HOME
DETAILS

അതിശക്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

  
Web Desk
May 27 2025 | 06:05 AM

ksdma issue flood alert in various rivers in kerala

തിരുവനന്തപുരം: അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ വിവിധ പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു ആയതിനാൽ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. 

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ,  കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, കോന്നി GD സ്റ്റേഷൻ , മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും; കണ്ണൂർ ജില്ലയിലെ  പെരുമ്പ നദിയിലെ കൈതപ്രം സ്റ്റേഷൻ, കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കൽ  സ്റ്റേഷൻ,  കൊടിയങ്ങാട് സ്റ്റേഷൻ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷൻ; തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ്  സ്റ്റേഷൻ, മുത്തങ്ങ സ്റ്റേഷൻ, പനമരം സ്റ്റേഷൻ കേന്ദ്ര ജലകമ്മീഷന്റെ (CWC) മുത്തൻകര സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; വിദ്യാര്‍ത്ഥി വിസ ഇന്റര്‍വ്യൂ നിര്‍ത്തിവച്ച് യുഎസ്

International
  •  20 hours ago
No Image

'ഗവര്‍ണര്‍ മാപ്പ് പറയണം'; സമരം ശക്തമാക്കി മെയ്തികള്‍, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു

National
  •  20 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; വിദ്യാർഥിനിക്ക് ജാമ്യം

National
  •  20 hours ago
No Image

'ആവുധി' ആവശ്യപ്പെട്ട് സന്ദേശം; മലയാളം ക്ലാസില്‍ കേറാന്‍ ശ്രമിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍, ചോദ്യവും മറുപടിയും സൈബറിടത്ത് വൈറല്‍

Kerala
  •  20 hours ago
No Image

വിക്ഷേപിച്ച് 30 മിനിറ്റിനുശേഷം സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യത്തില്‍ എത്തിയില്ല

International
  •  21 hours ago
No Image

തെളിവുകളില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ബ്രിജ്ഭൂഷനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ചു

National
  •  21 hours ago
No Image

ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ ട്വീറ്റുകളില്‍ അലസമായ അന്വേഷണം; ഡല്‍ഹി പൊലിസിനെതിരെ കോടതി

National
  •  21 hours ago
No Image

കൊച്ചി പുറംകടലിൽ ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിത്താഴ്ന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി; അന്വേഷണ ചുമതല കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റിന്

Kerala
  •  21 hours ago
No Image

കനത്ത മഴ മൂന്നു ദിവസം കൂടി; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

Kerala
  •  21 hours ago
No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  a day ago