HOME
DETAILS

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

  
November 25, 2025 | 7:23 AM

hansi flick talks about lionel messi

അർജന്റൈൻ ഇതിഹാസം ലയണൽ മെസിയെ പരിശീലിപ്പിക്കാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്ക്. മെസി കഴിഞ്ഞ 10 വർഷത്തിനിടെയുള്ള ഏറ്റവും മികച്ച താരം ആണെന്നും എന്നാൽ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിനു തടസ്സമാവുമെന്നുമാണ് ബാഴ്സ പരിശീലകൻ വ്യക്തമാക്കിയത്. 

''എന്തുകൊണ്ട് പാടില്ല? കഴിഞ്ഞ 10 വര്ഷത്തിനിടയിലെ ഏറ്റവും മികച്ച താരമാണ് മെസി. അദ്ദേഹം ഫുട്ബോൾ കളിക്കുന്നത് ഞാൻ എപ്പോഴും ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹം ഏത് ടീമിനും അനുയോജ്യനാവും. പക്ഷെ അദ്ദേഹത്തിന്റെ കരാർ 2028ലും എന്റേത് 2027ളുമാണ് അവസാനിക്കുന്നത്. അതിനാൽ ഇതൊരു ചോദ്യമല്ല'' ഹാൻസി ഫ്ലിക്ക് പറഞ്ഞു. 

ബാഴ്‌സലോണയിൽ പന്തുതട്ടിയാണ് മെസി ഇതിഹാസമായി മാറിയത്. 2021ലാണ് മെസി ബാഴ്സലോണക്കൊപ്പമുള്ള തന്റെ ഐതിഹാസികമായ കരിയർ അവസാനിപ്പിച്ചുകൊണ്ട് പിഎസ്ജിയിലേക്ക് കൂടുമാറിയത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം കരാർ പുതുക്കാൻ കഴിയാത്തതിന് പിന്നാലെയാണ് മെസി ബാഴ്സ വിടാൻ നിർബന്ധിതനായത്. ബാഴ്സലോണക്കായി 778 മത്സരങ്ങളിൽ നിന്നും 672 ഗോളുകളും 303 അസിസ്റ്റുകളും ആണ് മെസി നേടിയിട്ടുള്ളത്.

പിഎസ്ജിയിൽ രണ്ട് സീസണിൽ ബൂട്ട് കെട്ടിയ മെസി 2023ൽ ഇന്റർ മയാമിയിലേക്കും ചേക്കേറി. മെസിയുടെ വരവിനു പിന്നാലെ മേജർ ലീഗ് സോക്കറിന് കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നു. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു മയാമി നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

അതേസമയം എംഎൽഎസ് കോൺഫറൻസ് സെമി ഫൈനലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സിൻസിനാറ്റിക്കെതിരെ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഇന്റർ മയാമിയുടെ വിജയം. മത്സരത്തിൽ ഒരു ഗോളും ഹാട്രിക് അസിസ്റ്റും നേടി മിന്നും പ്രകടനമാണ് മെസി നടത്തിയത്. ഇതോടെ ഫുട്ബോളിന്റെ ചരിത്രത്തിൽ ഒരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു റെക്കോർഡും മെസി സ്വന്തമാക്കി. ഫുട്ബോളിൽ 1300 ഗോൾ കോൺട്രിബ്യുഷൻസ് സ്വന്തമാക്കുന്ന ആദ്യ താരമായാണ് മെസി മാറിയത്. ഇതുവരെ 1134 മത്സരങ്ങളിൽ നിന്നും 896 ഗോളുകളും 404 അസിസ്റ്റുകളുമാണ് മെസി നേടിയിട്ടുള്ളത്. 

Barcelona coach Hansi Flick has responded to a question about whether he would like to coach Argentine legend Lionel Messi. The Barca coach stated that Messi is the best player in the last 10 years, but contractual issues would be an obstacle to this.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; കിവികളുടെ കിളിപറത്തി ചരിത്രമെഴുതി യുവരാജ്

Cricket
  •  25 days ago
No Image

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല, ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടും' വിദ്വേഷവുമായി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  25 days ago
No Image

വെടിക്കെട്ട് തുടരും; കോഹ്‌ലി നേടിയ അത്ഭുത റെക്കോർഡിലേക്ക് ലങ്കൻ താരം

Cricket
  •  25 days ago
No Image

'കളളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെവിടുമോ?... പറയാനുള്ളത് എല്ലാം പറയും'; നടന്‍ ജയറാം ഇഡി ഓഫിസില്‍ 

Kerala
  •  25 days ago
No Image

സര്‍ക്കാറിന് തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി; നിയമവിരുദ്ധമെന്ന് കോടതി

Kerala
  •  25 days ago
No Image

കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല: ഡിബാല

Football
  •  25 days ago
No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  25 days ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  25 days ago
No Image

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

Cricket
  •  a month ago
No Image

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്

Kerala
  •  a month ago