HOME
DETAILS

ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം

  
June 10 2025 | 18:06 PM

YouTuber Couple Shot Dead During Live Stream in Las Vegas Shocking Footage Goes Viral

ലാസ് വെഗാസ്:ലാസ് വെഗാസ് സ്ട്രിപ്പിലെ പ്രശസ്തമായ ബെല്ലാജിയോ ഫൗണ്ടയിന്‍സിന് സമീപം നടന്ന വെടിവെപ്പിൽ, പ്രമുഖ യൂട്യൂബർ ഫിന്നി ഡാ ലെജൻഡും ഭാര്യ ബബ്ലിയും തിങ്കളാഴ്ച രാത്രി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഇവരുടെ മരണം ഒരു ലൈവ് സ്ട്രീമിങ്ങിലൂടെ യൂട്യൂബിൽ സംപ്രേഷണം ചെയ്യപ്പെട്ട വലിയ ഞെട്ടലിലാണ് ലോകം.

ജൂൺ 8-നുള്ള അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ലൈവ് സ്ട്രീമിൽ ദമ്പതികൾ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കെ, അക്രമിയായ 41-വയസ്സുകാരൻ മാനുവൽ റൂയിസ് അടുത്തേക്ക് എത്തി വെടിയുതിർക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. യൂട്യൂബ് ഈ ദൃശ്യങ്ങൾ പിന്നീട് പ്ലാറ്റ്‌ഫോമിൽ നിന്നും നീക്കം ചെയ്തെങ്കിലും, വെടിവെപ്പ് സമയത്തെ വിഡിയോ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുകയാണ്.

ലാസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ (LVMPD) റിപ്പോർട്ട് പ്രകാരം, രാത്രി 10:40 ഓടെയാണ് അക്രമം അരങ്ങേറിയത്. സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വെടിയൊച്ച കേട്ടെത്തിയപ്പോൾ, ദമ്പതികൾ നിലത്ത് വീണു കിടക്കുന്നതായാണ് കണ്ടെത്തിയത്. അതീവഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതിയായ മാനുവൽ റൂയിസ് വെടിവെപ്പിന് ശേഷം ഒളിച്ചോടിയെങ്കിലും, തൊട്ടടുത്ത ദിവസം തന്നെ ഇയാൾ പൊലീസിന് കീഴടങ്ങി. മാരകായുധം ഉപയോഗിച്ചുകൊണ്ടുള്ള ഇരട്ട കൊലപാതക കുറ്റം ചുമത്തിയ പ്രതിയെ ക്ലാർക്ക് കൗണ്ടി തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു നിശബ്ദ നക്ഷത്രമായി ഞാന്‍ കത്തുന്നു...'; കൊല്ലപ്പെട്ടവരില്‍ യുവ ഇറാനി കവിയത്രി പര്‍ണിയ അബ്ബാസിയും; വൈറലായി അവരുടെ ഹിറ്റ് കവിത

Trending
  •  3 days ago
No Image

ആലപ്പുഴയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു

Kerala
  •  3 days ago
No Image

യുഎഇ മധ്യാഹ്ന വിശ്രമ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; വിശ്രമസമയത്ത് തൊഴില്‍ പാടില്ല, ലംഘിച്ചാല്‍ പിഴയടക്കം ശിക്ഷ; അറിയേണ്ടതെല്ലാം | UAE Mid-day Break 

uae
  •  3 days ago
No Image

ഉത്തരാഖണ്ഡില്‍ വീണ്ടും ഹെലികോപ്ടര്‍ അപകടം; അഞ്ച് മരണം

National
  •  3 days ago
No Image

ഇതുവരെ തിരിച്ചറിഞ്ഞത് 19 മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഡിഎന്‍എ പരിശോധന തുടരുന്നു

National
  •  3 days ago
No Image

അംഗരാജ്യമായ ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഷാങ്ഹായി രാജ്യങ്ങള്‍; വിട്ടുനിന്ന് ഇന്ത്യ

National
  •  3 days ago
No Image

കെനിയയിലെ ബസ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് 8.45ഓടെ കൊച്ചിയിലെത്തും

Kerala
  •  3 days ago
No Image

യൂനിഫോമിലല്ലാതെ പൊലിസുകാർ വെടിവച്ചുകൊല്ലുന്നത് ഡ്യൂട്ടിയുടെ ഭാഗമല്ല; പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണ്ട: സുപ്രിംകോടതി

National
  •  3 days ago
No Image

56ന്റെ നിറവിൽ മലപ്പുറം; പിറവിയെച്ചൊല്ലി തീരാത്ത വിവാദം

Kerala
  •  3 days ago
No Image

മലാപ്പറമ്പ് പെൺവാണിഭം: പൊലിസുകാരന്റെ പാസ്‌പോർട്ട് കണ്ടെടുത്തു

Kerala
  •  3 days ago