ഇന്നസെന്റിന്റെ ആഗ്രഹം സഫലമായി; ‘ക്യാൻസർ വാർഡിലെ ചിരി’ ഇനി അറബിയിലും
കൊച്ചി: പ്രമുഖ സിനിമാ താരവും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ‘ക്യാൻസർ വാർഡിലെ ചിരി’ എന്ന വിഖ്യാത രചന അറബി ഭാഷയിലും. ഇംഗ്ലീഷ്, ഇറ്റലി, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ നിരവധി ഭാഷകളിലേക്ക് ഇതിനോടകം മൊഴിമാറ്റം നടത്തിയ പുസ്തകം അറബിയിലും വേണമെന്നത് ഇന്നസെന്റിന്റെ ആഗ്രഹമായിരുന്നു. മരിക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പ് വരെ കൊച്ചിയിലെ ആശുപത്രി കിടക്കയിലും അതിനായി ഇന്നസെന്റ് സമയം നീക്കിവച്ചിരുന്നു. അറബി അധ്യാപകനായ ഓച്ചിറ ഉണിശ്ശേരിൽ ഇ. യൂസുഫ് നദ്‍വിയാണ് ഇന്നസെന്റിന്റെ പുസ്തകം അറബി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയത്.
അറബ് ലോകത്തെ പ്രശസ്തരായ ദാറുൽ ഖലമാണ് ഈജിപ്തിലെ കെയ്‌റോവിൽനിന്ന് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പരിഭാഷ ഏകദേശം പകുതി പിന്നിട്ടപ്പോഴാണ് ഇന്നസെന്റ് മരണപ്പെടുന്നത്. ആശുപത്രിയിൽ കഴിയവെ യൂസുഫിനെ കൊച്ചിയിലേക്ക് നേരിൽ വിളിച്ച് ഇന്നസെന്റ് പുസ്തകത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. കാൻസർ ബാധിച്ചതിനു ശേഷമുള്ള രോഗകാല അനുഭവങ്ങൾ, ചികിത്സയുടെ വിവിധഘട്ടങ്ങളിൽ അനുഭവിച്ച മാനസിക സംഘർഷം, രോഗിയോടുള്ള സമൂഹത്തിന്റെ സമീപനം തുടങ്ങിയ വിവിധ വിഷയങ്ങളെ പരാമർശികുന്ന പുസ്തകം മലയാള ഭാഷയിൽ വലിയതോതിൽ വിറ്റഴിക്കപ്പെട്ടതാണ്.
ചരിത്രം, സംസ്‌കാരം തുടങ്ങിയ വിവിധ വിഷയങ്ങളിലായി അറബിയിലും മലയാളത്തിലുമായി 15 ൽപരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള പരിഭാഷകൻ ഒട്ടനവധി അക്കാദമിക് ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ അക്കാഡമിക് കോർഡിനേറ്ററാണ്.
കൃഷ്ണപുരം തയ്യിൽ തെക്ക് ഗവ.എൽ.പി.എസ് അധ്യാപകൻ പരേതനായ കെ. ഇസഹാക്ക് കുഞ്ഞിന്റെയും ഇലിപ്പക്കുളം പുലത്തറയിൽ പരേതയായ ഷരീഫാബീവിയുടെയും മകനാണ്. ഭാര്യ: മുഹ്‌സിന. മക്കൾ: മർയം, ഫർഹാൻ, മുഹമ്മദ് റയ്യാൻ.
The late actor Innocent's heartfelt book "Laughter in Cancer Ward" is now translated into Arabic, spreading hope and humor to cancer patients worldwide. #InnocentActor #CancerAwareness #InspirationalBooks
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."