
ഒൻപത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ

ന്യൂഡൽഹി: ഡൽഹിയിലെ നെഹ്‌റു വിഹാറിൽ ഒൻപത് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച സംഭവം നാടിനെ നടുക്കി. കഴിഞ്ഞ ദിവസം നടന്ന ഈ ദാരുണ സംഭവത്തിൽ ദയാൽപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബന്ധുവിന്റെ വീട്ടിലേക്ക് പോയ പെൺകുട്ടി നിശ്ചിത സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി ഒരു വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടതായി നാട്ടുകാർ വിവരം ബന്ധുക്കൾക്ക് നൽകി. എന്നാൽ, ബന്ധുക്കൾ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ കതക് പൊളിച്ച് അകത്ത് കയറിയപ്പോൾ, ഒരു സ്യൂട്ട്കേസിൽ നിന്ന് രക്തം ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടു. സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോൾ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡോക്ടർമാരുടെ പരിശോധനയിൽ പെൺകുട്ടിയുടെ മുഖത്ത് ഉൾപ്പെടെ ഗുരുതരമായ പരുക്കുകൾ കണ്ടെത്തി. ഫോറൻസിക് വിഭാഗം സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. "ഒൻപത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നു. ബിജെപി ഭരണത്തിൽ ഡൽഹിയിലെ ക്രമസമാധാന നില തകർന്നിരിക്കുകയാണ്. നമ്മുടെ പെൺമക്കൾ സുരക്ഷിതരല്ല. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരം പറയണം," അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈം, ഫോറൻസിക് സയൻസ് ലബോറട്ടറി സംഘങ്ങൾ സംഭവസ്ഥലം വിശദമായി പരിശോധിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍ ദുബൈയില്‍ ഒരുങ്ങുന്നു
uae
• 16 hours ago
താമസക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക്
uae
• 17 hours ago
ലോക റെക്കോർഡിന്റെ നിറവിൽ റൊണാൾഡോ; ഫുട്ബോളിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു
Football
• 17 hours ago
ദുബൈ മെട്രോ ബ്ലൂ ലൈന് ദുബൈ ഭരണാധികാരി തറക്കല്ലിട്ടു; ബ്ലൂ ലൈന്റെ ദൈര്‍ഘ്യം 30 കിലോമീറ്റര്‍
uae
• 17 hours ago
ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് സുവർണ നേട്ടത്തിലേക്ക്; ഫ്രാൻസിനൊപ്പം ചരിത്രമെഴുതി എംബാപ്പെ
Football
• 17 hours ago
സിക്കിമിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അഞ്ച് പേർക്കായി തിരച്ചിൽ ശക്തമാക്കി
National
• 18 hours ago
ലോസ് ഏഞ്ചൽസ് പ്രതിഷേധം റിപ്പോർട്ട് ചെയ്യന്നതിനിടെ മാധ്യമപ്രവർത്തകയെ വെടിവച്ച് വീഴ്ത്തി അമേരിക്കൻ സേന
International
• 19 hours ago
ഫൈനലിൽ ഞാൻ പൊട്ടിക്കരഞ്ഞതിന് ഒറ്റ കാരണമേയുള്ളൂ: ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 19 hours ago
ബേപ്പൂർ കപ്പൽ തീപിടുത്തം; കണ്ടയ്‌നറില്‍ സ്‌ഫോടന സാധ്യതയുള്ള വസ്തുക്കള്‍
Kerala
• 20 hours ago
കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
• 20 hours ago
ഇനി ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ്; വൈകാതെ നടപ്പാക്കുമെന്ന് റെയിൽവേ
National
• 21 hours ago
വിദ്വേഷ പ്രസംഗ കേസ്: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം ഉപേക്ഷിച്ച് സുപ്രിം കോടതി
National
• 21 hours ago
കപ്പല്‍ തീപിടിത്തം: 18 പേരെ രക്ഷപ്പെടുത്തി, 4 പേരെ കാണാനില്ല, ജീവനക്കാരില്‍ ഇന്ത്യക്കാരില്ല
Kerala
• 21 hours ago
യുദ്ധക്കളമായ ലോസ് ഏഞ്ചൽസ് തെരുവുകളിൽ അധികാരം മറികടന്ന് സൈന്യത്തെ ഇറക്കി ട്രംപ്, എതിർപ്പുമായി സ്റ്റേറ്റുകൾ; അമേരിക്കയിൽ രാഷ്ട്രീയ പോര്
International
• a day ago
മുംബൈയിൽ അതിവേഗ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് മരണം; നിരവധിപേർക്ക് പരുക്ക്
National
• a day ago
'സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല' പ്രചാരണത്തിനായി ആശ വര്‍ക്കര്‍മാര്‍ നിലമ്പൂരിലേക്ക്
Kerala
• a day ago
കേരള തീരത്തെ ചരക്കുകപ്പല്‍ അപകടം: കെസെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം കേന്ദ്രവും
Kerala
• a day ago
ഹൃദയാഘാതം മൂലം മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു
oman
• a day ago
ബലിപെരുന്നാൾ അവധി കഴിഞ്ഞു; യുഎഇക്കാർക്ക് ഇനി അടുത്ത അവധി എപ്പോളെന്ന് അറിയാം
uae
• a day ago
എമിറേറ്റിലെ 40 ഇടങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ആർടിഎ
uae
• a day ago
ഇന്ന് നേരിയ ഇടിവ്; യു.എസ്- ചൈന തര്ക്കമടങ്ങിയാല് ഇനിയും കുറയും സ്വര്‍ണ വില
Business
• a day ago