പര്‍ചേസ് നികുതി പിന്‍വലിക്കണമെന്ന്
ഹരിപ്പാട്: സ്വര്‍ണത്തിന് എര്‍പ്പെടുത്തിയ പര്‍ചേസ് നികുതി പിന്‍വലിക്കണമെന്ന് ആള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ നേതൃസമ്മേളനം ആവശ്യപ്പെട്ടു. 500 കോടിയോളം രൂപയുടെ അധികബാധ്യതയാണ് വ്യാപാരികള്‍ക്ക് ഉണ്ടാകുന്നത്. 2008 ല്‍ പിന്‍വലിച്ച ഈ നികുതി പുനപരിശോധിക്കുവാന്‍ ധനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു.
എ.കെ.ജി.എസ്.എം.എ സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ റഷീദ് കോയിക്കല്‍ അദ്ധ്യക്ഷനായി. വര്‍ക്കിംഗ് പ്രസിഡന്റ് റോയ് പാലത്ര മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് സുല്ഫിക്കര്മയൂരി, ജില്ലാ പ്രസിഡന്റ് നസീര്പുന്നയ്ക്കല്, എ.എച്ച്.എം.ഹുസൈന്, എസ്.സക്കീര്‍ ഹുസൈന്, മിഥുന് ശശി തുടങ്ങിയവര്‍ സംസാരിച്ചു. ജി.എസ്.ടി യും സ്വര്‍ണ മേഖലയും എന്ന സെമിനാര്‍ വെന്ങ്കിട്ടരാമസ്വാമി നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."