HOME
DETAILS

വെസ്റ്റ് ബാങ്കിലെ പള്ളിക്ക് തീയിട്ട് ഖുർആൻ കത്തിച്ച് ജൂത കുടിയേറ്റക്കാർ

  
November 14, 2025 | 4:44 AM

jewish settlers set fire to west bank mosque burn quran

റമല്ല: മധ്യവെസ്റ്റ്ബാങ്കിലെ ഒരു ഗ്രാമത്തിലെ പള്ളി തീയിട്ടു നശിപ്പിച്ച് ജൂതകുടിയേറ്റക്കാർ. ഫല സ്തീനിലെ ദേർ ഇസ്തിയക്കടുത്ത മുസ്‌ലിം പള്ളിക്കു നേരെ വ്യാഴാ ഴ്ച രാത്രിയായിരുന്നു ആക്രമണം. അക്രമികൾ വിശുദ്ധ ഖുർആന്റെ മൂന്നു പകർപ്പുകൾ കത്തിച്ചു. പള്ളിയുടെ ചുവരിൽ വിദ്വേഷ പരമായ സന്ദേശങ്ങൾ എഴുതുകയും ചെയ്തു.

ഫലസ്തീൻ മതകാര്യ മന്ത്രാലയം അക്രമത്തെ അപലപിച്ചു. പ്രാർഥന തടസപ്പെടുത്തുന്നതും തീവയ്പും അടക്കമുള്ള ആവർത്തിച്ചുള്ള ആക്രമണ ങ്ങൾ ആരാധനാസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന എല്ലാ അന്താ രാഷ്ട്ര നിയമങ്ങളെയും ലംഘി ക്കുന്നതായി മന്ത്രാലയം പ്രസ്താ വനയിൽ പറഞ്ഞു.

പള്ളിയുടെ ഒരു ചുവരിൽ വി ണ്ടും പ്രതികാരം ചെയ്യും, നി ങ്ങൾ അപലപിക്കുന്നത് തുടരുക എന്നിങ്ങനെയാണ് എഴുതിവച്ച ത്. വെസ്റ്റ് ബാങ്കിൽ ജൂതകുടിയേ റ്റക്കാരുടെ അക്രമം അടുത്തിടെ വർധിച്ചുവരുകയാണ്. പ്രത്യേകി ച്ച് ഒലീവ് വിളവെടുപ്പ് സമയത്താ ണിതെന്നും കർഷകർ, അന്താ രാഷ്ട്ര സന്നദ്ധപ്രവർത്തകർ, മാ ധ്യമപ്രവർത്തകർ എന്നിവർ ക്കെതിരേ ഇസ്‌റാഈലി അധി നിവേശ സൈന്യത്തിന്റെ പിന്തു ണയോടെ ആക്രമണങ്ങൾ വ്യാ പകമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഫലസ്തീനികളായ പ്രദേശ ത്തുകാരെ ഭയപ്പെടുത്തുന്നതി നും ഫലസ്തീൻ ഭൂമിയിൽ പുതിയ പാർപ്പിടകേന്ദ്ര് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കുന്നതിനും വേണ്ടിയാ ണിതെന്ന് യൂറോമെഡിറ്ററേനി യൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ പറഞ്ഞു. പ്രദേശത്തിനുമേലുള്ള ഇസ്‌റാഈലികളുടെ നിയന്ത്രണം ഏകോപിപ്പിക്കുക, കുടിയേറ്റ വ്യാപനം ത്വരിതപ്പെടുത്തുക, ഭൂമി കണ്ടുകെട്ടുക, ഫലസ്തീനി കളെ ബലപ്രയോഗത്തിലൂടെ കു ടിയിറക്കുക എന്നിവ ലക്ഷ്യമിട്ടു 'വ്യവസ്ഥാപിത നയം' എന്നാ ണ് മോണിറ്റർ ആക്രമണ പരമ്പ രയെ വിശേഷിപ്പിച്ചത്.

ഈവർഷം ഒലിവ് വിളവെടുപ്പ് സീസണിൽ മാത്രം 77 ഗ്രാമങ്ങളിലായി ഫലസ്തീനികളുടെ 4,200ലധി കം ഒലിവുമരങ്ങൾ നശിപ്പിക്കപ്പെ ട്ടു. ഒലീവ് വിളകൾ മോഷ്ടിക്കൽ, കൃഷിഭൂമിയിലേക്ക് പ്രവേശനം നി ഷേധിക്കൽ എന്നിവയും വർധി ച്ചിരിക്കുകയാണ്.ചൊവ്വാഴ്ച മുഖംമൂടി ധരിച്ച ജൂ തകുടിയേറ്റക്കാരുടെ സംഘം ഫലസ്തീനി ഗ്രാമങ്ങളായ ബെയ്ത് ലിദും ദെയർ ഷറഫും ആക്രമിച്ച് വാഹനങ്ങൾക്കും സ്വത്തുക്കൾ ക്കും തീവച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിഥിയം ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍ എന്നിവ കൊണ്ടുവരുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഒമാന്‍ എയര്‍

oman
  •  2 hours ago
No Image

വോട്ടെണ്ണല്‍ ചൂടിനിടെ നെഹ്‌റുവിനെ അനുസ്മരിച്ച് നീതീഷ് കുമാറിന്റെ ട്വീറ്റ്; പേടിക്കണ്ട കസേര നിങ്ങള്‍ക്ക് തന്നെ എന്ന് സോഷ്യല്‍ മീഡിയ 

National
  •  2 hours ago
No Image

കൊൽക്കത്ത ടെസ്റ്റ്: ടോസ് ജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഈഡൻ ഗാർഡനിൽ സ്പിൻ കെണിയൊരുക്കി ഇന്ത്യ

Cricket
  •  2 hours ago
No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  2 hours ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  2 hours ago
No Image

യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു

National
  •  3 hours ago
No Image

കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

Kuwait
  •  3 hours ago
No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  3 hours ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  3 hours ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പ്: അധികാരം ഉറപ്പിച്ച് എന്‍.ഡി.എ മുന്നേറ്റം

National
  •  4 hours ago