HOME
DETAILS

പ്ലാസ്റ്റിക് കത്തിച്ച പൊലീസിന് നഗരസഭയുടെ മുട്ടൻ പണി; 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വരാൻ പോകുന്നത് കടുത്ത നടപടി

  
June 10 2025 | 16:06 PM

Plastics Burned at Police Station Mannarkkad Municipality Fines Police Rs 5000

പാലക്കാട്:മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ വളപ്പിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് നഗരസഭ 5000 രൂപ പിഴ ചുമത്തി. സംഭവം സംബന്ധിച്ച് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നഗരസഭ സെക്രട്ടറി എം. സതീഷ്കുമാർ നോട്ടീസ് നൽകി. പതിനഞ്ച് ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച ലഭിച്ച പരാതിയിലുടെയാണ് പൊലീസ് സ്റ്റേഷൻ വളപ്പിൽ മാലിന്യം കത്തിക്കുന്നതായി നഗരസഭക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് നഗരസഭാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി, പരാതിയിൽ സത്യമുണ്ടെന്ന് സ്ഥിരീകരിച്ചു. നേരത്തെയും സമാന രീതിയിൽ മാലിന്യം കത്തിച്ചതായി പൊലീസിന് എതിരെ പരാതി ലഭിച്ചിരുന്നു.

മാലിന്യ സംസ്‌കരണ രീതികളെക്കുറിച്ച് പൊലീസ് സ്റ്റേഷനുകൾക്ക് ഉൾപ്പെടെ വിവിധ സർക്കാർ ഓഫീസുകളിൽ നഗരസഭ ക്ലാസുകൾ എടുത്തിരുന്നു. അതേസമയം, നിയമവിരുദ്ധമായി പ്ലാസ്റ്റിക് കത്തിച്ചത് സംബന്ധിച്ച് പൊലീസ് വിഭാഗത്തോട് നഗരസഭ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.

ഹരിതകർമ സേനയുടെ സേവനം പ്രയോജനപ്പെടുത്താതെ ഇത്തരം പ്രവർത്തനം നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്നും, നഗരസഭ പരിധിയിൽ ഇനിയും ഇത്തരത്തിൽ മാലിന്യം കത്തിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും സെക്രട്ടറി വ്യക്തമാക്കി. ഇതിനു മുമ്പ് സിവിൽ സ്റ്റേഷനുമെതിരെ സമാന നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കപ്പലിലെ തീ ഇനിയും അണയ്ക്കാനായില്ല; കോരിച്ചൊരിയുന്ന മഴയിലും തീ ആളിപ്പടരുന്നു, ശ്രമം തുടർന്ന് നേവിയും കോസ്റ്റ് ഗാർഡും

Kerala
  •  a day ago
No Image

സർക്കാർ സ്വീകരിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട്; ജാമ്യത്തിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ

Kerala
  •  a day ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  a day ago
No Image

സമസ്ത നൂറാം വാർഷികം സ്വാഗതസംഘം രൂപീകരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക്

Kerala
  •  a day ago
No Image

ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം

Kerala
  •  a day ago
No Image

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്

Kerala
  •  a day ago
No Image

അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Kerala
  •  a day ago
No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  a day ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  a day ago