
എട്ട് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണിൽ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ നിന്ന് കമൽഹാസൻ പാർലമെന്റിലേക്ക്

ചെന്നൈ: രാജ്യസഭയിലെ എട്ട് ഒഴിവുകളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. തമിഴ്‌നാട്ടിലെ ആറ് സീറ്റുകളിലേക്കും ആസ്സാമിൽ നിന്നുള്ള രണ്ട് സീറ്റുകയിലേക്കുമാണ് തിരഞ്ഞെടുപ്പ് വരുന്നത്. ജൂൺ 19 ന് തെരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സഖ്യത്തിന് രാജ്യസഭയിൽ രണ്ട് അധിക സീറ്റുകളുടെ മുൻതൂക്കം ലഭിച്ചേക്കാം. തമിഴ്‌നാട്ടിലെ ആറ് സീറ്റുകയിൽ നാലെണ്ണം ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയ്ക്കായിരിക്കും. ഇതിലൊന്നിൽ തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ എത്തുമെന്നാണ് പുതിയ വിവരം. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാക്കിയ ധാരണപ്രകാരമാണ് സീറ്റ് ലഭിക്കുക.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് കോയമ്പത്തൂരിൽ തന്റെ പാർട്ടിയായ മക്കൾ നീതി മയ്യം സ്ഥാനാർഥിയായി മത്സരിക്കാൻ ഇരുന്നിരുന്ന കമൽഹാസൻ പിന്നീട് പിന്മാറിയിരുന്നു. തുടർന്ന് ഇന്ത്യാ മുന്നണിക്കു വേണ്ടി തമിഴ്നാട്ടിലും പുതുച്ചേരിയിലും പ്രചാരണം നടത്തിയിരുന്നു. മത്സരത്തിൽനിന്നു പിന്മാറുന്നതിന്റെ ഭാഗമായി 2025 ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിൽ ഒന്ന് കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം പാർട്ടിക്ക് (എംഎൻഎം) നൽകാൻ ധാരണയായിരുന്നു. ഈ സീറ്റിൽ കമൽഹാസൻ തന്നെ രാജ്യസഭയിലേക്ക് എത്തുമെന്നാണ് നിലവിലെ വിവരം.
ഇതോടെ, സ്വന്തം പാർട്ടി രൂപീകരിച്ചതിന് ശേഷം കമൽഹാസൻ രാഷ്ട്രീയത്തിൽ നടത്തുന്ന ഏറ്റവും വലിയ ചുവടാകും പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ്. ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽനിന്ന് നാലുപേർക്ക് ഇക്കുറി രാജ്യസഭാംഗമാകാൻ അവസരമുണ്ട്. രാജ്യസഭാംഗങ്ങളായ അൻപുമണി രാമദാസ്, എം.ഷൺമുഖം, എൻ.ചന്ദ്രശേഖരൻ, എം.മുഹമ്മദ് അബ്ദുല്ല, പി.വിൽസൻ, വൈകോ എന്നിവരുടെ കാലാവധിയാണ് ജൂണിൽ അവസാനിക്കുന്നത്.
The Election Commission of India has issued a notification for elections to eight vacant seats in the Rajya Sabha. These include six seats from Tamil Nadu and two from Assam. The elections will be held on June 19. Of the six seats from Tamil Nadu, four are likely to go to the DMK-led alliance. As per recent reports, one of these seats is expected to be allotted to South Indian superstar Kamal Haasan, based on an understanding reached during the Lok Sabha election period.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലി പെരുന്നാൾ: സഊദിയിൽ സ്വകാര്യ മേഖല തൊഴിലാളികൾക്ക് നാല് ദിവസത്തെ അവധി
Saudi-arabia
• 9 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ബിജെപിയുടെ പുതിയ സർക്കുലറിൽ നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ വിലക്ക്
Kerala
• 9 hours ago
ഷെങ്കൻ വിസ വൈകുന്നതിൽ വിഷമിക്കേണ്ട: യുഎഇ നിവാസികൾക്ക് ഒരു ദിവസത്തിനുള്ളിൽ യുകെ വിസിറ്റിങ്ങ് വിസ ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• 10 hours ago
കോഴിക്കോട് വിലങ്ങാടിൽ നാളെ കോൺഗ്രസ്-ബിജെപി ഹർത്താൽ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം നിഷേധിച്ചതിൽ പ്രതിഷേധം
Kerala
• 10 hours ago
ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ
International
• 10 hours ago
സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി
Kerala
• 10 hours ago
കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം
Kerala
• 12 hours ago
എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
National
• 12 hours ago
തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 12 hours ago
ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു
Kerala
• 13 hours ago
കലിതുള്ളി കടല്‍; തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം
Kerala
• 13 hours ago
കേരളത്തിൽ കാലവർഷം സജീവമായി തുടരും; പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത
Weather
• 13 hours ago
കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്
Kerala
• 13 hours ago
ഈദ് അൽ അദ്ഹ: പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിന അവധി
uae
• 13 hours ago
കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്
Kerala
• 16 hours ago
ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു
International
• 16 hours ago
പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍
uae
• 16 hours ago
'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്‌റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്
International
• 17 hours ago
പ്രതിഭകളെ വളര്‍ത്താന്‍ 10 കോടിയുടെ പദ്ധതിയുമായി യുഎഇ; പുതുതലമുറയെ ശാക്തീകരിക്കും
uae
• 17 hours ago
'വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കിയ എന്റെ നേരെ ചെളി വാരി എറിഞ്ഞു' കോണ്‍ഗ്രസ് അവഗണിച്ചെന്ന് ആവര്‍ത്തിച്ച് അന്‍വര്‍; മുന്നണിയില്‍ ഇല്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ മത്സരിക്കും
Kerala
• 17 hours ago
വൈന്‍ കഴിക്കാനും മേശയില്‍ കയറി നിന്ന് ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു; സഹപ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണവുമായി ഹിജാബിട്ട ആദ്യ ആസ്ത്രേലിയന്‍ എം.പി
International
• 14 hours ago
എറണാകുളത്ത് യുവതി ആത്മഹത്യ ചെയ്ത നിലയിൽ
Kerala
• 14 hours ago
പേരില്‍ ഗദ്ദാഫി, സഊദിയിലേക്കുള്ള വിമാനത്തില്‍ കയറ്റിയില്ല; ലിബിയന്‍ യുവാവിനെ കയറ്റാതെ പറന്ന വിമാനത്തിന് പിന്നീട് സംഭവിച്ചത്
Saudi-arabia
• 15 hours ago