ആസാം റൈഫിള്‍സിലെ ഉദേ്യാഗസ്ഥനെ തീവണ്ടിയില്‍ കാണാതായ സംഭവം അനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
ആലപ്പുഴ : ആസാം റൈഫിള്‍സിലെ ഉദ്യോഗസ്ഥനെ തീവണ്ടിയില്‍ കാണാതായ സംഭവം തമിഴ്നാട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കണമെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അഭ്യര്‍ത്ഥിച്ചു.
ആസാം ഫൈിള്സില് ഉദ്യോഗസ്ഥനായിരുന്ന സുശീലനെയാണ് 2015 ഫെബ്രുവരി 20 ന് ഗൂസല്ലൂരിനും ചെന്നൈയ്ക്കുമിടയില്‍ കാണാതായത്. മണിപ്പൂരിലെ ജോലി സ്ഥലത്ത് നിന്ന് ഗോഹട്ടി - തിരുവനന്തപുരം തീവണ്ടിയില്‍ നാട്ടിലേക്ക് വരുമ്പോഴാണ് കാണാതായത്.
സംഭവം സംബന്ധിച്ച് ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് ഭാര്യ കെ. എം സുശീലയാണ് കമ്മീഷനെ സമീപിച്ചത്. കമ്മീഷന് ജുഡീഷ്യല്‍ അഗം പി. മോഹനദാസിന്റേതാണ് ഉത്തരവ്.
കമ്മീഷന് ചെങ്ങന്നൂര്‍ ഡി വൈ എസ് പിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ചെന്നൈ സെന്‍ട്രല്‍ റയില്‍വേ പോലീസ് ക്രൈം 1115 ആയി അന്വേഷണം നടത്തിവരികയാണെന്ന് വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ സുശീലനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാകാത്തത് തൃപ്തികരമല്ലെന്ന് കമ്മീഷന് ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."