HOME
DETAILS

ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ

  
Web Desk
June 08 2025 | 17:06 PM

Minor Tribal Girl Gang-Raped in Jharkhands Godda District 8 Arrested

റാഞ്ചി: ഝാർഖണ്ഡിലെ ഗൊഡ്ഡ ജില്ലയിൽ 17 കാരിയായ ആദിവാസി പെൺകുട്ടിയെ 10 പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു  സംഭവമെന്ന് സുന്ദർപഹാരി പൊലിസ് അറിയിച്ചു.

പെൺകുട്ടി കുടുംബത്തോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാനായി ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ചടങ്ങിനിടെ പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയപ്പോൾ പ്രതികളിൽ ഒരാൾ അവളെ പിടികൂടി. തുടർന്ന് അവളുടെ വായ മൂടിക്കെട്ടിയ ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയി. അവിടെ ഒത്തുചേർന്ന പ്രതികളെല്ലാം ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയായിരുന്നു.

പിന്നീട് ഞായറാഴ്ച രാവിലെയോടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി സംഭവത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞു. വിഷയത്തിൽ ഇടപെട്ട ഗ്രാമപഞ്ചായത്ത് കാര്യങ്ങൾ ഒതുക്കിതീർക്കാൻ ശ്രമിച്ചതോടെ, പെൺകുട്ടിയുടെ കുടുംബം നേരിട്ട് സുന്ദർപഹാരി പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലിസ് പത്തു പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതിൽ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

A 17-year-old tribal girl was allegedly gang-raped by 10 men in Jharkhand's Godda district. Police have arrested eight suspects so far, while the search for the remaining two continues. The incident occurred on Saturday night, according to the Sundar Pahari Police. The victim was attending a wedding when she was abducted and assaulted. Authorities are conducting further investigations, and the survivor has undergone medical examination.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂര്‍ തീരത്തിന് സമീപം ചരക്കു കപ്പലിന് തീപിടിച്ചു; കപ്പലില്‍ 40 ജീവനക്കാര്‍, കണ്ടയ്‌നറുകല്‍ കടലില്‍ പതിച്ചു

Kerala
  •  2 hours ago
No Image

യുദ്ധക്കളമായ ലോസ് ഏഞ്ചൽസ് തെരുവുകളിൽ അധികാരം മറികടന്ന് സൈന്യത്തെ ഇറക്കി ട്രംപ്, എതിർപ്പുമായി സ്റ്റേറ്റുകൾ; അമേരിക്കയിൽ രാഷ്ട്രീയ പോര്

International
  •  3 hours ago
No Image

ബലിപെരുന്നാൾ അവധി കഴിഞ്ഞു; യുഎഇക്കാർക്ക് ഇനി അടുത്ത അവധി എപ്പോളെന്ന് അറിയാം

uae
  •  3 hours ago
No Image

എമിറേറ്റിലെ 40 ഇടങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ആർടിഎ

uae
  •  3 hours ago
No Image

ഇന്ന് നേരിയ ഇടിവ്; യു.എസ്- ചൈന തര്‍ക്കമടങ്ങിയാല്‍ ഇനിയും കുറയും സ്വര്‍ണ വില

Business
  •  3 hours ago
No Image

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന്16 ലക്ഷത്തിലധികം മുസ്‌ലിംകള്‍ എത്തി; ഹജ്ജ് സീസണിന്റെ വിജയത്തിൽ സഊദി രാജാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി യുഎഇ നേതാക്കൾ

uae
  •  4 hours ago
No Image

മുംബൈയിൽ അതിവേഗ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് മരണം; നിരവധിപേർക്ക് പരുക്ക്

National
  •  4 hours ago
No Image

'സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല' പ്രചാരണത്തിനായി ആശ വര്‍ക്കര്‍മാര്‍ നിലമ്പൂരിലേക്ക്

Kerala
  •  4 hours ago
No Image

കേരള തീരത്തെ ചരക്കുകപ്പല്‍ അപകടം: കെസെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം കേന്ദ്രവും

Kerala
  •  4 hours ago
No Image

ഹൃദയാഘാതം മൂലം മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു

oman
  •  5 hours ago