
മലപ്പുറത്തെ സംശയത്തിന്റെ നിഴലിൽ നിർത്തി, ചതിയെക്കുറിച്ച് പറയാൻ ഏറ്റവും യോഗ്യൻ പിണറായി; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി കെ.സി. വേണുഗോപാൽ
.png?w=200&q=75)
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മലപ്പുറം ജില്ലയെ സംശയത്തിന്റെ നിഴലിൽ നിർത്തിയത് മുഖ്യമന്ത്രിയാണെന്നും തൃശ്ശൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത് പിണറായിയുടെ 'ചതി'യാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
നിലമ്പൂരിൽ നടന്ന എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി 'ചതി'യെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും, ചതിയെക്കുറിച്ച് സംസാരിക്കാൻ ഏറ്റവും യോഗ്യൻ പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. "മലപ്പുറത്തെ മാത്രം സംശയത്തിന്റെ നിഴലിൽ നിർത്തി. എല്ലാ ജില്ലകളിലും സ്വർണം പിടിക്കുമ്പോൾ മറ്റ് ജില്ലകളെക്കുറിച്ച് ഒന്നും പറയാതെ മലപ്പുറത്തെ മാത്രം വിമർശിച്ചു. പാണക്കാട് തങ്ങളെ വിമർശിക്കുന്നത് കണ്ടു. പാണക്കാട് കുടുംബം രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാണെങ്കിലും അതു മാത്രമാണോ അവർ?" കെ.സി. വേണുഗോപാൽ ചോദിച്ചു.
തൃശ്ശൂർ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച് ബിജെപിക്ക് പാർലമെന്റിൽ ഒരു സീറ്റ് ഉറപ്പാക്കാൻ മുഖ്യമന്ത്രി സഹായിച്ചുവെന്നും, തൃശ്ശൂർ പൂരം കലക്കി ഈ ലക്ഷ്യം നേടിയെന്നും അദ്ദേഹം ആരോപിച്ചു. "ആശ വർക്കർമാരെ അധിക്ഷേപിച്ചു, ദേശീയ പാതയുടെ തകർച്ചയ്ക്ക് ഉത്തരവാദി മുഖ്യമന്ത്രിയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പാത നിർമാണത്തിലെ ക്രമക്കേടുകളെക്കുറിച്ചും കെ.സി. വേണുഗോപാൽ സംസാരിച്ചു. "മുഖ്യമന്ത്രി കൂരിയാട് സന്ദർശിക്കാൻ തയാറായില്ല. ദേശീയ പാതയുടെ അപകടങ്ങൾ ചർച്ച ചെയ്യേണ്ട വിഷയമാണ്. ഇതിന്റെ ക്രെഡിറ്റ് എടുത്ത മുഖ്യമന്ത്രി, തകർച്ചയുടെ ഉത്തരവാദിത്തം ആർക്കാണ്?" അദ്ദേഹം ചോദിച്ചു. ദേശീയ പാത അതോറിറ്റി പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ലെന്നും, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് പരിശോധന ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
"കേരളം അപമാനം കൊണ്ട് തലകുനിച്ചു. പിണറായിയുടെ കൈയിലെ പാപക്കറ അറേബ്യൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ട് പോലും കഴുകിക്കളയാനാവില്ല," അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് പെൻഷനെ കൈക്കൂലിയാക്കി മാറ്റിയെന്നും, സാധാരണക്കാർക്ക് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യമാണ് സർക്കാർ സൃഷ്ടിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
വന്യമൃഗ ആക്രമണങ്ങളെ തടയാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും, നിലമ്പൂരിൽ മാത്രം എത്ര സംഭവങ്ങൾ ഉണ്ടായെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു. "ഒരു കപ്പൽ മുങ്ങിയപ്പോൾ മഹാരാഷ്ട്രയിൽ കമ്പനിക്കെതിരെ കേസെടുത്തു, നഷ്ടപരിഹാരം നൽകി. എന്നാൽ, കേരളത്തിൽ സാധാരണക്കാരെ വന്യമൃഗങ്ങൾക്ക് മുന്നിൽ തള്ളിയിടുകയാണ്," അദ്ദേഹം വിമർശിച്ചു.
തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയതിന്റെ ലക്ഷ്യം വ്യക്തമാണെന്നും, എന്നാൽ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. "യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ പോലും ഈ സർക്കാരിൽ നിന്ന് മോചനം ആഗ്രഹിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. കൺവെൻഷനിൽ കെ.സി. വേണുഗോപാലിന്റെ പ്രസംഗത്തിന് ശേഷം, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പ്രവർത്തകർ തോളിലേറ്റി വേദിയിലെത്തിച്ചു. "ഏത് വമ്പനായാലും, വിജയിക്കുന്നത് ആര്യാടൻ ഷൗക്കത്തായിരിക്കും," മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം
Saudi-arabia
• 8 hours ago
ഹജ്ജ് 2025: പഴുതടച്ച സുരക്ഷ, കർശന നിരീക്ഷണം, തീകെടുത്താനും നിരീക്ഷണത്തിനും 'സഖ്ർ' ഡ്രോൺ
Saudi-arabia
• 8 hours ago
പത്തനംതിട്ടയില്‍ 16കാരിയെ അഭിഭാഷകന്‍ പീഡിപ്പിച്ച കേസ്: പ്രതികള്‍ സി.ഡ.ബ്ല്യു.സി ചെയര്‍മാന്റെ ഓഫിസില്‍ ഒത്തുതീര്‍പ്പിന് പോയെന്ന് റിപ്പോര്‍ട്ട്
Kerala
• 8 hours ago
ഹാജിമാരെ സേവിക്കാൻ 'വിഖായ' സജീവം
Saudi-arabia
• 8 hours ago
തൽബിയത് ഉരുവിട്ട് മിനയിലേക്ക് തീർത്ഥാടക പ്രവാഹം; അറഫ സംഗമം നാളെ
Saudi-arabia
• 8 hours ago
'ഇന്‍ഡ്യ'വിട്ട് ആപ്; ഒറ്റക്ക് മത്സരിക്കാന്‍ ആം ആദ്മി, യഥാര്‍ത്ഥ സഖ്യം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെന്ന്
National
• 8 hours ago
കാനഡയിൽ അജ്ഞാതൻ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു; അഞ്ച് പേരുടെ നില ഗുരുതരം
International
• 8 hours ago
അപകടകരമായ ഫംഗസ് യുഎസിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് ഗവേഷകരെ പിടികൂടി എഫ്ബിഐ
International
• 9 hours ago
'വഞ്ചകന്‍ മുഖ്യമന്ത്രി, ക്രൈസ്തവരേയും മുനമ്പത്തേയും വഞ്ചിച്ചു, ശബരിമലയില്‍ ഹൈന്ദവരെ വഞ്ചിച്ചു, മലപ്പുറം ജില്ലയേയും വഞ്ചിച്ചു' ആഞ്ഞടിച്ച് അന്‍വര്‍
Kerala
• 9 hours ago
ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം | Single GCC Tourist Visa
Kuwait
• 9 hours ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്
Weather
• 10 hours ago
Hajj 2025: 71 രാജ്യങ്ങൾ, 238 വിമാനത്താവളങ്ങൾ, 62 കമ്പനികൾ, 3,314 സർവീസുകൾ, മക്കയിൽ എത്തിയത് രണ്ട് ദശലക്ഷം വിശ്വാസികൾ, ഹജ്ജിന് ഇന്ന് തുടക്കം, തീർത്ഥാടകർ ഇന്ന് മിനായിൽ; നാളെ അറഫാ സംഗമം
Trending
• 10 hours ago
നിലമ്പൂരിൽ പ്രചാരണം ആവേശത്തിലേക്ക്, മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യും, മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ അൻവറിന്റെ വാർത്ത സമ്മേളനം, കെ. സുധാകരൻ ഇന്ന് ഷൗക്കത്തിനൊപ്പം
Kerala
• 11 hours ago
നിരോധനം നിലനില്‍ക്കെ സിപ് ലൈന്‍ പ്രവര്‍ത്തനം; എംഎം മണിയുടെ സഹോദരനെതിരെ കേസ്
Kerala
• 11 hours ago
ക്ഷേമപെന്ഷന് സര്‍ക്കാര്‍ കൈക്കൂലിയായി കാണുന്നു എന്ന പരാമര്‍ശം; കെസി വേണുഗോപാലിനെതിരെ എല്‍ഡിഎഫ്; തിരഞ്ഞെടുപ്പ് ആയുധമാക്കാന്‍ നീക്കം
Kerala
• 12 hours ago
അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
Kerala
• 13 hours ago
യുഎഇ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് അമിത ഡോസ് മരുന്ന് നൽകി, മരിക്കാതിരുന്നതോടെ ശ്വാസം മുട്ടിച്ചുകൊന്നു, മൃതദേഹം കുന്നിൻ ചെരുവിൽ ഉപേക്ഷിച്ചു; ഒടുവിൽ മക്കൾ മാപ്പ് നൽകിയതോടെ വധശിക്ഷ ഒഴിവായി
latest
• 13 hours ago
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം
Kerala
• 20 hours ago
സജീവം വിഖായ; സേവനദൗത്യവുമായി പ്രവർത്തകർ
International
• 11 hours ago
'തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും'; 3,872 റേഷൻകടകൾ പൂട്ടാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും
Kerala
• 12 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ഏഴ് നാമനിർദേശ പത്രികകൾ തള്ളി; ആകെ സ്ഥാനാർഥികൾ 14
Kerala
• 12 hours ago