കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഇനി വേഗത്തിലറിയാം; SACHET ആപ് ഡൗണ്‍ലോഡ് ചെയ്‌തോളൂ
മണ്‍സൂണ്‍ ആരംഭിച്ചതോടെ കേരളത്തില്‍ അതിശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്തുടനീളം വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവര്‍ഷം കനക്കുന്നതോടെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് കാലാവസ്ഥ മുന്നറിയിപ്പുകള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി തന്നെ ഇത്തരം മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാറുണ്ട്. എന്നാല്‍ പലരും അത് അറിയുന്നില്ല എന്ന് മാത്രം.
നിലവില്‍ കാലാവസ്ഥ അപ്‌ഡേറ്റുകള്‍ അറിയാന്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളെയാണ്. ഇതാണെങ്കില്‍ പലരും ശ്രദ്ധിക്കാറുമില്ല. എങ്കില്‍ എന്താണൊരു പരിഹാരം.
മൊബൈല്‍ ആപ്
ഇനി നിങ്ങള്‍ക്ക് കാലാവസ്ഥ മുന്നറിയിപ്പുകള്‍ വിരല്‍ത്തുമ്പില്‍ അറിയാന്‍ സാധിക്കും. പ്രധാനപ്പെട്ട കാലാവസ്ഥ വാര്‍ത്തകള്‍ക്കായി പുതിയ ആപ് പരിചയപ്പെടുത്തുകയാണ് ദുരന്തനിവാരണ അതോറിറ്റി. ''SACHET'' എന്നാണ് മൊബൈല്‍ ആപിന്റെ പേര്.
താഴെ നല്‍കിയിരിക്കുന്ന ക്യൂആര്‍ ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് ആപ് ഡൗണ്‍ലോഡ് ചെയ്യാം. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വിശദ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയതിട്ടുണ്ട്. ആപ് ഡൗണ്‍ലോഡ് ചെയ്ത് ലോഗിന്‍ ചെയ്ത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."