HOME
DETAILS

കുരുക്കു മുറുക്കുമോ വിജിലന്‍സ് ?

  
backup
September 05 2016 | 19:09 PM

%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%8b-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf

യു.ഡി.എഫ് സര്‍ക്കാരില്‍ എക്‌സൈസ് വകുപ്പു മന്ത്രിയായിരുന്ന കെ ബാബുവിനെതിരേ വരുമാനത്തില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ചുവെന്ന കുറ്റംചുമത്തി വിജിലന്‍സ് രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ബാര്‍കോഴ, അനധികൃത സ്വത്തുസമ്പാദനം എന്നീ കേസുകളിലാണു പ്രഥമവിവരറിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) തയാറാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിനു പുലര്‍ച്ചെ കെ.ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡുകളില്‍ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

വിജിലന്‍സ് നടപടി രാഷ്ട്രീയപകപോക്കലാണെന്നു കെ.ബാബു മാധ്യമപ്രവര്‍ത്തകര്‍ മുന്‍പാകെ ഇതിനകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്തിനു രാഷ്ട്രീയപ്പകയെന്നുകൂടി അദ്ദേഹം വ്യക്തമാക്കേണ്ടതായിരുന്നു. അതുണ്ടാകാത്തതിനാല്‍ ഇത്തരം കേസുകളില്‍ പിടിക്കപ്പെടുമ്പോള്‍ രാഷ്ട്രീയനേതാക്കള്‍ ഉരുവിടുന്ന പതിവുപല്ലവിയായി മാത്രം ഇതിനെ കണക്കാക്കിയാല്‍ മതിയാകും.

നേരത്തേ ഇത്തരംആക്ഷേപങ്ങള്‍ ആര്‍.ബാലകൃഷ്ണപ്പിള്ളയും കെ.എം മാണിയും ആരോപിച്ചിരുന്നു. ആര്‍.ബാലകൃഷ്ണപ്പിള്ള മതസ്പര്‍ദ്ധയുണ്ടാക്കും വിധമുള്ള പ്രസംഗം നടത്തിയതു ദൃശ്യമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ശബ്ദത്തോടൊപ്പം സംപ്രേഷണം ചെയ്തിട്ടുപോലും പകപോക്കലും ഗൂഢാലോചനയുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വിജിലന്‍സ് ഡയറക്ടര്‍ക്കു തന്നോടുള്ള വ്യക്തിപരമായ വിദ്വേഷമാണിപ്പോഴത്തെ കോഴിനികുതിവെട്ടിപ്പു സംബന്ധിച്ച കേസെന്നു കെ.എം മാണിയും ആരോപിച്ചിരുന്നു.

ആരോപണങ്ങള്‍ ശരിയാണോ തെറ്റാണോയെന്ന് അന്വേഷണഫലത്തില്‍നിന്നും വിജിലന്‍സ് കോടതിവിധിയില്‍നിന്നുമാണു വ്യക്തമാകേണ്ടത്. രാഷ്ട്രീയപകപോക്കലിനല്ല വിജിലന്‍സിനെ ഉപയോഗപ്പെടുത്തുന്നതെന്നും നിയമം നിയമത്തിന്റെവഴിക്കു പോകുന്നതാണു കാരണമെന്നും ഭരണതലത്തിലുള്ളവര്‍ അവകാശപ്പെടാറുണ്ടെങ്കിലും ഇത്തരം കേസുകളില്‍ പലപ്പോഴും അന്വേഷണത്തിന്റെ ഫലപ്രാപ്തിയെന്തെന്നു പൊതുസമൂഹം അറിയാറില്ല. വെള്ളാപ്പള്ളി നടേശന്റെ മൈക്രോഫിനാന്‍സ് തട്ടിപ്പ് അന്വേഷണം എന്തായി. ഏതെങ്കിലുമൊരു അഴിമതിക്കേസില്‍ ഉന്നതനായ രാഷ്ട്രീയനേതാവു ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആര്‍.ബാലകൃഷ്ണപ്പിള്ളയാണ്. തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട അദ്ദേഹം കാലാവധികഴിയും മുന്‍പു ജയിലില്‍നിന്നു പുറത്തുവരികയും ചെയ്തു.

കഴിഞ്ഞമന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കെ.ബാബുവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തിരിക്കുകയാണിപ്പോള്‍. പണമിടപാടുസ്ഥാപനം നടത്താന്‍ നന്ദകുമാറിന് എവിടെനിന്നാണു പണംലഭിച്ചതെന്നതിനെക്കുറിച്ചാണു ചോദ്യങ്ങള്‍. കെ.ബാബുവിന്റെപേരില്‍ വരവില്‍ക്കവിഞ്ഞ സ്വത്തു സമ്പാദനത്തിന്റെ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ പേരില്‍ കോടികളുടെ സ്വത്തുക്കള്‍ എങ്ങനെയുണ്ടായി എന്നതു പ്രസക്തമായ ചോദ്യംതന്നെയാണ്.

രാഷ്ട്രീയനേതാക്കളുമായി ബന്ധപ്പെട്ട പണമിടപാടു സ്ഥാപനങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം തുടങ്ങിയതു നല്ലകാര്യം തന്നെ. കഴിഞ്ഞവര്‍ഷം കെ.എം മാണി നടത്തിയ സമൂഹവിവാഹവും അഴിമതിയാരോപണത്തിന്റെ ചൂണ്ടയില്‍ വിജിലന്‍സ് കുരുക്കിയിരിക്കുകയാണ്. 2015 ല്‍ 150 ദമ്പതികളുടെ സമൂഹവിവാഹം നടത്തിയത് അഴിമതിപ്പണം കൊണ്ടാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ദമ്പതികള്‍ക്ക് അഞ്ചുപവനും ഒന്നരലക്ഷം രൂപയും വീതംനല്‍കിയത് എങ്ങനെ സംഘടിപ്പിച്ചതാണെന്നാണിപ്പോള്‍ വിജിലന്‍സിന്റെ അന്വേഷണം.

കൂട്ടിലടയ്ക്കപ്പെട്ടിരുന്ന വിജിലന്‍സ് എന്ന തത്ത ചിറകുവിടര്‍ത്തി പറക്കാനൊരുങ്ങിയിരിക്കുന്നു എന്ന സന്ദേശം പൊതുസമൂഹത്തിന് കിട്ടുന്നുണ്ടെങ്കിലും ഇതിന്റെയൊക്കെ പര്യവസാനം കണ്ടറിയുക തന്നെ വേണം. യു.ഡി.എഫ് ഭരണകാലത്തു കൊലചെയ്യപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ കൊലപാതകക്കേസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ച ശുഷ്‌കാന്തിയൊന്നും പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടില്ല. അങ്കമാലിയില്‍ ദരിദ്രകുടുംബപശ്ചാത്തലത്തില്‍നിന്നു രാഷ്ട്രീയത്തില്‍വന്ന കെ.ബാബുവിന് എം.എല്‍.എ, മന്ത്രി എന്നീ നിലകളില്‍ ലഭിച്ച വേതനം മാത്രമായിരുന്നു വരുമാനമെന്ന് ഇപ്പോഴത്തെ സ്വത്തുക്കള്‍ ഈവരുമാനവുമായി പൊരുത്തപ്പെടുന്നില്ലെന്നും മന്ത്രിപദവി ദുരുപയോഗപ്പെടുത്തിയാണു സ്വത്തു സമ്പാദിച്ചതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.ബാബുവിന്റെയും കാര്യത്തില്‍ അന്തിമഘട്ടത്തോടടുക്കുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക എന്ന് ഇപ്പോള്‍ പറയാനാകില്ല.

മന്ത്രിമാരെ സ്വാധീനിക്കാനായി പണസഞ്ചിയുമായി മന്ത്രിമന്ദിരങ്ങള്‍ കയറിയിറങ്ങിയെന്നു ബാറുടമ ബിജു രമേശ് കഴിഞ്ഞവര്‍ഷം പറഞ്ഞത് മറക്കാറായിട്ടില്ല. ബാര്‍ലൈസന്‍സിന്റെ തുക 22 ലക്ഷത്തില്‍ നിന്നും 25 ലക്ഷമാക്കി ഉയര്‍ത്താനായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതു 30 ലക്ഷമാക്കി ഉയര്‍ത്താനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നു മന്ത്രി കെ. ബാബു ബാറുടമകളെ തെറ്റിദ്ധരിപ്പിക്കുകയും ഇത് 23 ലക്ഷമാക്കി കുറയ്ക്കണമെങ്കില്‍ തനിക്കു പത്തുകോടി കിട്ടണമെന്നു ആവശ്യപ്പെടുകയും ഒരുവര്‍ഷത്തെ ഇടവേളയില്‍ രണ്ടുതവണകളായി ബാബുവിന്റെ ഓഫിസില്‍ താന്‍ നേരിട്ടു പണം നല്‍കിയെന്നുമായിരുന്നു ബിജു രമേശ് 2015 നവംബര്‍ മാസത്തില്‍ വെളിപ്പെടുത്തിയത്.
ബിജു രമേശ് ഈ ആരോപണം ഉന്നയിച്ചപ്പോള്‍ അതുസംബന്ധിച്ചു നിഷ്പക്ഷമായ അന്വേഷണം നടത്താനുള്ള ആര്‍ജവം അന്നു കാണിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ആരോപണങ്ങളുടെയും അന്വേഷണങ്ങളുടെയും വിഴുപ്പു ചുമക്കേണ്ടിവരില്ലായിരുന്നു. ജനോപകാരപ്രദവും വികസനോന്മുഖവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സര്‍ക്കാരായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്നത്. വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയും എക്കാലവും യു.ഡി.എഫ് സര്‍ക്കാരിന് അഭിമാനിക്കാന്‍ വകയുള്ളതാണ്. എന്നാല്‍, അത്തരത്തിലുള്ള എല്ലാ നന്മകളും അഴിമതിയാരോപണങ്ങളുടെ മലവെള്ളത്തില്‍ കുത്തിയൊലിച്ചുപോയി.

കളങ്കിതരായ മന്ത്രിമാര്‍ക്കു മത്സരിക്കാന്‍ ടിക്കറ്റ് നല്‍കരുതെന്നു വി.എം സുധീരന്‍ വാദിച്ചപ്പോഴെങ്കിലും പുനരാലോചന നടത്തേണ്ടതായിരുന്നു. ഇത്തരമൊരവസ്ഥയില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പ്രതികരിക്കാത്തതില്‍ അത്ഭുതപ്പെടാനില്ല. അഴിമതി നടത്തിയെന്നു ബോധ്യംവന്നാല്‍ അത്തരം ആളുകളെ പുറത്തുകളയാനുള്ള ആര്‍ജവമാണ് നേതൃത്വം കാണിക്കേണ്ടത്. രാഷ്ട്രീയ പകപോക്കലാണോ അല്ലയോ എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തേണ്ടതാണ്. എല്ലാം ശരിയാകുമെന്നു വാഗ്ദാനം നല്‍കിയ ഇടതുപക്ഷ സര്‍ക്കാര്‍ അവിടേയ്ക്കു കാര്യങ്ങള്‍ എത്തിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. അപ്പോഴറിയാം ഇപ്പോഴത്തെ വിജിലന്‍സിന്റെ കുരുക്കു മുറുക്കാനുള്ളതാണോ എന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago