HOME
DETAILS

ഇന്ത്യക്കാർക്ക് സഊദിയിലേക്ക് യാത്രാ വിലക്ക് ഉണ്ടോ? വാസ്തവം ഇതാണ് | Saudi Travel Ban to Indians

  
June 10 2025 | 02:06 AM

Central government sources have clarified the news regarding the travel ban on Indians in Saudi Arabia

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ സമാപിച്ചതിന് പിന്നാലെ സഊദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്കുണ്ടെന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ വിവിധ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യക്കാർക്ക് വിസ നൽകുന്നില്ല എന്നായിരുന്നു റിപോർട്ട്. ഇക്കാര്യത്തിൽ സഊദിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ഇല്ലെന്നിരിക്ക പുറത്തുവന്ന വാര്‍ത്തകളില കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങൾ നൽകിയിരിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് സഊദി അറേബ്യ ഔദ്യോഗികമായി ഒരു അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, യമന്‍, സുദാന്‍, ഇറാഖ്, എത്യോപ്യ, നൈജീരിയ, ലിബിയ, കെനിയ, തുര്‍ക്കി എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്ലോക്ക് വര്‍ക്ക് വിസകള്‍ സഊദി താല്‍ക്കാലികമായി നിര്‍ത്തിവച്ചതായ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. പ്രവാസികള്‍ക്ക് സഊദിയില്‍ ജോലി നേടുന്നതിനുള്ള ആദ്യപടിയാണ് ഇത്തരം വിസകള്‍.

സാധാരണയായി ഹജ്ജ് സീസണില്‍ തീര്‍ത്ഥാടന നടപടികള്‍ അവസാനിക്കുന്നതോടെ തിരക്ക് ഒഴിവാക്കാന്‍ ഹ്രസ്വകാല വിസകളില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ കൊണ്ടുവരാറുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദേശങ്ങള്‍ സഊദി പുറപ്പെടുവിക്കാറില്ല. വിസ ഇഷ്യൂ ചെയ്യുന്നതിലെ താല്‍ക്കാലിക വിലക്ക് യാത്രാ നിരോധനമല്ലെന്നും ഹജ്ജ് തിരക്ക് അവസാനിക്കുന്നതുവരെ വന്‍തോതിലുള്ള ഒഴുക്ക് നിയന്ത്രിക്കുന്നതിനും തിരക്ക് തടയുന്നതിനുമായാണ് ഈ മുന്‍കരുതല്‍ നടപടിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സഊദി അറേബ്യയില്‍നിന്ന് ഔദ്യോഗികമായി ഇക്കാര്യത്തില്‍ അറിയിപ്പ് ഇല്ലാത്തതിനാല്‍, വിഷയത്തില്‍ വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അനൗദ്യോഗികമായി ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു.

അതേസമയം ഹജ്ജ് സീസൺ വരുന്നതിനോട് അനുബന്ധിച്ച് നിർത്തിവച്ച ഉംറ തീർത്ഥാടനം നാളെ പുനരാരംഭിക്കും. ഈ ഉംറ സീസണിലേക്കുള്ള വിദേശ തീർഥാടകരുടെ വരവ്  നാളെ (ജൂൺ 11) ന് ആരംഭിക്കുമെന്നു ഉംറ മന്ത്രാലയം അറിയിച്ചു. വിസ നൽകുന്നതിനുള്ള പ്രധാന തീയതികൾ, വിദേശ ഏജന്റുമാരുമായുള്ള കരാറുകൾ, രാജ്യത്തിന് പുറത്തുനിന്നുള്ള തീർഥാടകരുടെ പ്രവേശനത്തിനും പുറപ്പെടലിനുമുള്ള സമയപരിധി തുടങ്ങിയ എല്ലാ പ്രസക്ത വിവരങ്ങളും ഉൾപ്പെടുത്തിയ കലണ്ടർ മന്ത്രാലയം പുറത്തിറക്കി.

ഉംറയ്ക്കുള്ള വിസ വിതരണം ഇന്ന് ( ജൂൺ 10) ആരംഭിക്കും. അടുത്ത ദിവസം തന്നെ തീർത്ഥാടകരുടെ വരവ് ഔദ്യോഗികമായി ആരംഭിക്കും. 

Central government sources have clarified the news regarding the travel ban on Indians in Saudi Arabia

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം

International
  •  5 hours ago
No Image

വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന അഭിഭാഷകൻ പിടിയിൽ; നാഗർകോവിലിൽ അതിശക്ത മയക്കുമരുന്ന് വേട്ട

National
  •  6 hours ago
No Image

അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 പേര്‍ ഒമാനില്‍ അറസ്റ്റില്‍

oman
  •  6 hours ago
No Image

പ്ലാസ്റ്റിക് കത്തിച്ച പൊലീസിന് നഗരസഭയുടെ മുട്ടൻ പണി; 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വരാൻ പോകുന്നത് കടുത്ത നടപടി

Kerala
  •  7 hours ago
No Image

ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം

Kerala
  •  7 hours ago
No Image

ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ

Cricket
  •  7 hours ago
No Image

അജ്മാനില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് അജ്മാന്‍ പൊലിസ്

uae
  •  7 hours ago
No Image

പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയാക്കിയ സംഭവം: തിരുവനന്തപുരം സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് സസ്‌പെൻഷൻ

Kerala
  •  8 hours ago
No Image

ഒമാനിലെ വാദി ഹൊഖൈനില്‍ 2 പേര്‍ മുങ്ങിമരിച്ചു

oman
  •  8 hours ago
No Image

മേഘാലയ ഹണിമൂൺ കൊലപാതകം: 'വിധവയായാൽ അച്ഛൻ വിവാഹത്തിന് സമ്മതിക്കും', സോനത്തിന്റെ കാമുകന്റെ വെളിപ്പെടുത്തൽ

National
  •  8 hours ago