HOME
DETAILS

മെസ്സി എപ്പോഴും വ്യത്യസ്തനാണ്, അതിനാൽ ആ താരത്തെ മെസ്സിയുമായി താരതമ്യം ചെയ്യരുത്; പെപ് ഗ്വാർഡിയോള

  
June 07 2025 | 05:06 AM

Pep Guardiola praises Lamine Yamal but says comparing the Barcelona youngster to Lionel Messi is premature and unrealistic

ബാഴ്‌സലോണയുടെ 17കാരനായ ഫോർവേഡ് ലാമിൻ യമലിന്റേ ഗംഭീര പ്രകടനം അദ്ദേഹത്തെ ക്ലബ്ബ് ഇതിഹാസം ലയണൽ മെസ്സിയുമായി താരതമ്യം ചെയ്യാൻ കാരണമായതിനെ കുറിച്ച് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള തന്റെ പ്രതികരണം അറിയിച്ചു. DAZN ഫുട്ബോളിന് നൽകിയ അഭിമുഖത്തിൽ, ബാഴ്‌സയിലേയും യൂറോപ്പിലേയും യുവതാരമെന്ന നിലയിൽ വലിയ ശ്രദ്ധ നേടുന്ന യമലിന്റേ വളർച്ചയെ അദ്ദേഹം പ്രശംസിച്ചെങ്കിലും, മെസ്സിയുമായുള്ള താരതമ്യം ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.

gbnmcfg.JPG

"മെസ്സി എപ്പോഴും വ്യത്യസ്തനാണ്. അതിനാൽ, യമൽ മെസ്സിയാകുമെന്നത് യുക്തിയില്ലാത്തത്," ഗ്വാർഡിയോള വ്യക്തമാക്കി.

2023–24 സീസണിൽ ലാ ലിഗയും കോപ്പ ഡെൽ റേയും സ്വന്തമാക്കാൻ ബാഴ്‌സയെ സഹായിച്ച യമൽ, യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലേക്കും ടീമിനെ നയിച്ചു. യൂറോ 2024-ൽ സ്പെയിനിന്റെ കിരീട ജയം ഉറപ്പാക്കുന്നതിലും യമൽ നിർണായക പങ്ക് വഹിച്ചു. നാഷൻസ് ലീ​ഗ് സെമിഫൈനലിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെയാണ് സ്പെയിൻ ഫൈനലിലെത്തിയത്.

യമൽ ബാലൺ ഡി ഓർ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനും സാധ്യതയുണ്ട്. ഇനി ഫൈനൽ സിമയിൽ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുമ്പോൾ മെസ്സിയേയും യമലിനേയും നേരിട്ട് കാണാനാകും.

ഇതിന് പിന്നാലെ, ഇന്റർ മിലാന്റെ  ഡയറക്ടറും മെസ്സിയുടെ സഹതാരവുമായിരുന്ന ഹാവിയർ സനെറ്റിയും പ്രതികരിച്ചു. “മെസ്സിയുടെ കരിയറിന്റെ ദൈർഘ്യം അതിശയപ്പെടുത്തുന്നതാണ്. ഇപ്പോൾ യമലിനെ അവനുമായി താരതമ്യം ചെയ്യരുത്," സനെറ്റി പറഞ്ഞു.

ലാമിൻ യമൽ ഇതുവരെ 100-ലധികം മത്സരങ്ങൾ പ്രൊഫഷണലായി കളിച്ചുവെങ്കിലും, മെസ്സിയെ മറികടക്കാൻ ഇനിയും ഏറെ ദൂരം അവശേഷിക്കുന്നു. എന്നിരുന്നാലും, പ്രായം കണക്കിലെടുത്താൽ അതിന് യമലിന് ഏറെ സമയവും സാധ്യതയുമുണ്ട്.

Manchester City manager Pep Guardiola has commented on comparisons between Barcelona’s teenage sensation Lamine Yamal and football legend Lionel Messi. In an interview with DAZN, Guardiola praised Yamal's talent and rapid rise but emphasized that Messi is "always different" and should not be compared to anyone. He said that such comparisons are premature and unrealistic given Messi’s unmatched legacy in world football.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണം വൈകുമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി; പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച് യുവാക്കള്‍

Kerala
  •  12 hours ago
No Image

നിസ്സാര കേസുകള്‍ കൂടുന്നു; കോടതി ഫീസ് വര്‍ധിപ്പിച്ച് കുവൈത്ത്

Kuwait
  •  13 hours ago
No Image

'സമസ്ത 100-ാം വാര്‍ഷികം' സ്വാഗതസംഘം രൂപീകരണവും സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും ബുധനാഴ്ച 2 മണിക്ക് മസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍

organization
  •  13 hours ago
No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് ഷെയ്ഖ് ഹംദാന്റെ അബ്രാ റൈഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  13 hours ago
No Image

സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന്‍ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  14 hours ago
No Image

സർക്കാരിനെതിരെ പ്രതിഷേധം; 10 മണിക്കൂർ ജോലി, 2 മണിക്കൂർ യാത്ര, 8 മണിക്കൂർ ഉറക്കം... ബാക്കി 4 മണിക്കൂറിൽ എന്ത് ജീവിക്കാനാണ്?

National
  •  14 hours ago
No Image

അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ

Football
  •  14 hours ago
No Image

"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ

National
  •  15 hours ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍ ദുബൈയില്‍ ഒരുങ്ങുന്നു

uae
  •  15 hours ago
No Image

താമസക്കാര്‍ക്ക്‌ ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക് 

uae
  •  15 hours ago