HOME
DETAILS

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 11657 പേർ

  
June 08 2025 | 12:06 PM

Saudi Arabia Arrests 11657 Individuals in Week-Long Crackdown on Residency and Labor Law Violations

കഴിഞ്ഞ ഒരാഴ്ചക്കാലയളവില്‍ സഊദിയില്‍ 11657 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. 2025 മെയ് 29 മുതല്‍ ജൂണ്‍ നാല് വരെയുള്ള കാലയളവില്‍ രാജ്യത്ത് നടത്തിയ പ്രത്യേക റെയ്ഡുകളില്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചവരെയും, അനധികൃത തൊഴിലാളികളെയും, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരെയും, അതിര്‍ത്തി സുരക്ഷാ ലംഘനം നടത്തിയവരെയുമാണ് പിടികൂടിയത്.

2025 ജൂണ്‍ 7ന് സഊദി ആഭ്യന്തര മന്ത്രാലയം നല്‍കിയ വിവരമനുസരിച്ച്, റെസിഡന്‍സി നിയമലംഘനത്തിന് 6,981 പേരെയും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 1,486 പേരെയും അതിര്‍ത്തി സുരക്ഷാ ലംഘനങ്ങള്‍ക്ക് 3,190 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിദേശികളുടെ താമസ, തൊഴില്‍ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സഊദി ആഭ്യന്തര മന്ത്രാലയം നിരന്തരം പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ 999 എന്ന നമ്പറിലും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നത് ഗുരുതരമായ കുറ്റമാണെന്ന് സഊദി ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. അനധികൃതമായി കുടിയേറ്റക്കാര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കുക, താവളം നല്‍കുക, മറ്റു സേവനങ്ങള്‍ വാഗ്ദാനം ചെയ്യുക തുടങ്ങിയ പ്രവൃത്തികള്‍ നിയമവിരുദ്ധമായി കണക്കാക്കപ്പെടും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷയോടൊപ്പം ഒരു മില്യണ്‍ റിയാല്‍ (ഏകദേശം 2.2 കോടി രൂപ) പിഴയും ലഭിക്കാനിടയുണ്ടെന്ന് സഊദി അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.

Saudi authorities have arrested 11,657 individuals in a week-long nationwide operation targeting residency, labor, and border security violations. The crackdown, conducted from May 29 to June 4, 2025, focused on undocumented workers, residency law violators, and those involved in illegal border crossings. The campaign underscores Saudi Arabia's strict enforcement of immigration and labor regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസക്കാര്‍ക്ക്‌ ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക് 

uae
  •  16 hours ago
No Image

ലോക റെക്കോർഡിന്റെ നിറവിൽ റൊണാൾഡോ; ഫുട്ബോളിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു

Football
  •  16 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈന് ദുബൈ ഭരണാധികാരി തറക്കല്ലിട്ടു; ബ്ലൂ ലൈന്റെ ദൈര്‍ഘ്യം 30 കിലോമീറ്റര്‍

uae
  •  17 hours ago
No Image

ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് സുവർണ നേട്ടത്തിലേക്ക്; ഫ്രാൻസിനൊപ്പം ചരിത്രമെഴുതി എംബാപ്പെ

Football
  •  17 hours ago
No Image

സിക്കിമിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അഞ്ച് പേർക്കായി തിരച്ചിൽ ശക്തമാക്കി

National
  •  18 hours ago
No Image

ലോസ് ഏഞ്ചൽസ് പ്രതിഷേധം റിപ്പോർട്ട് ചെയ്യന്നതിനിടെ മാധ്യമപ്രവർത്തകയെ വെടിവച്ച് വീഴ്ത്തി അമേരിക്കൻ സേന

International
  •  19 hours ago
No Image

ഫൈനലിൽ ഞാൻ പൊട്ടിക്കരഞ്ഞതിന് ഒറ്റ കാരണമേയുള്ളൂ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  19 hours ago
No Image

ബേപ്പൂർ കപ്പൽ തീപിടുത്തം; കണ്ടയ്‌നറില്‍ സ്‌ഫോടന സാധ്യതയുള്ള വസ്തുക്കള്‍

Kerala
  •  19 hours ago
No Image

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  20 hours ago
No Image

ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ റൊണാൾഡോ; 40ാം വയസ്സിൽ പുതിയ റെക്കോർഡിട്ട് ഇതിഹാസം

Football
  •  20 hours ago