HOME
DETAILS

ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ സന്തോഷവാര്‍ത്ത; നാല് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ഫ്രീ എന്‍ട്രിയുമായി ചൈന

  
Web Desk
June 10 2025 | 13:06 PM

China Grants Visa-Free Entry to 4 GCC Countries

റിയാദ്: നാല് ജിസിസി രാജ്യങ്ങലിലെ പൗരന്മാര്‍ക്ക് വിസ ഫ്രീ എന്‍ട്രി സൗകര്യവുമായി ചൈന. സഊദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ചൈന വിസ രഹിത പ്രവേശനം അനുവദിച്ചത്. 2025 ജൂണ്‍ 9 മുതല്‍ നയം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.

ജിസിസി മേഖലയുമായുള്ള ചൈനയുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതില്‍ ഒരു സുപ്രധാന ചുവടുവയ്പ്പായി വിസാ ഇളവ് മാറുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 2026 ജൂണ്‍ 8 വരെ ഒരു വര്‍ഷത്തേക്ക് വിസ ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകും.

വിസ രഹിത നയം ഈ രാജ്യങ്ങളിലെ പൗരന്മാരെ ബിസിനസ്, ടൂറിസം, കുടുംബ സന്ദര്‍ശനങ്ങള്‍, സാംസ്‌കാരിക വിനിമയങ്ങള്‍ എന്നിവയ്ക്കായി വിസയില്ലാതെ 30 ദിവസം ചൈനയില്‍ തങ്ങാന്‍ അനുവദിക്കുന്നു.

യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് എളുപ്പത്തില്‍ ചൈനയിലേക്ക് പ്രവേശനം ലഭിക്കുന്ന ഈ സംവിധാനം 2018 മുതല്‍ തന്നെ നിലവിലുണ്ട്. 

ഇതോടെ നാല് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് കൂട് ഇപ്പോള്‍ ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയും. ടൂറിസം, ബിസിനസ്സ്, സാംസ്‌കാരിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഈ നയം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2026 ജൂണ്‍ 8 വരെ ഒരു വര്‍ഷത്തേക്ക് വിസ ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകും. ആസിയാന്‍-ചൈന-ജിസിസി ഉച്ചകോടിക്കിടെ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് മെയ് 28ന് ചൈനയുടെ ഭാഗത്തു നിന്നും ഈ പ്രഖ്യാപനം ഉണ്ടായത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായുള്എള വിശാലമായ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുന്നതിന്റെയും യാത്രാ തടസ്സങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പദ്ധതികളുടെയും ഭാഗമാണ് നയ പ്രഖ്യാപനമെന്ന് ചൈന വിശദീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  8 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  8 hours ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  8 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  9 hours ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  9 hours ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  9 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  10 hours ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  10 hours ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  10 hours ago
No Image

എന്ത് സഹായം ചോദിച്ചാലും ‘നോ’ എന്ന് പറയാത്തവൾ; വിമാന ദുരന്തത്തിൽ വിട പറഞ്ഞ രഞ്ജിതയുടെ ഓർമ്മകൾ കണ്ണീരായി സുഹൃത്തുക്കളുടെ ഹൃദയത്തിൽ

Kerala
  •  10 hours ago