HOME
DETAILS

യുവേഫ നേഷൻസ് ലീഗ് ഫൈനൽ നാളെ; ക്രിസ്റ്റിയാനോയുടെ പോർച്ചുഗൽ യമാലിൻ്റേ സ്‌പെയിനിനെതിരേ

  
Web Desk
June 08 2025 | 03:06 AM

UEFA Nations League Final Portugal faces Spain tomorrow Ronaldo leads charge

സൂറിച്ച്: യൂറോപ്യൻ ഫുട്‌ബോളിന്റെ കരുത്തന്മാർ നേർക്കുനേർ. യുവേഫ നേഷൻസ് ലീഗ് ചാമ്പ്യൻമാർ നാളെ തീരുമാനമാകും. ഫൈനലിൽ പോർച്ചുഗലും സ്‌പെയിനും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30ന് മത്സരം ആരംഭിക്കും. അതേ സമയം, മൂന്നാം സ്ഥാനം നേടാനായി ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസും ജർമനിയും വൈകിട്ട് 6.30ന് കളത്തിലിറങ്ങും.

സെമിഫൈനലിൽ ഫ്രാൻസിനെ തകർത്ത് വലിയ ആത്മവിശ്വാസത്തിലാണ് സ്‌പെയിൻ ഫൈനലിൽ എത്തുന്നത്. ലാമിൻ യമാൽ, നിക്കോ വില്യംസ്, പെഡ്രി തുടങ്ങിയ യുവതാരങ്ങൾ സജീവമായ സ്‌പാനിഷ് നിര യൂറോ കപ്പിന് പിന്നാലെ നേഷൻസ് ലീഗും സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.

ജർമനിക്ക് എതിരെ സെമിയിൽ പോർച്ചുഗൽ ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത് . പോർച്ചുഗീസ് നായകൻ വർഷങ്ങൾക്കിപ്പുറവും കരുത്തുറ്റ പ്രകടനവുമായി മുന്നേറുകയാണ്, ക്രിസ്റ്റിയാനോ റൊണാൾഡോയുടെ നാല്പതാം വയസ്സിലും ഗോൾ വേട്ട തുടരുന്നത് പോർച്ചുഗലിന് വലിയ പ്രതീക്ഷയാണ്.

പോർച്ചുഗലിനെതിരെ ചരിത്രപരമായി സ്‌പെയിന് വ്യക്തമായ ആധിപത്യമുണ്ട്. നേരത്തെ നടന്ന 40 മത്സരങ്ങളിൽ 18 ജയം സ്‌പെയിനിന്; പോർച്ചുഗലിന് ആറ് ജയം മാത്രമാണ്. 16 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

ഫൈനലിന് മുന്നോടിയായി സ്‌പാനിഷ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂവന്റെക്ക് പ്രതിരോധ പാളിച്ചകൾ പരിഹരിക്കേണ്ടതുണ്ട്. സെമിയിൽ ഫ്രാൻസിനെതിരെ 4-0ന് മുന്നിലായിട്ടും നാലു ഗോളുകൾ വഴങ്ങിരുന്നു.

മത്സര തിയതിയും സമയവും

  • ഫൈനൽ: പോർച്ചുഗൽ vs സ്‌പെയിൻ – ജൂൺ 9 രാത്രി 12.30 (IST)

  • മൂന്നാം സ്ഥാനം: ഫ്രാൻസ് vs ജർമനി – ജൂൺ 9 വൈകിട്ട് 6.30 (IST)

Cristiano Ronaldo’s Portugal to clash with Spain in UEFA Nations League final. France and Germany to battle for third place. Full match schedule and details.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ

Kerala
  •  13 hours ago
No Image

ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ

International
  •  13 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ

National
  •  13 hours ago
No Image

വിസ നിയമം കടുപ്പിച്ച് ജോര്‍ജിയ; മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ വിമാനത്താവളത്തില്‍ കുടുങ്ങുന്നു

uae
  •  13 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യൂസഫ് പഠാനെ കളത്തിലിറക്കാന്‍ ടിഎംസി; അന്‍വറിനായി പ്രചരണം നടത്തും

Kerala
  •  13 hours ago
No Image

ജീവനക്കാരികളുടെ തട്ടിക്കൊണ്ടുപോകൽ പരാതി; ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു; അന്വേഷണം ഊര്‍ജിതം

Kerala
  •  14 hours ago
No Image

ഭക്ഷണം വൈകുമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി; പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച് യുവാക്കള്‍

Kerala
  •  14 hours ago
No Image

നിസ്സാര കേസുകള്‍ കൂടുന്നു; കോടതി ഫീസ് വര്‍ധിപ്പിച്ച് കുവൈത്ത്

Kuwait
  •  14 hours ago
No Image

'സമസ്ത 100-ാം വാര്‍ഷികം' സ്വാഗതസംഘം രൂപീകരണവും സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും ബുധനാഴ്ച 2 മണിക്ക് മസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍

organization
  •  15 hours ago
No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് ഷെയ്ഖ് ഹംദാന്റെ അബ്രാ റൈഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  15 hours ago