
കാസർകോട്ട് കനത്ത മഴയിൽ ദുരന്തം: ഒഴുക്കിൽപ്പെട്ട് പ്രവാസി യുവാവ് മരിച്ചു; ഭാര്യയുടെ സഹോദരൻ ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചതിനാൽ രക്ഷപ്പെട്ടു

കാസർകോട്: കനത്ത മഴയിൽ കാസർകോട് മധൂർ പട്ള ബൂഡിൽ ഒഴുക്കിൽപ്പെട്ട് പ്രവാസി യുവാവ് മരിച്ചു. പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിലെ ഫാൽക്കൺ ടെക്സ്റ്റൈൽസ് ഉടമ കരിപ്പൊടിയിലെ ഫാൽക്കൺ അസീസിന്റെയും അസ്മയുടെയും മകൻ സാദിഖ് (39) ആണ് മരിച്ചത്. ഒരു മാസം മുമ്പ് ദുബൈയിൽ നിന്ന് അവധിക്കെത്തിയ സാദിഖ്, ഭാര്യയുടെ സഹോദരൻ റാഷിദിന്റെ മരണാനന്തര ചടങ്ങുകൾക്കായി ബന്ധുവിനൊപ്പം നടക്കുമ്പോൾ കാൽ തെന്നി തോട്ടിൽ വീണാണ് അപകടം ഉണ്ടായത്.
ഇന്നലെ വൈകുന്നേരം മുതൽ തുടർച്ചയായി പെയ്ത മഴയിൽ പുഴ കരകവിഞ്ഞൊഴുകിയിരുന്നു. ഒന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ സാദിഖിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ സഹോദരൻ ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചതു കൊണ്ട് രക്ഷപ്പെട്ടു.
മഴക്കെടുതി: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും
കാസർകോട്ട് തുടർച്ചയായി പെയ്യുന്ന മഴയും ശക്തമായ കാറ്റും ജില്ലയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ദൈനംദിന ജീവിതം താറുമാറായി. മധൂർ ക്ഷേത്രം വെള്ളത്തിനടിയിലായി. മഞ്ചേശ്വര ഹൊസബെട്ട്, വർക്കടി ഗെരുകാട്ടെ, പാവൂർ, ഉദ്യാവര മച്ചംപാടി, ബംഗ്ര മഞ്ചേശ്വര, മൊഗ്രാൽ, എരിയാൽ തുടങ്ങിയ പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങി.
മലനാട് ഹൈവേയിലെ ചേവർ-നന്ദരപദവ് പാതയിലും ചെർക്കള-ചട്ടഞ്ചാൽ, ബണ്ടിയോട്-പെർമുഡെ റോഡുകളിലും മരം വീണും മണ്ണിടിച്ചിലുണ്ടായതിനാലും ഗതാഗതം സ്തംഭിച്ചു. മഞ്ചേശ്വര താലൂക്കിലെ മജിബൈൽ ബട്ടത്തൂരിൽ വെള്ളപ്പൊക്കത്തിൽ ഒരു കാറും മോട്ടോർ സൈക്കിളും ഒഴുകിപ്പോയി. ഹൊസബെട്ടുവിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായതിനാൽ കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
റെഡ്, ഓറഞ്ച് അലർട്ടുകൾ
കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഉൾപ്പെടെ ബാക്കി 11 ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, മെയ് 30 മുതൽ അടുത്ത അഞ്ച് ദിവസം കനത്ത മഴ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു
National
• a day ago
സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍
Saudi-arabia
• a day ago
യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം
uae
• a day ago
നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ
Kerala
• a day ago
'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്
uae
• a day ago
എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ
Cricket
• a day ago
കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ
Kerala
• a day ago
ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ
Saudi-arabia
• a day ago
സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ
Cricket
• a day ago
യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ
uae
• a day ago
വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ഒമ്പത് തൊഴിലാളികളെ കാണാനില്ല; തിരച്ചിൽ തുടരുന്നു
Kerala
• a day ago
പരപ്പനങ്ങാടിയിലെ റഹീന കൊലക്കേസ്: ഭർത്താവ് നജീബുദ്ദീന് വധശിക്ഷ വിധിച്ച് മഞ്ചേരി കോടതി
Kerala
• a day ago
വന്ദേഭാരതിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Kerala
• a day ago
മടങ്ങുന്നത് തലയുർത്തി; കോഹ്ലിയും രോഹിത്തും ധോണിയും അടക്കിവാഴുന്ന ലിസ്റ്റിൽ ഇനി സഞ്ജുവും
Cricket
• a day ago
സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യപേപ്പറുകള്‍ ചോര്‍ത്തി; കുവൈത്തിൽ ഒരു അധ്യാപികക്കും രണ്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മൂന്ന് വര്‍ഷം കഠിന തടവ്
Kuwait
• a day ago
കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി 3-10 ലക്ഷം രൂപയ്ക്ക് വിറ്റ അന്തർസംസ്ഥാന സംഘം പൊലീസ് പിടിയിൽ; 10 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി
National
• a day ago
12 ഇനം സാധനങ്ങൾക്ക് ഈ വിമാനത്താവളത്തിൽ വിലക്ക്; നാട്ടിൽ നിന്നുള്ള ലഗേജ് സൂക്ഷിച്ചില്ലെങ്കിൽ, ചിലപ്പോൾ പണികിട്ടും
Saudi-arabia
• a day ago
ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി മെസി; ഇന്റർ മയാമിയും കീഴടക്കി അർജന്റൈൻ ഇതിഹാസം
Football
• a day ago
ഈ രാജ്യത്തു നിന്നുള്ള പ്രവാസികള്‍ക്ക് ഇനിമുതല്‍ യുഎഇയില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പ്
uae
• a day ago
റിമോട്ട് വർക്ക് വിസ ഇനി 3,500 ഡോളർ വരുമാനമുള്ളവർക്ക് മാത്രം; സുപ്രധാന മാറ്റങ്ങളുമായി യുഎഇ
uae
• a day ago
അവൻ ടീമിലുണ്ടെങ്കിൽ കിരീടം ഉറപ്പ്; ഫൈനലിൽ ഇതുവരെ വീഴാത്തവൻ ഇന്ന് ബാംഗ്ലൂരിനൊപ്പം
Cricket
• a day ago