'കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം'
കൊച്ചി: കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് ഒ.ബി.സി ഡയറക്ടര്‍ കെ.വേണു അഭിപ്രായപ്പെട്ടു. കേരള പിന്നോക്ക സമുദായ വികസന വകുപ്പും കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടപ്പാക്കിയ തൊഴിലുറപ്പ് ആറുമാസ ഓട്ടോമോട്ടീവ് സര്‍വീസ്സ് പ്രോഗ്രാമിന്റെ രണ്ടാമതു ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കിയ 22 വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് സര്‍ട്ടിഫിക്കറ്റും വിവിധ ഓട്ടോമോട്ടീവ് കമ്പനികളിലേയ്ക്കുള്ള നിയമന ഉത്തരവിന്റെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.ചടങ്ങില്‍ ഒ.ബി.സി ഡെപ്യൂട്ടി ഡയറക്ടര്‍ മുരളീധരന്, സീനിയര്‍ സൂപ്രണ്ടന്റ് സിദ്ധാര്‍ത്ഥ്, കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അക്കാദമിക് ഹെഡ് ഡോ.പ്രസന്ന സിംഗ്, പ്രിന്‍സിപ്പാള്‍ രാജ്കുമാര് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."