HOME
DETAILS

ജില്ലയിലെ ആദ്യ എ.സി ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

  
backup
September 05 2016 | 19:09 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%8e-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%be-2


കാക്കനാട്: കലക്ടറേറ്റ് ബസ് സ്റ്റോപ്പില്‍ എത്തുന്ന യാത്രക്കാര്‍ ഇനി വിയര്‍ത്തൊലിച്ചും വീശിയും മെനക്കെട്ടു ബസ് കാത്തിരിക്കേണ്ട. മനസ്സും ശരീരവും കുളിര്‍പ്പിച്ച് ബസ് കാത്തു നില്‍ക്കാം. ജില്ലാ പഞ്ചായത്തിന് മുന്നില്‍ ജില്ലയിലെ ആദ്യ എ.സി ബസ് കാത്തിരിപ്പ് കേന്ദ്രവും മഹാബലി ചക്രവര്‍ത്തിയുടെ പേരിലുള്ള ജില്ലാ പഞ്ചായത്തിന്റെ അഴിമതി രഹിത വികസന കവാടവും തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മപെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീരുള്ള, ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് എം.ബി മുത്തലിബ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഡോളി കുര്യക്കോസ്, സി.കെ അയ്യപ്പന്‍ കുട്ടി, ജാന്‍സി ജോര്‍ജ്, റസിയ റഹ്മത്ത്, അംഗങ്ങളായ പി.എസ് ഷൈല, അഡ്വ.കെ.എന്‍ സുഗതന്‍, സോന ജയരാജ്, സൗമ്യ ശശി, എ.പി സുഭാഷ്, പി.എ അസ്‌ലഫ്, ഷീബ ജോസഫ്, ജില്ലാ സഹകരണ ബാങ്ക് മാനേജര്‍ എം.കെ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സഹകരണ ബാങ്ക് എ.ടി.എം കൗണ്ടര്‍ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എന്‍.പി പൗലോസ് നിര്‍വ്വഹിച്ചു.
ശീതികരിച്ച ബസ് കാത്തിരുപ്പ് കേന്ദ്രത്തില്‍ 10 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. ടി.വി, കുടിവെള്ളം, പത്രങ്ങള്‍, റേഡിയോ, എ.ടി.എം, നിരീക്ഷണ ക്യാമറ തുടങ്ങി ഒട്ടേറെ സവിശേഷതകളാണ് സ്റ്റോപ്പിലുള്ളത്. കാത്തിരിപ്പു കേന്ദ്രത്തിന്റെ മൂന്നു വശവും ഗ്ലാസിട്ടിരിക്കുകയാണ്. കലക്ടറേറ്റിനും ജില്ലാ പഞ്ചായത്തിനും ഇടയിലുള്ള റോഡിലെ ബസ് സ്റ്റോപ്പ്. ജില്ലാ പഞ്ചായത്തിന്റെ സ്ഥലത്ത് 25 വര്‍ഷം ജില്ലാ സഹകരണ ബാങ്കിന് അവകാശം നല്‍കിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. 15 ലക്ഷം രൂപ മുടക്കിയാണ് ജില്ലാ സഹകരണ ബാങ്ക് ഇതു നിര്‍മിച്ചിരിക്കുന്നത്. കാത്തിരുപ്പ് കേന്ദ്രത്തോടനുബന്ധിച്ച് ബാങ്കിന്റെ എ.ടി.എം സ്ഥാപിക്കാനും ബാങ്കിന്റെ ഡിജിറ്റല്‍ പരസ്യം പ്രദര്‍ശിപ്പിക്കാനും മാത്രമാണ് ഇവര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago
No Image

ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍,  24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം

International
  •  2 months ago
No Image

'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago