HOME
DETAILS

'അന്‍വറിനെ കണ്ടത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമല്ല, വൈകാരികമായ തീരമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടു' കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ 

  
Web Desk
June 01, 2025 | 5:46 AM

Rahul Mankootathil Clarifies Late-Night Visit to PV Anvar Was Not Party-Mandated


മലപ്പുറം: പി.വി അന്‍വറിനെ രാത്രി വീട്ടിലെത്തി കണ്ടത് പാര്‍ട്ടി നിര്‍ദേശപ്രകാരമല്ലെന്ന വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അദ്ദേഹത്തിന്റെ ട്രാക്ക് തെറ്റാണ് എന്നൊരു തോന്നലുണ്ടായെന്നും ഇക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താനുമായിരുന്നു കൂടിക്കാഴ്ചയെന്നും രാഹുല്‍ വിശദീകരിച്ചു. 

പിണറായിസത്തിനെതിരെ നിലപാട് എടുക്കുന്നയാള്‍ വൈകാരികമായി പ്രതികരിക്കരുതെന്ന് അന്‍വറിനോട് ആവശ്യപ്പെട്ടെന്നും നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രാഹുല്‍ വ്യക്തമാക്കി.

'' രണ്ട് പേര്‍ സംസാരിച്ചൊരു കാര്യത്തെക്കുറിച്ച് പുറത്തുപറയുന്നത് ശരിയല്ലാത്തത് കൊണ്ടാണ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങളിലേക്ക് പോകാത്തത്. അദ്ദേഹത്തിന്റെ ട്രാക്ക് തെറ്റാണ് എന്നൊരു തോന്നല്‍ എനിക്കുണ്ടായി. പിണറായിസത്തിനെതിരെ സംസാരിക്കുന്നൊരാളെന്ന നിലയില്‍ എടുക്കേണ്ടുന്ന നിലപാടല്ല അദ്ദേഹം ഇപ്പോള്‍ എടുക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തെ കണ്ടു''- രാഹുല്‍ പറഞ്ഞു. 

അന്‍വന്‍ എന്നയാളോട് ഏതെങ്കിലും കാലത്ത് രാഷ്ട്രീയമോ, വ്യക്തിപരമോ ആയ താല്‍പര്യം തോന്നിയിട്ടില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 'രാഹുല്‍ ഗാന്ധിക്കെതിരെയും വി.ഡി. സതീശനെതിരെയും കെ.സി. വേണുഗോപാലിനെതിരെയും അന്‍വര്‍ സംസാരിക്കുമ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ളയാളാണ് ഞാന്‍. എന്നാല്‍, അന്‍വര്‍ പിണറായിസത്തിനെതിരെ സംസാരിക്കാന്‍ തുടങ്ങിയ നിമിഷം മുതലാണ് അന്‍വറിനോടും അദ്ദേഹം പറയുന്ന കാര്യങ്ങളോടും യോജിക്കുന്നത്. ഞങ്ങള്‍ പറയുന്നും പറഞ്ഞുകൊണ്ടിരിക്കുന്നതുമായ കാര്യമാണ് അദ്ദേഹവും പറയുന്നത് എന്നതാണ് അതിന് കാരണം.  പിണറായിസം വേട്ടയാടിയ ഒരാളാണ് ഞാന്‍. നാലു തവണയായി 40 ദിവസമാണ് പിണറായിയുടെ പൊലിസ് എന്നെ ജയിലിലിട്ടത്' -രാഹുല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചൂണ്ടിക്കാട്ടി.  

അന്‍വറിനെ കാണാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിന് മുതിര്‍ന്ന നേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ അന്‍വറിന്റെ ഉപാധികളെക്കുറിച്ചോ ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിന് അതിന്റേതായ തീരുമാനമുണ്ട്. അതുമായി തന്നെയാണ് മുന്നോട്ടുപോകുന്നത്. കെ.സി വേണുഗോപാല്‍ കാണുന്നത് പോലെയല്ല ഞാന്‍ കാണുന്നത്. കെ.സി പാര്‍ട്ടിയിലെ രണ്ടാമനാണ്. ഞാന്‍ കണ്ടതിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. അത് പിണറായിസത്തിനെതിരെ സംസാരിക്കുന്നൊരാള്‍ എന്ന നിലയിലാണ്- രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. അന്‍വറിന്റെ കാലുപിടിക്കാനല്ല പോയതെന്നും രാഹുല്‍ വ്യക്തമാക്കി.

ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അന്‍വറിന്റെ ഒതായിയിലെ വീട്ടില്‍ എത്തി, രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. ഒരുമണിക്കൂറിലധികം ഇരുവരുടെയും കൂടിക്കാഴ്ച നീണ്ടു. അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരിക്കെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ച.  അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് കൂടിക്കാഴ്ചക്ക് മുന്‍പ് തന്നെ വ്യക്തമാവുകയും ചെയ്തിരുന്നു. 

Rahul Mankootathil MLA clarifies his visit to P.V. Anvar’s residence was personal and not instructed by the party. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിശൈത്യത്തില്‍ വിറച്ച് ഗസ്സ,ഒപ്പം കനത്ത മഴ, ടെന്റുകളില്‍ വെള്ളം കയറി; സഹായമനുവദിക്കാതെ ഇസ്‌റാഈല്‍

International
  •  a day ago
No Image

പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ല; പൊലിസ് പറയുന്നത് കളവെന്ന് ബന്ധുക്കള്‍

Kerala
  •  a day ago
No Image

മെഡിക്കൽ സെന്ററിലെ ഉപകരണം കേടുവരുത്തി; യുവാവിന് 70,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  a day ago
No Image

കുവൈത്ത് മൊബൈൽ ഐഡി: ഓതന്റിക്കേഷൻ അഭ്യർത്ഥനകൾ അംഗീകരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

Kuwait
  •  a day ago
No Image

മദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ പരുക്കേൽപ്പിച്ചു; 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  a day ago
No Image

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ പൊലിസ്‌ വാഹനം അപകടത്തിൽപ്പെട്ടു; പൊലിസുകാർക്ക് പരുക്ക്

Kerala
  •  a day ago
No Image

അബൂദാബിയിൽ റൊണാൾഡോ മാജിക്: സൗഹൃദ മത്സരത്തിൽ അൽ-നസ്റിന് ഉജ്വല വിജയം; അൽ വഹ്ദയെ 4-2ന് തകർത്തു

uae
  •  a day ago
No Image

ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം നിര്‍മിച്ചത് ബി.ജെ.പി ഓഫിസില്‍- റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

'കൂടെതാമസിക്കുന്നവരുമായി വാക്കുതര്‍ക്കം, പിന്നാലെ ഫ്‌ലാറ്റില്‍ നിന്നിറങ്ങിപ്പോയി'; ദുരൂഹത ബാക്കിയാക്കി മലയാളി യുവാവിന്റെ മരണം

uae
  •  a day ago
No Image

കേന്ദ്ര മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

National
  •  a day ago