HOME
DETAILS

സ്നേഹത്തിനു വേണ്ടിയാണ് വിവാഹങ്ങൾ കഴിച്ചിരുന്നതെന്ന് രേഷ്മ; ഏഴാമത്തെ കല്യാണത്തിന് മുമ്പ് അറസ്റ്റിൽ; രണ്ടു കല്യാണത്തിന് കൂടി പ്ലാനിങ്ങ് നടന്നിരുന്നു

  
June 08, 2025 | 6:46 AM

Ernakulam woman Reshma arrested in Thiruvananthapuram for marriage fraud Had six previous marriages planned two more Said she married for love

തിരുവനന്തപുരം: വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പിടിയിലായ എറണാകുളം സ്വദേശിനി രേഷ്മയുടെ വഞ്ചനയുടെ കഥ  പുറത്തുവരുന്നു. വിവിധ ജില്ലകളിൽ ആറുപേരെ വിവാഹം കഴിച്ച രേഷ്മ, ഇപ്പോൾ രണ്ടുപേരെ കൂടി കുരുക്കാൻ നീക്കമെടുത്തതായാണ് പൊലീസ് കണ്ടെത്തിയത്.

30കാരിയായ രേഷ്മ, കോട്ടയം, തിരുവനന്തപുരം സ്വദേശികളായ യുവാക്കളെ ലക്ഷ്യമിട്ട് വിവാഹ നിശ്ചയം നടത്തിയിരുന്നതായും അതിൽ ഒരാൾ വാങ്ങി നൽകിയ സ്വർണതാലിയുമായി ഇതിനിടെ കടന്നതായും അന്വേഷണത്തിൽ വ്യക്തമായി.

പെണ്ണുകാണൽ വഴി വഞ്ചനയുടെ തുടക്കം

രേഷ്മ നേരത്തെ വിവാഹം കഴിച്ച ഭർത്താവിന്റെ വീട്ടിൽ വെച്ചാണ് കോട്ടയം സ്വദേശിയായ യുവാവിനെ പെണ്ണുകണ്ടത്. ബിഹാറിൽ സ്കൂൾ ടീച്ചറാണ് താനെന്ന് പറഞ്ഞ് വിശ്വാസം നേടിയ രേഷ്മ, പി.എച്ച്ഡി പഠനത്തിനായി തിരുവനന്തപുരത്തേക്ക് പോകുകയാണെന്നു പറഞ്ഞാണ് ആര്യനാട് സ്വദേശിയുമായും ബന്ധം സ്ഥാപിച്ചത്.

അവസാനമായി പിടിയിലാകുന്നത് ആര്യനാട് പഞ്ചായത്തംഗമായ വരന്റെ സംശയം മൂലം. കല്യാണത്തിന് തയ്യാറെടുക്കുന്നതിനിടയിൽ രേഷ്മ ബ്യൂട്ടിപാർലറിൽ പോയപ്പോൾ, വരൻ അവളുടെ ബാഗ് പരിശോധിച്ചപ്പോൾ മുൻവിവാഹങ്ങളുടെ ക്ഷണക്കത്തുകൾ കണ്ടെത്തുകയായിരുന്നു. ഉടൻ പോലീസിനെ വിവരമറിയിക്കുകയും രേഷ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആറ് വിവാഹം, ഒരേ കഥ

2014ൽ ആദ്യവിവാഹം നടത്തിയ രേഷ്മ, 2022 മുതൽ ആറ് വിവാഹങ്ങളാണ് നടത്തിയത്. എല്ലാ ഭർത്താക്കന്മാരോടും താൻ അനാഥയാണെന്നും ദത്തെടുത്തതാണെന്നും പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ വീട്ടിൽ നിന്നു മുങ്ങും എന്നതാണ് രേഷ്മയുടെ രീതിയെന്ന് പൊലിസ് പറയുന്നു. രേഷ്മയ്ക്ക് രണ്ട് വയസ്സുള്ള കുഞ്ഞുമുണ്ട്.

രേഷ്മ മാട്രിമോണിയൽ ഗ്രൂപ്പ് വഴിയാണ് പുതിയ ഇരകളുമായി പരിചയം നേടിയത്. ആഴത്തിലുള്ള സംസാരത്തിലൂടെ വിശ്വാസം നേടിയ ശേഷം വിവാഹനിശ്ചയം ഉറപ്പാക്കും. പിന്നീട് സ്വർണം, പണം എന്നിവ തട്ടിയെടുത്ത് അപ്രത്യക്ഷമാകുമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

മൊഴിയും സംശയവും

താൻ സ്നേഹത്തിനു വേണ്ടിയാണ് വിവാഹങ്ങൾ കഴിച്ചിരുന്നതെന്ന് രേഷ്മയുടെ മൊഴി പൊലീസിന് വിശ്വസിക്കാനാവാത്തതാണെന്ന് അധികൃതർ വ്യക്തമാക്കി. തട്ടിപ്പ് മുഖ്യലക്ഷ്യം സ്വർണവും പണവുമെന്നാണു സ്ഥിരീകരിക്കുന്നത്.

പോലീസ് നടപടികൾ

വിവിധ ജില്ലകളിലായി രേഷ്മയുടെ തട്ടിപ്പിനിരയായവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് പുരോഗമിക്കുകയാണ്. നാണക്കേടിന്റെ ഭീതിയിൽ പലരും പരാതി നൽകാൻ തയ്യാറാകാത്തതും അന്വേഷണ സംഘത്തിനുണ്ടായ പ്രധാന വെല്ലുവിളിയാണ്.

Reshma, a 30-year-old woman from Ernakulam, was arrested in Thiruvananthapuram for alleged marriage fraud. She had already married six men across different districts and was preparing for her seventh wedding. Police say she had targeted two more grooms. Reshma claimed she married for love, but officials suspect she was after gold and money. Her suspicious behavior led her latest fiancé to uncover her past, leading to her arrest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  4 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  5 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  5 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  5 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  5 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  5 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  5 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  5 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  5 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  5 days ago