HOME
DETAILS

ഇടുക്കിയിൽ ഏലം തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

  
Web Desk
June 08 2025 | 11:06 AM

A tiger that fell into a pit in Elam plantation in Idukki was caught with a tranquilizer gun

ഇടുക്കി: മണ്ടൻമേട് മയിലാടുംപായിൽ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. സ്വകാര്യ വ്യക്തിയുടെ ഏലംത്തോട്ടത്തിലെ കുഴിയിൽ ആണ് കടുവ വീണത്. കടുവയ്ക്കൊപ്പം കുഴിയിൽ നായയും വീണിരുന്നു. കടുവയെയും നായയെയും ഒരുമിച്ചാണ് പുറത്തെത്തിച്ചത്. പരിശോധനകൾക്ക് ശേഷം കടുവയെ പെരിയാർ വനത്തിൽ തുറന്നു വിടുകയായിരുന്നു. 

രാവിലെ ഏഴരയോടെ ഏലം തോട്ടത്തിൽ എത്തിയ തൊഴിലാളികൾ നായയുടെ കരച്ചിൽ കേട്ട് കുഴി നോക്കുകയായിരുന്നു. ഈ സമയം നായക്കൊപ്പം കടുവയും ഉണ്ടെന്നു കണ്ടെത്തിയോടെ ഈ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഴിയുടെ മുകൾവശം മൂടുകയും പെരിയാർ കടുവ സങ്കേതത്തിൽ നിന്നുള്ള വെറ്റിനറി ഡോക്ടർ അടങ്ങുന്ന സംഘം പ്രദേശത്ത് എത്തി രണ്ട് ഡോസ് മയക്കുവെടി വെക്കുകയും ആയിരുന്നു. കടുവയ്ക്ക് പുറമേ നായക്കും മയക്കു വെടിവെച്ചു. തുടർന്ന് ഒന്നര മണിക്കൂർ കൊണ്ട് മയങ്ങിയ കടുവയെയും നായയെയും പുറത്തെത്തിക്കുകയായിരുന്നു. 

മയിലാടുംപായിൽ കടുവയുടെ സാന്നിധ്യം മുമ്പ് ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഏലംകൃഷി കൂടുതലുള്ള മേഖലയാണെങ്കിലും ഒരു ജനവാസ മേഖല കൂടിയാണ് ഇവിടം. പരിശോധനകൾക്ക് ശേഷം ആവശ്യമായ ചികിത്സ നൽകി കടുവയെ പെരിയാർ കടുവ സങ്കേതത്തിലേക്ക് എത്തിച്ചു തുറന്നു വിടുകയായിരുന്നു. കുഴിയിൽ കടുവയ്ക്കൊപ്പം നായയും ഉണ്ടായിരുന്നതിനാൽ പേവിഷബാധ വാക്സിൻ ഉൾപ്പെടെ കൊടുത്തതിനുശേഷം ആണ് കടുവയെ വനത്തിലേക്ക് തുറന്നു വിട്ടത്.

A tiger that fell into a pit in Elam plantation in Idukki was caught with a tranquilizer gun



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിസ്സാര കേസുകള്‍ കൂടുന്നു; കോടതി ഫീസ് വര്‍ധിപ്പിച്ച് കുവൈത്ത്

Kuwait
  •  15 hours ago
No Image

'സമസ്ത 100-ാം വാര്‍ഷികം' സ്വാഗതസംഘം രൂപീകരണവും സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും ബുധനാഴ്ച 2 മണിക്ക് മസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍

organization
  •  15 hours ago
No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് ഷെയ്ഖ് ഹംദാന്റെ അബ്രാ റൈഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  15 hours ago
No Image

സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന്‍ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  16 hours ago
No Image

സർക്കാരിനെതിരെ പ്രതിഷേധം; 10 മണിക്കൂർ ജോലി, 2 മണിക്കൂർ യാത്ര, 8 മണിക്കൂർ ഉറക്കം... ബാക്കി 4 മണിക്കൂറിൽ എന്ത് ജീവിക്കാനാണ്?

National
  •  16 hours ago
No Image

അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ

Football
  •  16 hours ago
No Image

"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ

National
  •  16 hours ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍ ദുബൈയില്‍ ഒരുങ്ങുന്നു

uae
  •  16 hours ago
No Image

താമസക്കാര്‍ക്ക്‌ ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക് 

uae
  •  17 hours ago
No Image

ലോക റെക്കോർഡിന്റെ നിറവിൽ റൊണാൾഡോ; ഫുട്ബോളിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു

Football
  •  17 hours ago