HOME
DETAILS

ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

  
Web Desk
June 02 2025 | 05:06 AM

schools across the state have reopened chief minister pinarayi vijayan inaugurated

തിരുവനന്തപുരം: വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറന്നു. സംസ്ഥാന പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആലപ്പുഴയിലെ കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംസ്ഥാനതല ഉദ്‌ഘാടനം നടന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ അക്ഷര ലോകത്തേക്ക് പുതുതായി എത്തിയത്. നവാഗതരെ വരവേൽക്കാൻ സംസ്ഥാനത്തെ സ്‌കൂളുകൾ എല്ലാം വൻ ഒരുക്കങ്ങളാണ് നടത്തിയത്.

സംസ്ഥാന പ്രവേശനോത്സവ ചടങ്ങിന്റെ ലൈവ് വിഡിയോ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിച്ചു. തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു. മന്ത്രിമാരും കലക്ടർമാരും ജില്ലാതല പ്രവേശനോത്സവങ്ങൾ ഉദ്ഘാടനം ചെയ്തു.

പുതിയ ക്ലാസ്, പുതിയ ടീച്ചർ, പുതിയ പുസ്തകങ്ങൾ, പുതിയ അറിവുകൾ... എല്ലാംകൊണ്ടും പുതിയൊരാളാകാനുള്ള ഒരുക്കത്തോടെ വിദ്യാർഥികൾ വീണ്ടും സ്‌കൂളിലേക്ക് എത്തിയത്. സംസ്ഥാനത്താകെ 44 ലക്ഷത്തോളം വിദ്യാർഥികൾ ആണ് വേനലവധിക്ക് ശേഷം സ്‌കൂളുകളിൽ എത്തിയത്. മൂന്ന് ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി 12,948 സ്‌കൂളുകളാണ് ഉള്ളത്.

അടുത്ത അധ്യയനവർഷം മുതൽ ആറാം വയസിലാണ് ഒന്നാം ക്ലാസ് പ്രവേശനം. കാലവർഷം ശക്തമായാൽ സ്കൂൾ തുറക്കൽ മാറ്റിവെക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും മഴ മാറി നിൽക്കുന്നത് കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ വകുപ്പിനും ആശ്വാസമായി. ഹൈസ്കൂൾ വിഭാഗത്തിൽ അരമണിക്കൂലധികം ക്ലാസുകൾ നടത്തുന്ന രീതിയിലായിരിക്കും അധ്യയനം. രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകൾ. അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയ ഓൾ പാസ് ഇത്തവണ മുതൽ ഉണ്ടായിരിക്കില്ല.

 

After the summer vacation, schools across the state have reopened. The state-level school reopening festival (Praveshanolsavam) was inaugurated by Chief Minister Pinarayi Vijayan. The official inauguration took place at Kalavoor Government Higher Secondary School in Alappuzha. Minister for General Education V. Sivankutty presided over the function.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  15 hours ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  16 hours ago
No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  16 hours ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  16 hours ago
No Image

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ് 

Kerala
  •  16 hours ago
No Image

സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം

Cricket
  •  17 hours ago
No Image

തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്

uae
  •  17 hours ago
No Image

നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി

Kerala
  •  17 hours ago
No Image

'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

National
  •  17 hours ago
No Image

2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം

Cricket
  •  18 hours ago


No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  18 hours ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  19 hours ago
No Image

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്

Kerala
  •  19 hours ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്‌സ്‌ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  19 hours ago