HOME
DETAILS

ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം

  
Web Desk
June 13 2025 | 02:06 AM

ahmedabad Air disaster condition of twelve students under treatment is critical

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന പന്ത്രണ്ട് വിദ്യാര്‍ഥികളുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഇവരെ സമീപത്തുള്ള വിവിധ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിമാനം ഇടിച്ചിറങ്ങിയ മേഘാനി നഗറിലെ ബിജെ ഹോസ്പിറ്റല്‍ ഹോസ്റ്റലിലുണ്ടായിരുന്നവരാണ് വിദ്യാര്‍ഥികളെന്നാണ് റിപ്പോര്‍ട്ട്. 

ഇന്നലെ ഉച്ചയ്ക്ക് 1.38 ഓടെയാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം സമീപത്തുണ്ടായിരുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഉച്ചഭക്ഷണ സമയമായതിനാല്‍ മെസില്‍ നിരവധി വിദ്യാര്‍ഥികളുണ്ടായിരുന്നതയാണ് റിപ്പോര്‍ട്ട്. ഇതിനകം 5 എംബിബിഎസ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. മാത്രമല്ല 50 ഓളം വിദ്യാര്‍ഥികള്‍ മരണപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്.

അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഇതുവരെ 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി പൊലിസ്. തിരച്ചില്‍ പുരോഗമിക്കുകയാണെന്നും, കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ കനന്‍ ദേശായിയെ ഉദ്ധരിച്ച് പിടി ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 290ലധികം പേര്‍ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

വിമാനത്തില്‍ ആകെ 242 പേരാണ് ഉണ്ടായിരുന്നത്. വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന 5 പേരും, 24 പ്രദേശവാസികളും മരിച്ചതായാണ് കണ്ടെത്തല്‍. 

അതേസമയം, തകര്‍ന്നുവീണ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. പിന്‍ഭാഗത്തുള്ള ബ്ലാക്ക് ബോക്‌സ് ആണ് കണ്ടെത്തിയത്. ഇനി ഒരെണ്ണം കൂടെ കണ്ടെത്താനുണ്ട്. ബ്ലാക് ബോക്‌സ് കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവും.

ahmedabad Air disaster condition of twelve students under treatment is critical



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  7 hours ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  7 hours ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  7 hours ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  8 hours ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  8 hours ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  8 hours ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  8 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  8 hours ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  8 hours ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  8 hours ago