പ്രതികൂലമാണ്, രണ്ട് ദിവസം കൂടി സമയമുണ്ട്' അൻവർ

Kerala
  •  5 hours ago
No Image

ഷാർജ റോഡിൽ ഡ്രൈവർമാർ തമ്മിൽ അടിപിടി; കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി

uae
  •  5 hours ago
No Image

പ്രവാസിയാണോ? കുവൈത്ത് ഇ-വിസക്ക് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാമെന്നറിയാം

uae
  •  6 hours ago
No Image

മാനേജറെ മര്‍ദ്ദിച്ചെന്ന പരാതി: ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  6 hours ago
No Image

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  6 hours ago
No Image

മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം; ഒരാൾക്ക് പരുക്ക്

Kerala
  •  6 hours ago
No Image

വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, പരാതി

Kerala
  •  7 hours ago
No Image

ലുലു ഫാഷൻ വീക്ക്‌ കേരള പ്രൈഡ് പുരസ്‌കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം

Kerala
  •  7 hours ago
No Image

കനത്ത മഴ; ട്രെയിനുകളുടെ പുറപ്പെടല്‍ സമയം പുനക്രമീകരിച്ചു

Kerala
  •  7 hours ago
No Image

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് റിമാൻഡിൽ

Kerala
  •  7 hours ago