യുഎസ് സമ്മർദ്ദം; ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50% ചുങ്കം ചുമത്തി മെക്‌സിക്കോ
മെക്‌സിക്കോ സിറ്റി: അമേരിക്കയിലേക്കുള്ള ഇറക്കുമതിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചുങ്കം ചുമത്തിയതിനു പിന്നാലെ മെക്‌സിക്കോയും ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ചുങ്കം ഏർപ്പെടുത്തി. 2026 ജനുവരി ഒന്ന് മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 % വരെ ചുങ്കം ഉണ്ടാകും. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് കരിനിഴൽ വീഴ്ത്തുന്നതാണ് മെക്‌സിക്കോയുടെ നടപടി. മെക്‌സിക്കോയുടെ നടപടിക്ക് പിന്നിൽ യു.എസ് സമ്മർദമാണെന്നും റിപ്പോർട്ടുകളുണ്ട്.
യു.എസിൽ വ്യാപാര തിരിച്ചടി നേരിടുന്ന ഇന്ത്യ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാൻ ശ്രമിക്കവെയാണ് തിരിച്ചടി. ചില ഉത്പന്നങ്ങൾക്ക് 50 % ചുങ്കമുണ്ടെങ്കിലും മിക്ക ഉത്പന്നങ്ങൾക്കും 35 % ആണ് ചുങ്കം ഏർപ്പെടുത്തിയത്. നേരത്തെ അമേരിക്ക മെക്‌സിക്കൻ ഉത്പന്നങ്ങൾക്കും വൻ ചുങ്കം ചുമത്തിയെങ്കിലും പിന്നീട് ഇളവു വരുത്തി. അമേരിക്ക, കാനഡ, മെക്‌സിക്കോ വ്യാപാര ചർച്ച നടക്കവെയാണ് ഇന്ത്യയ്‌ക്കെതിരേയുള്ള നീക്കം.
ഇന്ത്യയെ കൂടാതെ ചൈനയും മറ്റും ഏഷ്യൻ രാജ്യങ്ങൾക്കും മെക്‌സിക്കോ സെനറ്റ് വ്യാപാര ചുങ്കം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, ചൈന, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ രാജ്യങ്ങൾക്കാണ് പുതുതായി മെക്‌സിക്കോ ചുങ്കം ചുമത്തിയത്.
മെക്‌സിക്കോയോയിൽ തദ്ദേശീയ ഉത്പാദനം വർധിപ്പിക്കാനാണ് മെക്‌സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയിൻബോയുടെ നീക്കം. ഇടതുപക്ഷ നേതാവായ ക്ലൗഡിയ ഭരണത്തിനെതിരേ മെക്‌സിക്കോയിൽ പ്രക്ഷാഭം രക്തചൊരിച്ചിലിന് കാരണമായിരുന്നു.
മെക്‌സിക്കോ വഴി ലാറ്റിനമേരിക്കൻ വിതരണ ശൃംഖലയിലേക്ക് ഉത്പന്നങ്ങൾ എത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്കും പുതിയ തീരുമാനം തിരിച്ചടിയാണ്. തുണിത്തരങ്ങൾ, തുകൽ ഉത്പന്നങ്ങൾ, ഓട്ടോമൊബൈൽ ഘടകങ്ങൾ, സ്റ്റീൽ എന്നിവ ഉൾപ്പെടെയുള്ളവയാണ് മെക്‌സിക്കോയിലേക്ക് ഇന്ത്യ പ്രധാനമായും കയറ്റി അയക്കുന്നത്.
മെക്‌സിക്കോയിൽ നിന്നുള്ള കയറ്റുമതിക്ക് യു.എസ് ഏർപ്പെടുത്തിയ ചുങ്കം മറികടക്കാനാണ് അതേ ചുങ്കം മെകസികോ ഏഷ്യൻ രാജ്യങ്ങൾക്കു മേൽ ഏർപ്പെടുത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. നടപടിക്ക് യു.എസുമായി ബന്ധമുണ്ടെന്ന വാദം മെക്‌സിക്കൻ പ്രസിഡന്റ് ക്ലൗഡിയ തള്ളി. മെക്‌സിക്കോയുടെ നടപടിയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
mexico has imposed a 50% tariff on certain imports from india following pressure from the united states. trade analysts are monitoring the potential impact on bilateral trade and global supply chains.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."