HOME
DETAILS

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളൽ; പറ്റില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

  
Web Desk
June 13 2025 | 15:06 PM

High Court criticizes Centre for loan waiver for Wayanad disaster victims If not show courage to say so says Centre

കൊച്ചി: ദുരന്ത നിവാരണ നിയമത്തിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് ഒഴിവാക്കിയെന്ന പേരിൽ വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ ബാങ്കുകളോട് ആവശ്യപ്പെടാൻ സാധിക്കില്ലെന്ന കേന്ദ്ര നിലപാടിനെതിരെ വിമർശനവുമായി ഹൈക്കോടതി. കേന്ദ്ര സർക്കാരിന് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കാൻ കഴിയില്ല.

ഭരണഘടനയുടെ എഴുപത്തി മൂന്നാം അനുച്ഛേദ പ്രകാരം എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചുകൊണ്ട് ബാങ്കുകൾക്ക് നിർദേശം നൽകാൻ കേന്ദ്രത്തിന് സാധിക്കും. ഇതിൽ വായ്പ എഴുതി തള്ളുമോയെന്നാണ് കോടതിക്ക് അറിയേണ്ടത്. ഇക്കാര്യത്തിൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ തീരുമാനം അറിയിക്കാണാനാണ് പ്രത്യേക ബെഞ്ച് ആവശ്യപ്പെട്ടത്. ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പിഎം മനോജ് എന്നിവരാണ് ബെഞ്ചിലുള്ളത്. 

വായ്പ എഴുതി തള്ളുന്ന കാര്യത്തിൽ ദേശിയ ദുരന്ത നിവാരണ അതോറിറ്റിയോടും കേന്ദ്രത്തിനോടും ഏപ്രിൽ പത്തിന് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് വ്യവസ്ഥയില്ലെന്നാണ് എൻഡിഎംഎ സത്യവാങ്മൂലം നൽകിയത്. ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് പ്രകാരമാണ് വായ്പകൾ എഴുതി തള്ളിയിരുന്നത്. എന്നാൽ 2025ലെ നിയമ ഭേദഗതിയിൽ ഈ വകുപ്പ് ഒഴിവാക്കിയെന്നും എൻഡിഎംഎ ബോധിപ്പിച്ചു. ഓരോ ദുരന്തം നടക്കുമ്പോഴും വായ്പ എഴുതി തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരുന്നത്. ഇതിനെയാണ് കോടതി വിമർശിച്ചത്. 

കേന്ദ്ര സർക്കാരിന് വലിയ അധികാരമുള്ള ഫെഡറൽ സ്വഭാവമുള്ള രാജ്യത്ത് ഇത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിക്കരുതെന്നും ദുരന്ത നിവാരണ നിയമത്തിന്റെ ഭാഗമായി അല്ലാതെ തന്നെ ബാങ്കുകൾക്ക് നിർദേശം നൽകാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള പ്രത്യേക അധികാരമുണ്ടെങ്കിലും  ഇത് നയപരമായ തീരുമാനത്തിന്റെ ഭാഗമായിട്ടാകണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. 

High Court criticizes Centre for loan waiver for Wayanad disaster victims If not show courage to say so says Centre



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  16 hours ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  17 hours ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  17 hours ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  17 hours ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  18 hours ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  18 hours ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  18 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  18 hours ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  18 hours ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  18 hours ago