നിയമിച്ചവരോട് ചോദിക്കൂ.. കമ്മീഷന്‍ പദവി ഏറ്റെടുക്കാത്തതിനെ കുറിച്ച് വി.എസ്
കൊച്ചി: പദവി തന്നവരോട് ചോദിക്കൂ.. കാരണമെന്തെന്ന് അവര്‍ പറയട്ടെ. ഭരണകമ്മീഷന്‍ അധ്യക്ഷ പദവി ഏറ്റെടുക്കാത്തതിനെ കുറിച്ച് വി.എസ് അച്യുതാനന്ദനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ചുമതല ഏറ്റെടുത്തതായി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വി.എസിന്റെ പ്രതികരണം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് വി.എസിന് കാബിനറ്റ് റാങ്കോടു കൂടിയുള്ള പദവി നല്‍കാന്‍ പി.ബി തീരുമാനിച്ചത്. ഉടനെ അതിന് നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, തീരുമാനമെടുക്കുന്നത് ഇഴഞ്ഞു. പിന്നീട് ആഗസ്ത് മൂന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വി.എസിനെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ആകുമെന്ന തീരുമാനം കൈകൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."