ന്യൂനപക്ഷ പദവി: അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുമായുള്ള ബന്ധത്തിന്റെ പേരില്‍ വാര്‍ത്തയിലിടം പിടിച്ച ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ന്യൂനപക്ഷപദവി എടുത്തുകളയാതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ (എന്‍.സി.എം.ഇ.ഐ) സര്‍വകലാശാലയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിഷയത്തില്‍ അടുത്തമാസം നാലിന് സ്ഥാപനത്തിന്റെ ഭാഗം കേള്‍ക്കും. ഇതോടൊപ്പം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സര്‍വകലാശാല രജിസ്ട്രാര്‍ക്കും ഹരിയാന വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഡല്‍ഹി സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഡ്രൈവര്‍ ഉമര്‍ നബി സര്‍വകലാശാലയുടെ ജീവനക്കാരനായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡോ. മുസമ്മില്‍ ഷക്കീലും ഇവിടെ ജോലി ചെയ്തിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 (1) ഭാഷാപരവും മതപരവുമായ ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും ഭരിക്കാനുമുള്ള മൗലികാവകാശം നല്‍കുന്നു. അത്തരം കാര്യങ്ങള്‍ക്ക് വിധിനിര്‍ണയവും ഉപദേശവും ശുപാര്‍ശ ചെയ്യാനുള്ള അധികാരവും നല്‍കിയി അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമാണ് എന്‍.സി.എം.ഇ.ഐ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."