HOME
DETAILS

ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാന്‍ യു.കെയും ഫ്രാന്‍സും-റിപ്പോര്‍ട്ട്  

  
Web Desk
June 08 2025 | 10:06 AM

UK and France abandon plans to recognise Palestinian state at conference123

ന്യൂയോര്‍ക്: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതികള്‍ അംഗീകരിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാന്‍ യു.കെയും ഫ്രാന്‍സും. വരാനിരിക്കുന്ന സമ്മേളനത്തില്‍ വെച്ചായിരിക്കും യുകെയുടെയും പദ്ധതി ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാവുകയെന്നും  ഫ്രാന്‍സിന്റെയും നയതന്ത്രജ്ഞര്‍ അറിയിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജൂണ്‍ 17 മുതല്‍ 20 വരെ ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഫ്രാന്‍സ് യു.കെയെയും മറ്റ് യൂറോപ്യന്‍ സഖ്യകക്ഷികളെയും സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.  'ഒരു ധാര്‍മ്മിക കടമയും രാഷ്ട്രീയ ആവശ്യകതയും' എന്നാണ് ഈ നീക്കത്തെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിശേഷിപ്പിച്ചിരുന്നത്.

എന്നാല്‍ ഈ സമ്മേളനം ഫലസ്തീന്‍ അംഗീകാരത്തിനുള്ള സമയമായിരിക്കില്ലെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ ഈ ആഴ്ച ഇസ്്‌റാഈലി പ്രതിനിധികളെ അറിയിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരം അംഗീകാരത്തിനായുള്ള നടപടികളുടെ രൂപരേഖ തയ്യാറാക്കുന്നതിലായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. ഫല്‌സതീന്റെ ഭാഗത്തു നിന്നുള്ള വിട്ടുവീഴ്ചകള്‍ ഉള്‍പെടെ പരിഗണിച്ചായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗസ്സയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍, ഇസ്‌റാഈലി തടവുകാരെ മോചിപ്പിക്കല്‍, ഫലസ്തീന്‍ അതോറിറ്റിയുടെ പരിഷ്‌കരണം, സാമ്പത്തിക പുനര്‍നിര്‍മ്മാണം, ഗസ്സയിലെ ഹമാസ് ഭരണം അവസാനിപ്പിക്കല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

സമ്മേളനത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഒരു 'പ്രതീകാത്മക' തീരുമാനമായിരിക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ട് ചൂണ്ടിക്കാട്ടി.  ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമെന്ന നിലയില്‍ സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ അങ്ങനെ ചെയ്യാതിരിക്കാനുള്ള 'പ്രത്യേക ഉത്തരവാദിത്തം' അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

147 രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ യൂറോപ്പിന്റെ ഭൂരിഭാഗവും ഇക്കാര്യത്തില്‍ വിമുഖത കാണിക്കുകയും ഇസ്‌റാഈലിന്റെ അംഗീകാരവും അറബ് രാജ്യങ്ങളുടെ പരസ്പര നീക്കങ്ങളും ഉണ്ടെങ്കില്‍ മാത്രമേ അത്തരമൊരു നീക്കം സാധ്യമാകൂ എന്ന് വളരെക്കാലമായി പറയുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അയര്‍ലന്‍ഡ്, സ്‌പെയിന്‍ നോര്‍വേ തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. 
പദ്ധതികളുടെ പേരില്‍ യു.കെയും ഫ്രാന്‍സും യുഎസില്‍ നിന്ന് സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ തങ്ങളുടെ കുടിയേറ്റ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്‌റാഈല്‍. ഇക്കാര്യം  ഇസ്‌റാഈല്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂര്‍ വീണ്ടും കത്തുന്നു; വ്യാപക അക്രമം, അതീവ ജാഗ്രത, കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു 

National
  •  6 hours ago
No Image

പറങ്കികൾക്ക് മുന്നിൽ സ്പെയിൻ തീർന്നു; നേഷൻസ് ലീ​ഗ് കിരീടം പോർച്ചു​ഗലിന്

Football
  •  6 hours ago
No Image

പാക് പൊലിസിലെ ഉന്നതരുമായി ജ്യോതി മല്‍ഹോത്രയ്ക്കും ജസ്ബീര്‍ സിങ്ങിനും അടുത്ത ബന്ധം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് | Pak Spy Jyoti Malhotra

National
  •  6 hours ago
No Image

പ്രൈം വോളിബോൾ ലീഗ് താരലേലം; നേട്ടമുണ്ടാക്കി മലയാളികൾ

Others
  •  6 hours ago
No Image

യുഎഇയിലെ തൊഴില്‍ സുരക്ഷ: സൗജന്യ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ; പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റ് 

latest
  •  6 hours ago
No Image

ഇന്നസെന്റിന്റെ ആ​ഗ്രഹം സഫലമായി; ‘ക്യാൻസർ വാർഡിലെ ചിരി’ ഇനി അറബിയിലും

Kerala
  •  7 hours ago
No Image

UAE Weather Updates: ഇന്ന് മഴ സാധ്യത, പൊടിക്കാറ്റും പ്രതീക്ഷിക്കാം

uae
  •  7 hours ago
No Image

പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഗർഭഛിദ്രം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യവകുപ്പ്

Kerala
  •  7 hours ago
No Image

ആത്മീയ വിശുദ്ധിയിൽ ഹജ്ജിന് സമാപനം; മടക്കയാത്ര അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.

National
  •  7 hours ago
No Image

വില്ലനാകുന്ന വൈദ്യുതക്കെണി: കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 16 ജീവഹാനി, കൂടുതൽ മരണം പാലക്കാട്ടും മലപ്പുറത്തും

Kerala
  •  7 hours ago