ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും
ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ സൗത്ത് ആഫ്രിക്ക കൂറ്റൻ ലീഡിലേക്ക്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 201 റൺസിനാണ് പുറത്തായത്. ഇന്ത്യൻ നിരയിൽ യശ്വസി ജെയ്‌സ്വാൾ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 97 പന്തിൽ 58 റൺസ് നേടിയാണ് ജെയ്‌സ്വാൾ തിളങ്ങിയത്. ഏഴ് ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. വാലറ്റത്തിൽ വാഷിംഗ്ടൺ സുന്ദറും മികച്ച പ്രകടനം നടത്തി. 92 രണ്ട് ഫോറുകളും ഒരു സിക്‌സും അടക്കം 48 റൺസാണ് താരം നേടിയത്.
സ്പിന്നർ കുൽദീപ് യാദവിന്റെ പോരാട്ടവീര്യം ഏറെ ശ്രദ്ധയമായി. 134 പന്തുകൾ നേരിട്ടാണ് കുൽദീപ് വിക്കറ്റ് നഷ്ടമാവാതെ പിടിച്ചു നിന്നത്. 19 റൺസാണ് താരം നേടിയത്. ഹോം ടെസ്റ്റുകളിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും കുറവ് ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ് ആണിത്. 14.17 പ്രഹര ശേഷിയിലാണ് താരം ബാറ്റ് ചെയ്തത്. ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവരെയാണ് കുൽദീപ് മറികടന്നത്.
ദ്രാവിഡ് ഓസ്‌ട്രേലിയക്കെതിരെ 140 പന്തിൽ 21 റൺസ് ആയിരുന്നു നേടിയിരുന്നത്. 15.00 സ്ട്രൈക്ക് റേറ്റ് ആയിരുന്നു ദ്രാവിഡിന് ഉണ്ടായിരുന്നത്. സച്ചിൻ 17.46 സ്ട്രൈക്ക് റേറ്റിലാണ് ശ്രീലങ്കക്കെതിരെ ബാറ്റ് ചെയ്തിരുന്നത്. ആ മത്സരത്തിൽ 126 പന്തിൽ നിന്നും 22 റൺസാണ് സച്ചിൻ നേടിയത്.
സൗത്ത് ആഫ്രിക്കൻ ബൗളിങ്ങിൽ മാർക്കോ ജാൻസൻ ആറ് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ ഇന്ത്യ തകരുകയായിരുന്നു. സൈമൺ ഹാർമർ മൂന്ന് വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും സ്വന്തമാക്കി.
അതേസമയം ആദ്യ ഇന്നിങ്സിൽ സൗത്ത് ആഫ്രിക്ക 489 റൺസാണ് നേടിയത്. സൗത്ത് ആഫ്രിക്കക്കായി സെനുരാൻ മുത്തുസാമി സെഞ്ച്വറി നേടി. 206 പന്തിൽ 10 ഫോറുകളും രണ്ട് സിക്സുകളും അടക്കം 109 റൺസാണ് താരം നേടിയത്. മാർക്കോ ജാൻസൻ 91 പന്തിൽ 93 റൺസും സ്വന്തമാക്കി. ആറ് ഫോറുകളും ഏഴ് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ട്രിസ്റ്റൻ സ്റ്റംപ്സ്(49), കൈൽ വെറിൻ(45), റയാൻ റിക്കൽട്ടൺ(35) എന്നിവരാണ് ടീമിന്റെ മറ്റ് സ്കോറർമാർ.
ഇന്ത്യൻ ബൗളിങ്ങിൽ കുൽദീപ് യാദവ് നാല് വിക്കറ്റും മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 30 റൺസിനാണ് സൗത്ത് ആഫ്രിക്ക ഇന്ത്യയെ വീഴ്ത്തിയത്. 124 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 93 റൺസിന് പുറത്താവുകയായിരുന്നു. നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് സൗത്ത് ആഫ്രിക്ക ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
South Africa took a huge lead in the final Test against India. India were bowled out for 201 in the first innings. Spinner Kuldeep Yadav's fighting spirit was very noticeable. Kuldeep remained unbeaten on 134 balls. He scored 19 runs. This is the lowest batting strike rate by an Indian player in home Tests.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."