HOME
DETAILS

ജോലി തേടി അലയണ്ട, സിവി അപ്ലോഡ് ചെയ്താല്‍ മതി; സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ ജോലി കണ്ടെത്താം

  
May 31 2025 | 02:05 AM

CV upload service launched for domestic workers in Saudi Arabia

റിയാദ്: സഊദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇനി ജോലി കണ്ടെത്താനായി അലയേണ്ടതില്ല. എളുപ്പത്തില്‍ ജോലി കണ്ടെത്താനായി മുസാനിദ് (Musaned) പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുകയാണ് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം. പുതിയ സേവനംവഴി തൊഴില്‍ ആവശ്യമുള്ളവര്‍ക്ക് മുസാനിദ് പ്ലാറ്റ്‌ഫോമിലൂടെ സിവികള്‍ അപ്ലോഡ് ചെയ്യാം. 

സേവനം പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയതിനാല്‍ തൊഴിലുടമകള്‍ക്ക് രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളെ എളുപ്പത്തില്‍ തെരഞ്ഞെടുക്കാന്‍ കഴിയും. തൊഴില്‍ കരാര്‍ അവസാനിച്ചതിനു ശേഷം തൊഴിലാളിക്ക് അനുഭവം രേഖപ്പെടുത്താനുള്ള സൗകര്യവും മുസാനിദില്‍ ഉണ്ട്. പുതിയ സംവിധാനത്തിലൂടെ തൊഴിലുടമക്ക് അനുയോജ്യമായ തൊഴിലാളികളെ മുസാനിദ് മുഖേന കണ്ടെത്താന്‍ കഴിയും. തൊഴിലാളിക്ക് എളുപ്പത്തില്‍ ജോലി ലഭ്യമാക്കാനും സാധിക്കും. 

2023ല്‍ സഊദി അറേബ്യ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പുതിയ നിയമങ്ങള്‍ പുറത്തിറക്കിയിരുന്നു. കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കാനായി ഏറ്റവും കുറഞ്ഞ പ്രായം 21 ആയി നിശ്ചയിക്കുകയുണ്ടായി. തൊഴിലാളികള്‍ക്കോ അവരുടെ അവകാശികള്‍ക്കോ നല്‍കേണ്ട കുടിശ്ശികകള്‍ ഫസ്റ്റ്ഡിഗ്രി കടങ്ങളായി കണക്കാക്കണമെന്നാണ് ചട്ടങ്ങള്‍ പറയുന്നത്. കരാറുകള്‍ക്ക് നിശ്ചിത കാലയളവ് ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ തൊഴിലാളിയുടെ സ്റ്റാര്‍ട്ടിങ് ഡേറ്റ് മുതല്‍ ഒരു വര്‍ഷത്തേക്ക് അവ പുതുക്കാവുന്നതായി കണക്കാക്കും.

സിവികളുടെയും ട്രാന്‍സ്ഫറിന്റെയും അടിസ്ഥാനത്തില്‍ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള നൂതന രീതിയാണ് പുതിയ സേവനമെന്ന് മന്ത്രാലയം പറഞ്ഞു. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സംവിധാനമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴില്‍ മേഖലയെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുകയും ഒപ്പം തൊഴിലാളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

CV upload service for domestic workers via a Saudi government platform to facilitate employees' transfer. Saudi Ministry of Human Resources said the new service is an innovative method for facilitating the selection of workers based on their CVs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം

Kerala
  •  a day ago
No Image

റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി

uae
  •  a day ago
No Image

ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ

International
  •  a day ago
No Image

രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍

National
  •  a day ago
No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  a day ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  a day ago
No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  a day ago
No Image

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ് 

Kerala
  •  a day ago

No Image

ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും

uae
  •  a day ago
No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  a day ago
No Image

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്

Kerala
  •  a day ago