HOME
DETAILS

കനത്ത മഴ മൂന്നു ദിവസം കൂടി; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

  
Web Desk
May 28 2025 | 01:05 AM

Heavy Rains to Continue for Three More Days Red Alert Issued in Kozhikode  Wayanad

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെട്ടതോടെ പടിഞ്ഞാറന്‍ കാറ്റ് സംസ്ഥാനത്ത് ശക്തി പ്രാപിക്കാന്‍ സാധ്യതയേറി. ഇതിനാല്‍ തന്നെ കേരളത്തിലെ അതിതീവ്ര മഴ മൂന്നു ദിവസം കൂടി തുടരും.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാംകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ഇടുക്കിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പിഎസ്‌സി സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

റെഡ് അലർട്ട്
29/05/2025: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ്
30/05/2025: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലർട്ട്
27/05/2025: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ്
28/05/2025: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്
29/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
30/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്
31/05/2025: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്
27/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
28/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
31/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  19 hours ago
No Image

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

Kerala
  •  20 hours ago
No Image

എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

National
  •  20 hours ago
No Image

തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

Kerala
  •  21 hours ago
No Image

ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Kerala
  •  21 hours ago
No Image

ജൂണ്‍ മാസം വൈദ്യുതി ബില്‍ കുറയും; ഇന്ധനസര്‍ചാര്‍ജ്ജ് കുറച്ചു

Kerala
  •  21 hours ago
No Image

കലിതുള്ളി കടല്‍; തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം 

Kerala
  •  21 hours ago
No Image

കേരളത്തിൽ കാലവർഷം സജീവമായി തുടരും; പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത 

Weather
  •  21 hours ago
No Image

കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്

Kerala
  •  21 hours ago
No Image

ഈദ് അൽ അദ്ഹ: പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിന അവധി

uae
  •  21 hours ago