HOME
DETAILS

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

  
Web Desk
November 25, 2025 | 7:10 AM

actor-assault-case-verdict-on-december-8-crucial-for-dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍  ഡിസംബര്‍ എട്ടിന് കോടതി വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത്. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപ് എട്ടാം പ്രതിയുമാണ്.

2017 ഫെബ്രുവരി 17നാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വച്ച് നടി ആക്രമത്തിന് ഇരായയത്. നടന്‍ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10 ന് അറസ്റ്റ് ചെയ്തു. നടന്‍ ദിലീപടക്കം കേസില്‍ 9 പ്രതികളാണ് ഉള്ളത്. 

2025 ഏപ്രിലിലാണ് കേസിന്റെ അന്തിമവാദം പൂര്‍ത്തിയായത്. കുറ്റകൃത്യം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.

ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും ഡിസംബര്‍ എട്ടിന് വിചാരണകോടതിയില്‍ ഹാജരാവണം. അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതിചേര്‍ത്തത്.  അക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 

2018 മാര്‍ച്ച് എട്ടിനാണ് കേസില്‍ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷനും പ്രതിഭാഗവും സാക്ഷിവിസ്താരത്തിനിടെ പലതവണ മേല്‍ക്കോടതികളില്‍ ഹരജികള്‍ നല്‍കിയിരുന്നു. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു.

 

 

The Ernakulam Principal Sessions Court will deliver its verdict in the actress assault case on December 8. Pulsar Suni is the prime accused, while actor Dileep is the eighth accused in the case.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  3 minutes ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  8 minutes ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  20 minutes ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  23 minutes ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  42 minutes ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  an hour ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  an hour ago
No Image

തിരുവനന്തപുരം അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി; 25 വാര്‍ഡുകളില്‍ നാളെമുതൽ ജലവിതരണം മുടങ്ങും

Kerala
  •  an hour ago
No Image

'ഹോർമുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കും'; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം, പശ്ചിമേഷ്യ കത്തുന്നു

International
  •  an hour ago
No Image

ഇൻഷൂറൻസ് ഇല്ലെങ്കിലും ഇനി സൗജന്യ ചികിത്സ ലഭിക്കും; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

Kerala
  •  2 hours ago