HOME
DETAILS

യുഡിഎഫിൽ എടുക്കണം; രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ, പ്രചാരണം തുടങ്ങി ആര്യാടൻ ഷൗക്കത്ത്

  
May 27 2025 | 06:05 AM

trinamool congress seeks udf entry if not pv anwar will contest in nilambur

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയുള്ള പി.വി അൻവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന നൽകി തൃണമൂൽ കോൺഗ്രസ്. തൃണമൂലിനെ യുഡിഎഫിൽ ഘടകകക്ഷി ആക്കണമെന്നാണ് തൃണമൂൽ മുന്നോട്ട് വെക്കുന്ന ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കിൽ പി.വി അൻവർ നിലമ്പൂരിൽ മത്സരിക്കുമെന്നും തൃണമൂൽ കോൺ​ഗ്രസ് നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇ.എൻ സുകു പറഞ്ഞു. ഈ വിഷയത്തിൽ തീരുമാനം എടുക്കാൻ യുഡിഎഫ് നേതൃത്വത്തിന് രണ്ടു ദിവസത്തെ സമയം നൽകുമെന്നും അതിനുള്ളിൽ തീരുമാനം ആയില്ലെങ്കിൽ മത്സര രംഗത്തേക്ക് കടക്കുമെന്നാണ് തൃണമൂൽ നേതാവ് അറിയിച്ചത്.

യുഡിഎഫ് പ്രവേശനത്തിൽ തീരുമാനം ഇല്ലെങ്കിൽ പി.വി അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും. തൃണമൂൽ കോൺഗ്രസ് യുഡിഎഫ് പ്രവേശനത്തിന് കത്ത് നൽകി അഞ്ചുമാസം ആയിട്ടും തീരുമാനമായിട്ടില്ല. നടപടി ഇല്ലാത്തതിനാലാണ് തീരുമാനമെന്നും ഇഎ സുകു പറഞ്ഞു.  യുഡിഎഫുമായി വിലപേശലല്ല നടക്കുന്നത് എന്നും അദ്ദേഹം നിലമ്പൂരിൽ പറഞ്ഞു. പി.വി അൻവറിന്റെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം. 

അതേസമയം, പി.വി അൻവർ ഇന്ന് മുസ്ലിം ലീഗ് നേതാക്കളെ കാണുന്നുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായി കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ ഇന്ന് നേതൃയോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും അൻവർ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.

ഇതിനിടെ, നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പ്രചാരണത്തിന് തുടക്കം കുറിച്ചു. രാവിലെ പിതാവ് ആര്യാടൻ മുഹമ്മദിന്റെ ഖബർസ്ഥാനിലെത്തി പ്രാർത്ഥിച്ചു കൊണ്ടാണ് ആര്യാടൻ ഷൗക്കത്ത് പ്രചാരണത്തിന് തുടക്കമിട്ടത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയും ഷൗക്കത്തിനൊപ്പമുണ്ടായിരുന്നു. പിന്നീട് അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി പ്രകാശിന്റെ വീട്ടിലും ഷൗക്കത്ത് എത്തിയത്.

 

The Trinamool Congress has indicated that P.V. Anwar may contest the Nilambur by-election due to dissatisfaction over the UDF’s candidate selection. The party is demanding that the Trinamool Congress be included as a constituent party within the UDF. Trinamool’s Nilambur constituency president E.N. Suku stated that if this demand is not accepted, P.V. Anwar will contest the election from Nilambur. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ മൂന്നു ദിവസം കൂടി; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

Kerala
  •  a day ago
No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  a day ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  a day ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  a day ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  a day ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  a day ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  a day ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  a day ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  a day ago