
യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; നോട്ടിസ് പോലും നല്‍കാതെ പള്ളി തകര്‍ത്തു

ലഖ്‌നൗ: സുപ്രിംകോടതിയുടെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വീണ്ടും ബുള്‍ഡോസര്‍രാജുമായി രംഗത്ത്. സഹാറന്‍പൂരില്‍ നിര്‍മാണത്തിലുള്ള പള്ളി നോട്ടിസ് പോലും നല്‍കാതെ പൊളിച്ചുനീക്കി. നകുര്‍ ബ്ലോക്കിലെ ഭോജ്പൂര്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്തിരുന്ന പള്ളിയാണ് തകര്‍ത്തത്. പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പരാതിയെത്തുടര്‍ന്ന് ജില്ലാഭരണകൂടം ഇടപെട്ടതിനാല്‍ ഒരു മാസമായി പള്ളിയുടെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
മുന്‍കൂര്‍ അറിയിപ്പ് കൂടാതെ അധികാരികള്‍ പള്ളി പൊളിച്ചുമാറ്റിയെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ വിശ്വാസികളും പള്ളി കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തുവന്നു. പള്ളി പൊളിക്കുന്നതിന് മുമ്പ് ജില്ലാ മജിസ്‌ട്രേറ്റ് മതിയായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് സഹാറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ഇമ്രാന്‍ മസൂദ് പറഞ്ഞു. 1863ലെ വഖ്ഫ് നിയമത്തില്‍ മതപരമായ ഘടന നിര്‍മിക്കുന്നതിന് അനുമതി ആവശ്യമുള്ള വ്യവസ്ഥ അടങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥലത്തിന്റെ ഭൂപടത്തിന് ഔപചാരിക അംഗീകാരം ലഭിച്ചില്ലെന്ന് ആരോപിച്ച് നേരത്തെ പൊലിസ് നിര്‍മാണം നിര്‍ത്തിവച്ചിരുന്നതായി ഭോജ്പൂര്‍ പഞ്ചായത്തിലെ മുന്‍ പ്രധാന്‍ വാജിദ് അലി പറഞ്ഞു. ഇതോടെ അനുമതിയാവശ്യപ്പെട്ട് പള്ളി കമ്മിറ്റി ജില്ലാ പഞ്ചായത്ത് ചെയര്‍മാനെ സമീപിച്ചു. എന്നാൽ ഇത്തരം നടപടികളില്‍ തനിക്ക് അധികാരമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ ചെയര്‍മാൻ ജില്ലാ മജിസ്‌ട്രേറ്റിനെ (ഡി.എം) സമീപിക്കാന്‍ ഉപദേശിക്കുകയുംചെയ്തു.
ഇതുപ്രകാരം ഫെബ്രുവരിയില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ അപേക്ഷസമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ (എ.എം.എ) സമീക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇത് മതപരമായ നിര്‍മിതിയായതിനാല്‍ നിർമാണവുമായി മുന്നോട്ടുപോകാമെന്ന് എ.എം.എ പറഞ്ഞു. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ എസ്.ഡി.എം സദര്‍ സുബോധ് കുമാര്‍ വന്‍ പൊലിസ് സന്നാഹത്തോടെയെത്തി മൂന്ന് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പള്ളി പൊളിച്ചുമാറ്റിയത്. 2023ല്‍ പ്രദേശത്തെ രണ്ട് മുസ്‌ലിംകള്‍ പള്ളി നിര്‍മിക്കാന്‍ വഖ്ഫ് ചെയ്ത സ്ഥലമാണിത്. പിന്നീട് പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ താല്‍ക്കാലിക സ്ഥലത്ത് നാളിതുവരെയും നിസ്‌കരിച്ചുവരികയായിരുന്നു.
In another instance of "Bulldozer Raj" in Uttar Pradesh, a church was demolished without prior notice, sparking outrage among the local Christian community and raising concerns over due process and religious freedom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി
uae
• 16 hours ago
ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ
International
• 16 hours ago
രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍
National
• 16 hours ago
ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി
uae
• 16 hours ago
എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്
organization
• 17 hours ago
ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
uae
• 17 hours ago
'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു
uae
• 17 hours ago
കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ്
Kerala
• 17 hours ago
സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം
Cricket
• 18 hours ago
തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്
uae
• 18 hours ago
'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി
National
• 19 hours ago
2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം
Cricket
• 19 hours ago
ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും
uae
• 19 hours ago
'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ
International
• 19 hours ago
സംസം വെള്ളം വില്ക്കുന്നതില് നിന്നും കടയുടമകള്‍ വിട്ടുനില്‍ക്കണമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി
uae
• 21 hours ago
ടോണി ക്രൂസ്, മാഴ്സലോ അടക്കമുള്ള ഇതിഹാസങ്ങൾ വീണ്ടും റയലിനായി ബൂട്ട് കെട്ടുന്നു; വമ്പൻ പോരാട്ടം ഒരുങ്ങുന്നു
Football
• a day ago
തിരുവനന്തപുരത്ത് സ്കൂള്‍ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും പരുക്ക്
Kerala
• a day ago
പി.വി അൻവറിന് തൃണമൂൽ സ്ഥാനാർഥിയാകാൻ പറ്റില്ല, ഒരു സെറ്റ് നാമനിർദ്ദേശ പത്രിക തള്ളി; സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം
Kerala
• a day ago
'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്പെയിനില്‍ ഓപ്പറേഷന് സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി
National
• 20 hours ago
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്
Kerala
• 20 hours ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 20 hours ago