HOME
DETAILS

അജ്മാനില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് അജ്മാന്‍ പൊലിസ്

  
June 10 2025 | 15:06 PM

School Buses Collide in Ajman No Serious Injuries Reported Says Ajman Police

അജ്മാന്‍: അജ്മാനില്‍ രണ്ട് സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു. അജ്മാനിലെ അല്‍ മൊവൈഹാത്ത് പ്രദേശത്താണ് അപകടമുണ്ടായത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് അജ്മാന്‍ പൊലിസ് അറിയിച്ചു.

പ്രദേശം സുരക്ഷിതമാക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനുമായി പൊലിസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തെക്കുറിച്ച് ഓപ്പറേഷന്‍സ് റൂമില്‍ റിപ്പോര്‍ട്ട് ലഭിച്ചതെന്ന് ട്രാഫിക് ആന്‍ഡ് പട്രോളിംഗ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ റാഷിദ് ഹുമൈദ് ബിന്‍ ഹിന്ദി പറഞ്ഞു. ട്രാഫിക് പൊലിസും 'സഅദ്' പട്രോളിംഗും നാഷണല്‍ ആംബുലന്‍സും ഉടനടി സ്ഥലത്തെത്തി.

രണ്ടാമത്തെ ബസിന് സുരക്ഷിതമായ അകലം പാലിക്കാന്‍ കഴിയാതെ വന്നതിനാലാണ് കൂട്ടിയിടി ഉണ്ടായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രണ്ട് വാഹനങ്ങളും കുറഞ്ഞ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ അപകടം സംബവിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ നാഷണല്‍ ആംബുലന്‍സ് എല്ലാ വിദ്യാര്‍ത്ഥികളെയും പരിശോധിച്ച് സുരക്ഷിതരാണെന്നും പരുക്കുകളൊന്നുമില്ലെന്നും ഉറപ്പാക്കുകയായിരുന്നു.

സംഭവത്തിന് ഉത്തരവാദിയായ ഡ്രൈവര്‍ക്കെതിരെ അജ്മാന്‍ പൊലിസ് ഉചിതമായ നടപടി സ്വീകരിച്ചതായാണ് വിവരം.

വിദ്യാര്‍ത്ഥികളുടെയും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്കായി അജ്മാന്‍ പൊലിസ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്ന് ലെഫ്റ്റനന്റ് കേണല്‍ ബിന്‍ ഹിന്ദി ഊന്നിപ്പറഞ്ഞു. എല്ലാ ഡ്രൈവര്‍മാരും പ്രത്യേകിച്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍, ഗതാഗത നിയമങ്ങള്‍ പാലിക്കുകയും ഇത്തരം അപകടങ്ങള്‍ തടയുന്നതിന് സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അപകടത്തില്‍ 6 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള 13 കുട്ടികളും ഒരു അധ്യാപികയും ഉള്‍പ്പെട്ടതായി അധികൃതര്‍ പറഞ്ഞു.

പാകിസ്ഥാന്‍ വംശജരായ എല്ലാ വിദ്യാര്‍ത്ഥികളെയും രണ്ട് ആശുപത്രികളിലേക്ക് കൊണ്ടുപോയി. മൂന്ന് പേരെ ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. ബാക്കിയുള്ള വിദ്യാര്‍ത്ഥികളെ അജ്മാനിലെ ഖലീഫ ആശുപത്രിയിലേക്കും കൊണ്ടുപോയി.

Two school buses collided in Ajman’s Al Mowaihat area, but no students were seriously injured, according to Ajman Police. The minor accident on Sheikh Mohamed Bin Zayed Road involved 13 Pakistani students and a teacher, with all receiving prompt medical attention. Learn more about the incident and safety measures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: എയർ ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ബ്ലാക്ക് ഔട്ട് 

National
  •  16 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ ലിസ്റ്റിൽ രണ്ട് മലയാളികളും, നാല് രാജ്യത്തെ പൗരന്മാർ വിമാനത്തിൽ

National
  •  17 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ പേര് വിവരങ്ങൾ 

National
  •  17 hours ago
No Image

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം; 2020 ലെ കോഴിക്കോട് വിമാനാപകടത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തം 

National
  •  17 hours ago
No Image

ലൈസൻസ് ഓട്ടോ ഓടിക്കാന്‍ മാത്രം; ഡ്രൈവറുടെ ‘ലോക്കർ ബിസിനസ്സിന് പൂട്ടിട്ട് പൊലീസ്

National
  •  18 hours ago
No Image

വിമാന ദുരന്തം: വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, ഗുരുതര പരുക്ക്

National
  •  18 hours ago
No Image

90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു

National
  •  18 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: നൂറിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍

National
  •  19 hours ago
No Image

വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ

International
  •  19 hours ago
No Image

പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  19 hours ago