HOME
DETAILS

മനഃപൂർവ്വം വീട് പണി വൈകിപ്പിച്ച കൺസ്ട്രക്ഷൻ കമ്പനി 19.34 ലക്ഷം നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ

  
Web Desk
June 08 2025 | 16:06 PM

Construction Company Ordered to Pay 1934 Lakh for Deliberately Delaying House Construction Consumer Commission

 

പത്തനംതിട്ട: വീടിന്റെ നിർമാണം പറഞ്ഞ സമയത്ത് പൂർത്തിയാക്കാത്തതിന് കൊച്ചി പാലാരിവട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി & ഡി കൺസ്ട്രക്ഷൻ ഗ്രൂപ്പിന് 19.34 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു. കമ്പനി ഉടമകളായ ജോസഫ് ഡാജുവും ഭാര്യ ഡാളിമോളും ചേർന്നാണ് ഈ തുക പരാതിക്കാർക്ക് നൽകേണ്ടത്.

പത്തനംതിട്ട അഴൂരിൽ താമസിക്കുന്ന ബംഗ്ലാവ് വീട്ടിൽ മഹേഷും ഭാര്യ ഹിമയും 2019 മാർച്ചിൽ പ്രമാടത്ത് വീട് നിർമിക്കാൻ ഡി & ഡി കമ്പനിയുമായി കരാർ ഉണ്ടാക്കിയിരുന്നു. 2020 ഫെബ്രുവരി 5-നകം പണി പൂർത്തിയാക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി 26.76 ലക്ഷം രൂപ കമ്പനിക്ക് നൽകിയെങ്കിലും, നിർമാണം സമയബന്ധിതമായോ കൃത്യമായോ പൂർത്തിയാക്കിയില്ലെന്ന് പരാതിക്കാർ ആരോപിച്ചു.

ഇരുകക്ഷികളുടെയും വാദങ്ങൾ പരിശോധിച്ച കമ്മീഷൻ, വീടിന്റെ നിർമാണം വിലയിരുത്താൻ ഒരു എൻജിനീയറെ വിദഗ്ധ കമ്മീഷണറായി നിയോഗിച്ചു. റിപ്പോർട്ട് പ്രകാരം, 14.94 ലക്ഷം രൂപയുടെ ജോലി മാത്രമാണ് കമ്പനി നിർവഹിച്ചത്. മനഃപൂർവം പണി വൈകിപ്പിച്ചതായും കമ്മീഷൻ കണ്ടെത്തി.

അധികമായി വാങ്ങിയ 11.81 ലക്ഷം രൂപ 7.5% പലിശയോടെ തിരികെ നൽകാനും, 7.5 ലക്ഷം രൂപ നഷ്ടപരിഹാരമായും, 30,000 രൂപ കോടതി ചെലവിനുമായി മൊത്തം 19,34,200 രൂപ നൽകാൻ കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗം നിഷാദ് തങ്കപ്പനും വിധിക്കുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൈം വോളിബോൾ ലീഗ് താരലേലം; നേട്ടമുണ്ടാക്കി മലയാളികൾ

Others
  •  7 hours ago
No Image

യുഎഇയിലെ തൊഴില്‍ സുരക്ഷ: സൗജന്യ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ; പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റ് 

latest
  •  7 hours ago
No Image

ഇന്നസെന്റിന്റെ ആ​ഗ്രഹം സഫലമായി; ‘ക്യാൻസർ വാർഡിലെ ചിരി’ ഇനി അറബിയിലും

Kerala
  •  7 hours ago
No Image

UAE Weather Updates: ഇന്ന് മഴ സാധ്യത, പൊടിക്കാറ്റും പ്രതീക്ഷിക്കാം

uae
  •  7 hours ago
No Image

പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഗർഭഛിദ്രം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യവകുപ്പ്

Kerala
  •  7 hours ago
No Image

ആത്മീയ വിശുദ്ധിയിൽ ഹജ്ജിന് സമാപനം; മടക്കയാത്ര അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.

National
  •  7 hours ago
No Image

വില്ലനാകുന്ന വൈദ്യുതക്കെണി: കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 16 ജീവഹാനി, കൂടുതൽ മരണം പാലക്കാട്ടും മലപ്പുറത്തും

Kerala
  •  7 hours ago
No Image

കേരളത്തിന് അഭിമാന നിമിഷം; ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞത്തെത്തും

Kerala
  •  8 hours ago
No Image

തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം

National
  •  15 hours ago
No Image

സഊദിയിൽ ബിസിനസുകൾക്കായി ഹോം ഡെലിവറി പെർമിറ്റ് സേവനം; ജൂലൈ ഒന്ന് മുതൽ ആരംഭിക്കും

Saudi-arabia
  •  15 hours ago