HOME
DETAILS

സൂക്ഷിച്ചോ...! 'വർക്ക് ഫ്രം ഹോം' ജോലി തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടമായത് 8.75 ലക്ഷം രൂപ

  
May 26 2025 | 08:05 AM

work from home scam women lost 8 75 lakhs

ഹൈദരാബാദ്: ഓൺലൈൻ വഴി രാജ്യത്ത് തട്ടിപ്പുകൾ വർധിക്കുന്നു. വിവിധ മാർഗങ്ങൾ വഴിയാണ് തട്ടിപ്പുകാർ ഓരോ ദിനവും തട്ടിപ്പുകൾ നടത്തി വരുന്നത്. ഹൈദരാബാദിൽ 'വർക്ക് ഫ്രം ഹോം' വഴി യുവതിയിൽ നിന്ന് ഇത്തരത്തിൽ തട്ടിയെടുത്തത് 8.75 ലക്ഷം രൂപയാണ്! സംഭവത്തിൽ നാല് പേരെ ഹൈദരാബാദ് സൈബർ ക്രൈം പൊലിസ് പിടികൂടിയിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് സംഘം കബളിപ്പിക്കൽ നടത്തിയത്. ഇതിനായി വ്യാജ ജോലി നൽകി തുടക്കത്തിൽ ശമ്പളവും നൽകിയാണ് ഇവർ യുവതിയുടെ വിശ്വാസം ആർജ്ജിച്ചത്. ജനുവരിയിൽ ആണ് തട്ടിപ്പിന്റെ തുടക്കം.

ഒരു പ്രശസ്ത കമ്പനിയുടെ പ്രതിനിധികളായി ധരിപ്പിച്ച് ഓൺലൈൻ ജോലികൾ പൂർത്തിയാക്കുന്നതിന് ലാഭകരമായ കമ്മീഷൻ വാഗ്ദാനം ചെയ്ത് ആണ് പ്രതികൾ യുവതിയെ സമീപിക്കുന്നത്. പൊലിസ് പറയുന്നതനുസരിച്ച്, ജനുവരി 2 ന് `അക്കോർ അഡ്വാന്റേജ് പ്ലസ് മാർക്കറ്റിംഗ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിലെ എച്ച്ആർ എക്സിക്യൂട്ടീവ് ആണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ടെലിഗ്രാമിൽ ഇരയ്ക്ക് ഒരു സന്ദേശം ലഭിച്ചു. ഹോട്ടൽ ബുക്കിംഗുകൾ ഉൾപ്പെടുന്ന ട്രയൽ അസൈൻമെന്റുകൾ നിർവഹിക്കാൻ അവരോട് ആവശ്യപ്പെടുകയും ആകർഷകമായ വരുമാനം ഉറപ്പുനൽകുകയും ചെയ്തു.

തുടക്കത്തിൽ, അവർ 10,000 രൂപ നിക്ഷേപിക്കുകയും 1,000 രൂപ, 17,800 രൂപ, 45,300 രൂപ എന്നിങ്ങനെ ചെറിയ വരുമാനം ലഭിക്കുകയും ചെയ്തു. ഇത് പദ്ധതിയിലുള്ള അവരുടെ ആത്മവിശ്വാസം വളർത്തി. ഇതോടെ കൂടുതൽ നിക്ഷേപം നടത്താൻ അവർ യുവതിയെ നിർബന്ധിച്ചു.  പിന്നീട്, തട്ടിപ്പുകാർ 'ഗോൾഡ് സ്യൂട്ട് ബുക്കിംഗ്സ്', "ആനിവേഴ്സറി സ്പെഷ്യൽ ഓഫറുകൾ" തുടങ്ങിയ ഉയർന്ന മൂല്യമുള്ള ടാസ്‌ക്കുകൾ അവതരിപ്പിച്ചു. എന്നാൽ ഇത്  അതിലൂടെ അവർ അവരുടെ അക്കൗണ്ടിൽ സാങ്കൽപ്പിക "മൈനസ് ബാലൻസുകൾ" സൃഷ്ടിച്ചു. 

ഈ തുകകൾ തിരിച്ചുപിടിക്കാനും വാഗ്ദാനം ചെയ്ത വരുമാനമായി  15.82 ലക്ഷം രൂപ നേടാനും വേണ്ടി, സ്ത്രീയെ കബളിപ്പിച്ച് 7.91 ലക്ഷം രൂപ സെക്യൂരിറ്റി തുകയായി തട്ടിപ്പുസംഘം നിക്ഷേപിപ്പിച്ചു. ഇതുൾപ്പെടെ യുവതി മൊത്തത്തിൽ, 8.75 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. എന്നാൽ വാഗ്ദാനം ചെയ്ത പ്രതിഫലം ഇവർക്കു ലഭിക്കാതെ വന്നതോടെയാണ് ഇവർ പൊലിസിനെ സമീപിച്ചത്. 

സംഭവത്തിൽ അന്വേഷണം നടത്തിയ പൊലിസ് മനോജ് ദിവാകർ, നാഗി വിജയ്, സനപതി കിഷോർ ബാബു, തിരുനഗരി സന്തോഷ് കുമാർ എന്നീ പ്രതികളെ പിടികൂടി. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66C, 66D, 2023 ലെ ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരക്കിട്ട കൂടിക്കാഴ്ച്ചകൾ; 'കാലാവസ്ഥ പ്രതികൂലമാണ്, രണ്ട് ദിവസം കൂടി സമയമുണ്ട്' അൻവർ

Kerala
  •  14 hours ago
No Image

ഷാർജ റോഡിൽ ഡ്രൈവർമാർ തമ്മിൽ അടിപിടി; കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി

uae
  •  15 hours ago
No Image

പ്രവാസിയാണോ? കുവൈത്ത് ഇ-വിസക്ക് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാമെന്നറിയാം

uae
  •  15 hours ago
No Image

മാനേജറെ മര്‍ദ്ദിച്ചെന്ന പരാതി: ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  15 hours ago
No Image

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  16 hours ago
No Image

മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം; ഒരാൾക്ക് പരുക്ക്

Kerala
  •  16 hours ago
No Image

വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, പരാതി

Kerala
  •  16 hours ago
No Image

ലുലു ഫാഷൻ വീക്ക്‌ കേരള പ്രൈഡ് പുരസ്‌കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം

Kerala
  •  16 hours ago
No Image

കനത്ത മഴ; ട്രെയിനുകളുടെ പുറപ്പെടല്‍ സമയം പുനക്രമീകരിച്ചു

Kerala
  •  16 hours ago
No Image

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് റിമാൻഡിൽ

Kerala
  •  17 hours ago