
ഫുട്ബോളിൽ നിന്നും എപ്പോൾ വിരമിക്കും? മറുപടിയുമായി റൊണാൾഡോ

ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ നാല്പതാം വയസ്സിലും പ്രായത്തെ പോലും വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും തന്റെ ബൂട്ടുകളിൽ നിന്നും ഗോൾ വേട്ട തുടർന്ന് കൊണ്ടിരിക്കുകയാണ് റൊണാൾഡോ. ഇപ്പോൾ ഫുട്ബോളിൽ നിന്നും എപ്പോൾ വിരമിക്കുന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് റൊണാൾഡോ. ഭാവിയെക്കുറിച്ച് അധികം ചിന്തിക്കുന്നില്ലെന്നും ഇപ്പോഴുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണെന്നുമാണ് റൊണാൾഡോ പറഞ്ഞത്. ഓജോകോക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്.
''എന്റെ ജീവിതത്തിൽ ഞാൻ നടപ്പിലാക്കിയ ഒരു കാര്യം എന്തെന്നാൽ വർത്തമാനകാലത്ത് ജീവിക്കുക എന്നതാണ്. ഭാവിയെക്കുറിച്ച് അധികം ചിന്തിക്കാതിരിക്കുക. അതാണ് ഞാൻ എന്റെ ജീവിതത്തിൽ പിന്തുടർന്ന് കൊണ്ടിരിക്കുന്നത്. ഞാൻ ഇത് വളരെയധികം ആസ്വദിക്കുന്നു. ഫുട്ബോളിൽ എനിക്ക് ഇനി അധികം വർഷങ്ങളില്ല. കളി നിർത്താനുള്ള ഒരു സമയപരിധി നിശ്ചയിക്കുന്നതിനെക്കുറിച്ച് എനിക്കറിയില്ല. കാരണം നാളെ ഞാൻ എഴുന്നേറ്റ് എനിക്ക് ഇനി കളിക്കാൻ തോന്നുന്നില്ലെന്ന് പറഞ്ഞേക്കാം. എന്നാൽ ഇപ്പോൾ എനിക്ക് അങ്ങനെ തോന്നുന്നില്ല'' റൊണാൾഡോ പറഞ്ഞു.
നിലവിൽ യുവേഫ നേഷൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിന് തയ്യാറെടുക്കുകയാണ് റൊണാൾഡോ. ജൂൺ ഒമ്പതിന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ പോർച്ചുഗൽ സ്പെയ്നിനെയാണ് നേരിടുക. സെമി ഫൈനലിൽ ഫ്രാൻസിനെ 5-4 എന്ന ആവേശകരമായ സ്കോറിന് പരാജയപ്പെടുത്തിയാണ് നിലവിലെ യൂറോ ചാമ്പ്യന്മാർ ഫൈനൽ യോഗ്യത ഉറപ്പിച്ചത്. ജർമ്മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത റൊണാൾഡോയും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമായിരുന്നു പോർച്ചുഗൽ വിജയം പിടിച്ചെടുത്തത്. മത്സരത്തിൽ പോർച്ചുഗലിനായി വിജയഗോൾ നേടിയത് റൊണാൾഡോയായിരുന്നു.
അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിലും റൊണാൾഡോ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിൽ പോർച്ചുഗലിനായി 22 മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. 2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച സംഭവം: പ്രതിയെ ഇനിയും പിടികൂടിയില്ല, പ്രദേശത്ത് പ്രതിഷേധം ശക്തം
National
• 5 hours ago
Hajj 2025: കല്ലേറ് കര്‍മം ഇന്ന് പൂര്‍ത്തിയാകും; ഭൂരിഭാഗം ഹാജിമാരും മിന വിട്ടു, ഹാജിമാര്‍ മടങ്ങാനുള്ള ഒരുക്കത്തില്‍; വേനല്‍ക്കാലത്തെ ഹജ്ജിന് ഇനി 25 വര്‍ഷം കഴിയണം
Saudi-arabia
• 5 hours ago
മണിപ്പൂര്‍ വീണ്ടും കത്തുന്നു; വ്യാപക അക്രമം, അതീവ ജാഗ്രത, കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
National
• 5 hours ago
പറങ്കികൾക്ക് മുന്നിൽ സ്പെയിൻ തീർന്നു; നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്
Football
• 5 hours ago
പാക് പൊലിസിലെ ഉന്നതരുമായി ജ്യോതി മല്‍ഹോത്രയ്ക്കും ജസ്ബീര്‍ സിങ്ങിനും അടുത്ത ബന്ധം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് | Pak Spy Jyoti Malhotra
National
• 6 hours ago
പ്രൈം വോളിബോൾ ലീഗ് താരലേലം; നേട്ടമുണ്ടാക്കി മലയാളികൾ
Others
• 6 hours ago
യുഎഇയിലെ തൊഴില്‍ സുരക്ഷ: സൗജന്യ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ; പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റ്
latest
• 6 hours ago
ഇന്നസെന്റിന്റെ ആഗ്രഹം സഫലമായി; ‘ക്യാൻസർ വാർഡിലെ ചിരി’ ഇനി അറബിയിലും
Kerala
• 6 hours ago
UAE Weather Updates: ഇന്ന് മഴ സാധ്യത, പൊടിക്കാറ്റും പ്രതീക്ഷിക്കാം
uae
• 6 hours ago
പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഗർഭഛിദ്രം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യവകുപ്പ്
Kerala
• 6 hours ago
വില്ലനാകുന്ന വൈദ്യുതക്കെണി: കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 16 ജീവഹാനി, കൂടുതൽ മരണം പാലക്കാട്ടും മലപ്പുറത്തും
Kerala
• 7 hours ago
കേരളത്തിന് അഭിമാന നിമിഷം; ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞത്തെത്തും
Kerala
• 8 hours ago
തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം
National
• 14 hours ago
സഊദിയിൽ ബിസിനസുകൾക്കായി ഹോം ഡെലിവറി പെർമിറ്റ് സേവനം; ജൂലൈ ഒന്ന് മുതൽ ആരംഭിക്കും
Saudi-arabia
• 14 hours ago
ഒമാനിൽ കനത്ത മഴ; റോഡുകൾ തകർന്നു, ഗതാഗത തടസമുണ്ടായി; പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു
oman
• 16 hours ago
മനഃപൂർവ്വം വീട് പണി വൈകിപ്പിച്ച കൺസ്ട്രക്ഷൻ കമ്പനി 19.34 ലക്ഷം നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ
Kerala
• 16 hours ago
ബോംബ് ഭീഷണി: ഗൾഫ് എയർ വിമാനം കുവൈത്തിൽ സുരക്ഷിതമായി ഇറക്കി
Kuwait
• 17 hours ago
2026ൽ ഡിഎംകെയെ ജനം തോൽപ്പിക്കും, ബിജെപി-എഐഎഡിഎംകെ സഖ്യം തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ
National
• 17 hours ago
ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ
latest
• 15 hours ago
സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്
Kerala
• 15 hours ago
കുതിച്ചുയർന്ന് കോവിഡ് കേസുകൾ; സജീവ കേസുകൾ 6,000 കടന്നു, കേരളം മുന്നിൽ
National
• 16 hours ago